Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമിത്ഷാ പറയുന്നതു പോലെയല്ല, ഹൃദയ വിശാലതയും ആത്മവിശ്വാസവും സഹിഷ്ണുതയും ഉള്ളവരാണ് കേരളീയർ; ഇവിടെ മത്സരിക്കുന്നത് ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ; മലയാളക്കരയെ പുകഴ്‌ത്തി ആൾക്കൂട്ടത്തിന്റെ ഹീറോയായി രാഹുൽ ഗാന്ധി; ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കാത്ത മോദി അനിൽ അംബാനിക്ക് നൽകിയ വാഗ്ദാനം പാലിച്ചെന്ന് പറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ചു; ന്യായ് പദ്ധതി ദാരിദ്ര്യത്തിന് എതിരായ മിന്നലാക്രമണമെന്ന് പറഞ്ഞ് വിശദീകരിച്ചും കോൺഗ്രസ് അധ്യക്ഷൻ പത്തനാപുരത്ത്

അമിത്ഷാ പറയുന്നതു പോലെയല്ല, ഹൃദയ വിശാലതയും ആത്മവിശ്വാസവും സഹിഷ്ണുതയും ഉള്ളവരാണ് കേരളീയർ; ഇവിടെ മത്സരിക്കുന്നത് ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ; മലയാളക്കരയെ പുകഴ്‌ത്തി ആൾക്കൂട്ടത്തിന്റെ ഹീറോയായി രാഹുൽ ഗാന്ധി; ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കാത്ത മോദി അനിൽ അംബാനിക്ക് നൽകിയ വാഗ്ദാനം പാലിച്ചെന്ന് പറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ചു; ന്യായ് പദ്ധതി ദാരിദ്ര്യത്തിന് എതിരായ മിന്നലാക്രമണമെന്ന് പറഞ്ഞ് വിശദീകരിച്ചും കോൺഗ്രസ് അധ്യക്ഷൻ പത്തനാപുരത്ത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കേരളത്തെയും മലയാളികളെയും വാനോളം പുകഴ്‌ത്തിയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചും പത്താനാപുരത്തെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി. തന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തുടക്കമിട്ടാണ് രാഹുൽ പത്തനാപുരത്തെത്തിയത്. കേരളത്തെയും മലയാളികളെയും പുകഴ്‌ത്തി സംസാരിച്ച രാഹുൽ ക്രമേണ ബിജെപി സർക്കാറിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. കേരളത്തിൽ എല്ലാവരോടും സൗഹാർദ്ദത്തോടെ താമസിക്കുന്നവരാണെന്ന് രാഹുൽ പറഞ്ഞു. താൻ ഇവിടെ മത്സരിക്കുന്നത് രാജ്യത്തിന് സന്ദേശം നൽകനാണെന്ന് രാഹുൽ പറഞ്ഞു. അസഹിഷ്ണുതകൾ നിറയുന്ന രാജ്യത്തിൽ കേരളം മാതൃകയാണെന്നും രാഹുൽ പറഞ്ഞു.

കേരളത്തെ ഇകഴ്‌ത്തി സംസാരിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായെയും രാഹുൽ ഗാന്ധി വിമർശിച്ചു. അമിത്ഷാ പറയുന്നത് പോലെയല്ല, ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങൾക്കും നാട്ടുകാർക്കും മാതൃകയാണെന്നും രാഹുൽ പറഞ്ഞു. പത്തനാപുരത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആർഎസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിൽ നിങ്ങളെ തകർത്തുകളയുമെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ടാണ് കോൺഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഞങ്ങൾ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്ന് മാത്രമാണ്. നിങ്ങളെ അക്രമിക്കില്ല. സ്നേഹത്തിന്റെയും അഹിംസയുടേയും ഭാഷയിൽ നിങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തും.

ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങൾക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉൾക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്. കേരളത്തിൽ നിന്ന് ഞാൻ മത്സരിക്കുന്നത് അതിനോടൊപ്പം നിൽക്കുന്നതിനാലാണെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും അദ്ദേഹം തുറന്നെതിർത്തു. മോദി വാഗ്ദാന ലംഘകനാണെന്ന് അദ്ദേഹം ആവർത്തിച്ചു. കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾക്ക് വേണ്ടി ഒന്നും മോദി സർക്കാർ ചെയ്തില്ല. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനിൽ അംബാനിക്ക് നൽകിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കൾക്ക് കോടികൾ നൽകിയെങ്കിൽ അതേ കോടികൾ ഈ രാജ്യത്തെ പാവപ്പെട്ട നൽകാൻ സാധിക്കുമെന്ന ആശയം ഞങ്ങൾക്കുണ്ട്. ഒരു വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ചെലവാക്കാവുന്ന തുകയാണ് അനിൽ അംബാനിക്ക് കൊടുത്തത്. 350000 കോടി രൂപയാണ് രാജ്യത്തെ 15 അതിസമ്പന്നന്മാർക്കായി ചെലവഴിച്ചതെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷന്മാരേക്കാൾ ദീർഘവീക്ഷണത്തോടെയാണ് സ്ത്രീകൾക്ക് പണം ചെലവാക്കാൻ സാധിക്കുകയെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ ആശയപരമായ സംഘട്ടനം നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്തേയും മാവേലിക്കരയിലേയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർഥമാണ് രാഹുൽ പത്തനാപുരത്ത് എത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ രാഹുൽ രാവിലെ 10.20 ഓടെയാണ് പത്തനാപുരത്ത് എത്തിയത്. സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എൻ കെ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും പങ്കെടുത്തു. മറ്റു കോൺഗ്രസ് നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP