Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യൻ രാഷ്ടീയത്തിൽ കാണുന്ന അപൂർവ മര്യാദ; അതിന്റെ ഉത്തമ ഉദാഹരമാണ് നിർമലാ സീതാരാമൻ'; തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തി കണ്ട കേന്ദ്ര പ്രതിരോധമന്ത്രിക്ക് ട്വിറ്ററിൽ നല്ല വാക്കുകളുമായി ശശി തരൂർ; രാഷ്ട്രീയം നോക്കാതെ കൂടിക്കാഴ്‌ച്ചയുടെ ചിത്രം റീട്വീറ്റ് ചെയ്ത് ബിജെപി - കോൺഗ്രസ് പ്രവർത്തകർ; ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞ് സുഖവിവരം അന്വേഷിച്ച് സി ദിവാകരനും

'ഇന്ത്യൻ രാഷ്ടീയത്തിൽ കാണുന്ന അപൂർവ മര്യാദ; അതിന്റെ ഉത്തമ ഉദാഹരമാണ് നിർമലാ സീതാരാമൻ'; തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തി കണ്ട കേന്ദ്ര പ്രതിരോധമന്ത്രിക്ക് ട്വിറ്ററിൽ നല്ല വാക്കുകളുമായി ശശി തരൂർ; രാഷ്ട്രീയം നോക്കാതെ കൂടിക്കാഴ്‌ച്ചയുടെ ചിത്രം റീട്വീറ്റ് ചെയ്ത് ബിജെപി - കോൺഗ്രസ് പ്രവർത്തകർ; ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞ് സുഖവിവരം അന്വേഷിച്ച് സി ദിവാകരനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിന് എത്തിയ വേളയിൽ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കാണാൻ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എത്തി. തിരുവനന്തപുരത്ത് കുമ്മനത്തിന് വേണ്ടി പ്രചരണത്തിന് എത്തിയ ഘട്ടത്തിലായിരുന്നു നിർമ്മല തരൂരിന് അപകടം പറ്റിയ വാർത്ത അറിഞ്ഞത്. ഇതോടെ അവർ മെഡിക്കൽ കോളേജിലെത്തി ശശി തരൂരിനെ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് തരൂരിനെ കാണാൻ നിർമ്മല സീതാരാമൻ എത്തിയത്.

നിർമ്മല സന്ദർശിച്ച വിവരം തരൂർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം സഹിതമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇന്ത്യൻ രാഷ്ടീയത്തിൽ കാണുന്ന അപൂർവ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിർമലാ സീതാരാമൻ തന്നെ കാണാനെത്തിയതെന്നും തരൂർ ട്വീറ്റ് ചെയ്തു. തരൂർ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ചിത്രം റീട്വീറ്റ് ചെയ്തു. വേഗം സുഖം പ്രാപിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് നിരവധി പേർ ട്വീറ്റു ചെയ്തു.

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തരൂരിനെ ഇന്ന് സന്ദർശിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പു പോരാട്ടത്തിലെ എതിരാളിയും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സി ദിവാകരൻ തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവാകരൻ ആശുപത്രി സുപ്രണ്ടുമായും സംസാരിച്ചതായും ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞെന്നും തരൂർ പറഞ്ഞു. ഞാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ വരുമെന്ന് ദിവാകരന് മറുപടി നൽകിയെന്നും തരൂർ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ വെച്ച് ശശി തരൂർ അപകടത്തിൽപ്പെട്ടത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസിൽ തന്നെ ഇരിക്കുമ്പോഴായിരുന്നു അപകടം. ത്രാസിന്റെ ദണ്ഡ് തലയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. 

തലയിലെ മുറിവിൽ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികൾ റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP