Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ ഭരണപരിഷ്‌കാരത്തിനൊരുങ്ങി നരേന്ദ്ര മോദി; രണ്ടാം തവണ അധികാരത്തിൽ എത്തുന്ന ആദ്യ 100 ദിവസം ചെയ്ത് തീർക്കേണ്ട ഊർജിത നീക്കങ്ങൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി; ആദ്യഘട്ടം നീക്കങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയെ കുതിപ്പിലേക്ക് നയിക്കാൻ പദ്ധതികൾ ഒരുക്കി പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങൾ

തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ ഭരണപരിഷ്‌കാരത്തിനൊരുങ്ങി നരേന്ദ്ര മോദി; രണ്ടാം തവണ അധികാരത്തിൽ എത്തുന്ന ആദ്യ 100 ദിവസം ചെയ്ത് തീർക്കേണ്ട ഊർജിത നീക്കങ്ങൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി; ആദ്യഘട്ടം നീക്കങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയെ കുതിപ്പിലേക്ക് നയിക്കാൻ പദ്ധതികൾ ഒരുക്കി പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഫലങ്ങൾ മെയ്‌ 23 ഓടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. എന്നാൽ തന്റെ സർക്കാർ തിരിച്ച് വരുമെന്ന ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ ദീർഘദർശനത്തോടെ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാതെ ഭരണപരിഷ്‌കാരത്തിനൊരുങ്ങിയിരിക്കുകയാണ് മോദി. രണ്ടാം തവണ അധികാരത്തിൽ എത്തുമെന്ന ഉറച്ച പ്രതീക്ഷയിൽ ആദ്യ 100 ദിവസം ചെയ്ത് തീർക്കേണ്ട ഊർജിത നീക്കങ്ങൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആദ്യഘട്ടം നീക്കങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയെ കുതിപ്പിലേക്ക് നയിക്കാൻ പദ്ധതികൾ ഒരുക്കി പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥവൃന്ദങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്.തന്റെ പുതിയ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ അജണ്ട ആസൂത്രണം ചെയ്യുന്നതിനായി പ്രൈമിനിസ്റ്റേർസ് ഓഫീസ്, നീതി ആയോഗ്, പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ എന്നിവരോടാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ജിഡിപി വളർച്ച ഇരട്ടയക്കത്തിലെത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്.

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടയിലും മോദി തന്റെ ഓഫീസിനോടും നീതി ആയോഗിന്റെ വൈസ് ചെയർമാനോടും പ്രിൻസിപ്പൽ സയന്റിഫിക്ക് അഡൈ്വസറായ പ്രഫ. വിജയരാഘവനോടുമാണ് 100 ദിവസത്തെ അജണ്ട ആസൂത്രണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് മോദി ഗവൺമെന്റിലെ മുതിർന്ന ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. ഓയിൽ ആൻഡ് ഗ്യാസ്, മിനറൽസ്, ഇൻഫ്രാസ്ട്രചർ, എഡ്യുക്കേഷൻ എന്നീ മൂന്ന് പ്രധാനപ്പെട്ട മേഖലകളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള അജണ്ടയായിരിക്കുമിതെന്നും ഒഫീഷ്യലുകൾ സൂചനയേകുന്നു.

2047ൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിന് അടിത്തറയിടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളായിരിക്കും അടുത്ത മോദി സർക്കാരിന്റെ ആദ്യത്തെ നൂറ് ദിവസങ്ങളിൽ നടത്തുകയെന്നും സൂചനയുണ്ട്. സുപ്രധാന മേഖലകളിലെ ചുവപ്പ് നാടയെ ഒഴിവാക്കുന്നതിലൂടെ ഇവിടുത്തെ ജിഡിപി വളർച്ച 2.5 ശതമാനമെങ്കിലും വർധിപ്പിക്കാനാവുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നാണ് ഒഫീഷ്യലുകൾ പറയുന്നത്. രാജ്യമാകമാനം തെരഞ്ഞെടുപ്പ് ചൂടിൽ ഉരുകുമ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസ്, നീതി ആയോഗ്, പിഎസ്എയുടെ ഓഫീസ് എന്നിവ വീക്കെൻഡുകളിൽ മീറ്റിങ് ചേർന്ന് പുതിയ അജണ്ടയ്ക്ക് രൂപം നൽകിക്കൊണ്ടിരിക്കുകയാണ്.

ഉയർന്ന വളർച്ചയുള്ള മേഖലകളിൽ ശ്രദ്ധയൂന്നിയിട്ടാണ് 100 ദിവസത്തെ പ്ലാനിന് രൂപമേകുന്നത്. ഉൽപാദനവും തൊഴിലുകളും വർധിപ്പിക്കുക ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. മൈനിങ്, കോൾ, പവർ, എനർജി എന്നീ മേഖലകളിൽ ശ്രദ്ധയൂന്നിയുള്ള വികസനനയമായിരിക്കുമിത്. വിദ്യാഭ്യാസത്തിനും പ്രൈമറി ഹെൽത്ത് കെയറിനും വർധിച്ച മുൻഗണന നൽകുകയും ചെയ്യുന്നതാണ്. വിനോദസഞ്ചാരം, എംഎസ്എംഇ മേഖലകളിലായിരിക്കും കൂടുതലായി തൊഴിൽ സൃഷ്ടിക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും നദീസംയോജനത്തിനും മുൻഗണനയേകുന്ന നയമാണ് മോദി സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP