Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഹുലിന് ഭൂരിപക്ഷം കൂട്ടാൻ സമ്മാന പദ്ധതികളുമായി നേതാക്കൾ; രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലത്തിന് ഒരു പവൻ സ്വർണം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല; പി.കെ ബഷീറിനും ആര്യാടൻ മുഹമ്മദിനും പിന്നാലെ പ്രതിപക്ഷ നേതാവിന്റെ സമ്മാന പ്രഖ്യാപനം ഏറനാട് മണ്ഡലത്തിൽ

രാഹുലിന് ഭൂരിപക്ഷം കൂട്ടാൻ സമ്മാന പദ്ധതികളുമായി നേതാക്കൾ; രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലത്തിന് ഒരു പവൻ സ്വർണം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല; പി.കെ ബഷീറിനും ആര്യാടൻ മുഹമ്മദിനും പിന്നാലെ പ്രതിപക്ഷ നേതാവിന്റെ സമ്മാന പ്രഖ്യാപനം ഏറനാട് മണ്ഡലത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഏറനാട്: സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്ന വിഷയമാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എത്ര ഭൂരിപക്ഷം നേടുമെന്നത്. വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാൻ സർവ്വ അടവും പയറ്റുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന വയനാട്ടിലെ നിയമസഭ നിയോജക മണ്ഡലത്തിന് ഒരു പവൻ സ്വർണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തിരിക്കുന്നത്.

മൂന്നു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷമാണ് കോൺഗ്രസ് വയനാട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ മണ്ഡലങ്ങളിൽ നിന്നായി ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിച്ചു.

ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ സ്വർണ്ണ വാഗ്ദാനം. ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികൾക്ക് സമ്മാനം നൽകുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ചെന്നിത്തലയുടെ സ്വർണ്ണ വാഗ്ദാനവും. കൂടുതൽ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നൽകുമെന്ന് പി കെ ബഷീറും ആര്യാടൻ മുഹമ്മദും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്താണ് ആദ്യ റാലി. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ ഉച്ചയ്ക്കു പാലായിലെത്തി കെ.എം. മാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വയനാട്ടിലും പാലക്കാട്ടുമാണു നാളെത്തെ പ്രചാരണപരിപാടികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP