Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്ത അടിസ്ഥാന രഹിതം; വെല്ലൂർ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; റദ്ദാക്കൽ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ വക്താവ്; വെല്ലൂരിലടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് 18ാം തീയതി  

വാർത്ത അടിസ്ഥാന രഹിതം; വെല്ലൂർ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; റദ്ദാക്കൽ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ വക്താവ്; വെല്ലൂരിലടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് 18ാം തീയതി   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ വക്താവ് വ്യക്തമാക്കി.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളിൽ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

വെല്ലൂരിലടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18-ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ദുരൈ മുരുകന്റെ വീട്ടിൽ നിന്ന് കണക്കിൽപെടാത്ത വൻ തുക പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ വന്നത്.

.തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതിന് കതിർ ആനന്ദിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്. ഡി.എം.കെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിർ ആനന്ദ്.മാർച്ച് 30 ന് ദുരൈ മുരുഗന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

കണക്കിൽ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണിൽ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. എന്നാൽ പണം പിടികൂടിയതിനെപ്പറ്റി ദുരൈ മുരുഗൻ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP