Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരപുരുഷ ബന്ധത്തിന് പോയ യുവതിയെ പരസ്യമായി സ്റ്റേജിൽ കയറ്റി കൈകാലുകൾ ബന്ധിപ്പിച്ച് ചൂരൽ വടി കൊണ്ട് തളർന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്നു; ചിരിച്ചും രസിച്ചും മൊബൈലിൽ പകർത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാർ; നമ്മുടെ ലോകത്ത് ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നറിയുക

പരപുരുഷ ബന്ധത്തിന് പോയ യുവതിയെ പരസ്യമായി സ്റ്റേജിൽ കയറ്റി കൈകാലുകൾ ബന്ധിപ്പിച്ച് ചൂരൽ വടി കൊണ്ട് തളർന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്നു; ചിരിച്ചും രസിച്ചും മൊബൈലിൽ പകർത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാർ; നമ്മുടെ ലോകത്ത് ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നറിയുക

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഷരിയ നിയമം എത്ര മാത്രം ക്രൂരമായാണ് നടപ്പിലാക്കുന്നതെന്നതിന് അടിവരയിട്ട് ഇന്തോനേഷ്യയിൽ നിന്നും പുതിയ ഒരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പരപുരുഷ ബന്ധത്തിന് പോയെന്ന കുറ്റം ചുമത്തി ഒരു യുവതിയെ പരസ്യമായി സ്റ്റേജിൽ കയറ്റി കൈകാലുകൾ ബന്ധിപ്പിച്ച് ചൂരൽ വടി കൊണ്ട് തളർന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്ന വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യത്വ രഹിതമായ ഈ ശിക്ഷാ വിധി ചിരിച്ചും രസിച്ചും മൊബൈലിൽ പകർത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാർ നിൽക്കുന്നതും വീഡിയോയിൽ കാണാം. നമ്മുടെ ലോകത്ത് ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നറിയുമ്പോൾ ആരുമൊന്ന് ഞെട്ടിപ്പോകും.

വെളുത്ത ഗൗൺ പോലുള്ള അടിമുടി മൂടുന്ന വസ്ത്രവും ശിരോവസ്ത്രവും ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്റ്റേജിൽ കുനിഞ്ഞ് മുട്ട് കുത്തിയിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. അവരുടെ അടുത്ത് കണ്ണടക്കം മൂടിക്കെട്ടി കറുത്ത വസ്ത്രം ധരിച്ച ഒരു ഒഫീഷ്യൽ ചൂരൽ കൈയിൽ പിടിച്ച് നിൽക്കുന്നുമുണ്ട്. ഇന്തോനേഷ്യയിലെ കടുത്ത മതവിശ്വാസമുള്ള യാഥാസ്ഥിതികർ കൂടുതലായി വസിക്കുന്ന അകെഹ് പ്രവിശ്യയിലാണ് ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. അൽഗോജോ എന്ന പേരിലറിയപ്പെടുന്ന ഒഫീഷ്യലാണ് യുവതിയെ ചാട്ടവാറടിക്ക് വിധേയയാക്കിയിരിക്കുന്നത്.

മറ്റ് രണ്ട് സ്ത്രീകളുടെ അകമ്പടിയോടെ ഈ യുവതിയെ സ്റ്റേജിലേക്ക് കൊണ്ടു വന്നപ്പോൾ അവർ തലകുനിച്ചിരുന്നു. സ്റ്റേജിനടുത്തേക്ക് നിന്ന നിരവധി കാഴ്ചക്കാർ ആവേശത്തോടെ തങ്ങളുടെ മൊബൈലിൽ ശിക്ഷയുടെ ചിത്രങ്ങൾ പകർത്താൻ മത്സരിച്ചിരുന്നു. മറ്റൊരു ചിത്രത്തിൽ സ്ത്രീയുടേതിന് സമാനമായ വെളുത്ത വസ്ത്രം ധരിച്ച പുരുഷനെയും കാണാം. ഇയാളെയും ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേർപ്പെടൽ എന്നീ കുറ്റങ്ങൾക്ക് ഈ പ്രവിശ്യയിൽ ചാട്ടവാറടി സർവസാധാരണമായി ശിക്ഷ വിധിക്കാറുണ്ട്.

ഇന്തോനേഷ്യയിയിൽ നിന്നും അകെഹ് പ്രവിശ്യ 2001ൽ സ്പെഷ്യൽ ഓട്ടോണമി നേടിയെടുത്തതിന് ശേഷമായിരുന്നു ഇവിടെ ഷരിയ നിയമം നടപ്പിലാക്കിയത്. ഇവിടെ ദീർഘകാലമായി നിലനിൽക്കുന്ന വിഘടന വാദം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥയെന്ന നിലയിലായിരുന്നു ഇന്തോനേഷ്യയിലെ സെൻട്രൽ ഗവൺമെന്റ് ഇതിന് വഴങ്ങിയത്. രാജ്യത്ത് ഷരിയ നിയമമുള്ള ഏക പ്രവിശ്യയുമാണിത്. പരസ്യമായുള്ള ചാട്ടവാറടി ക്രൂരമായ ശിക്ഷയാണെന്നാണ് റൈറ്റ്സ് ഗ്രൂപ്പുകൾ വാദിക്കുന്നത്. ഇതിന് അറുതി വരുത്തണമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗവും മുസ്ലിം ജനസംഖ്യയുടെ അകെഹിലെ ആളുകൾ ഈ ശിക്ഷയെ അനുകൂലിക്കുന്നുണ്ട്. ഇവിടുത്തെ അഞ്ച് മില്യണ് പേരിൽ 98 ശതമാനം പേരും മുസ്ലീങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP