Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം പള്ളികളിൽ സ്ത്രീകൾ കയറുന്നത് ആരാണ് വിലക്കിയിരിക്കുന്നത്? ആരെങ്കിലും കയറാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയുണ്ടായോ? മക്കയിൽ എന്താണ് സാഹചര്യം, അവിടെ വിലക്കുണ്ടോ? മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനത്തിൽ കേന്ദ്രസർക്കാറിനും വഖഫ് ബോർഡിനും സുപ്രീം കോടതിയുടെ നോട്ടീസ്; ശബരിമല യുവതീ പ്രവേശന വിധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ ഹർജി പരിഗണിക്കുന്നതെന്നും കേസ് പരിഗണിക്കവേ കോടതി

മുസ്ലിം പള്ളികളിൽ സ്ത്രീകൾ കയറുന്നത് ആരാണ് വിലക്കിയിരിക്കുന്നത്? ആരെങ്കിലും കയറാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയുണ്ടായോ? മക്കയിൽ എന്താണ് സാഹചര്യം, അവിടെ വിലക്കുണ്ടോ? മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനത്തിൽ കേന്ദ്രസർക്കാറിനും വഖഫ് ബോർഡിനും സുപ്രീം കോടതിയുടെ നോട്ടീസ്; ശബരിമല യുവതീ പ്രവേശന വിധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ ഹർജി പരിഗണിക്കുന്നതെന്നും കേസ് പരിഗണിക്കവേ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി നോട്ടീസ് കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. കേന്ദ്രസർക്കാർ, വഖഫ് ബോർഡ്, മുസ്ലിം വ്യക്തി നിയമ ബോർഡ് എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മഹാരാഷ്ട്രയിലെ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.



ശബരിമല യുവതീ പ്രവേശന വിധി ഉള്ളതുകൊണ്ട് മാത്രമാണ് ഹർജി പരിഗണിക്കുന്നതെന്ന് കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കി. മുസ്ലിം പള്ളികളിൽ സ്ത്രീകൾ കയറുന്നതിൽ നിന്ന് ആരാണ് തടയുന്നതെന്നും കോടതി ചോദിച്ചു. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മക്കയിൽ എന്താണ് സാഹചര്യമെന്ന് കോടതി അന്വേഷിച്ചു. ശബരിമല വിധിയുള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.

ആരാണ് വിലക്കിയിരുന്നത്? നിങ്ങൾ കയറാൻ ശ്രമിച്ചപ്പോൾ ആരെങ്കിലും വിലക്കിയതാണോ? നിയമത്തിന്റെ പിൻബലത്തോടെയാണോ വിലക്ക് എന്നു കോടതി ചോദിച്ചു. ഹാജി അലി ദർഗ കേസിലും ശബരിമല കേസിലും സ്ത്രീപ്രവേശനം എന്തായെന്നും കോടതി ചോദിച്ചു. സ്ത്രീ പ്രവേശനം സംബന്ധിച്ച് പൊതുവായ വിലക്ക് ഇല്ലെന്ന് തോന്നുന്നുവെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് അബ്ദുൾ നസീർ ഇക്കാര്യത്തിൽ വ്യക്തമാക്കി.

ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്ക് എതിരെ ഭരണഘടനയുടെ 14ആം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. തുല്യതക്കുള്ള അവകാശ പ്രശ്‌നം പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരും വഖഫ് ബോർഡും നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. നിങ്ങൾ ആരെയെങ്കിലും വീട്ടിൽ പ്രവേശിക്കുന്നതിൽ വിലക്കിയാൽ പൊലീസ് സംരക്ഷണത്തോടെ നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാൻ അയാൾക്ക് അവകാശം ഉന്നയിക്കാൻ ആകുമോ? എന്ന ചോദ്യവും കോടതി കേസ് പരിഗണിക്കവേ ഉന്നയിച്ചു.

നിങ്ങളെ തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരാളോട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്. തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് നിഷേധിക്കാനാവില്ല. എന്നാൽ മോസ്‌കോ, ക്ഷേത്രമോ, ക്രിസ്ത്യൻ പള്ളിയോ ഒരു രാഷ്ടമാണോ എന്ന് ചോദിച്ച കോടതി ഒരാൾ അയാളുടെ വീട്ടിൽ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാൽ പൊലീസ് ഇടപെടൽ സാധ്യമാണോ എന്നും ചോദിച്ചു.

പൂണെ സ്വദേശികളായ ദമ്പതിമാരാണ് ഹർജി നൽകിയത്. പൂണെയിലെ മുഹമ്മദീയ ജുമാ മസ്ജിദിൽ പ്രവേശനം നിഷേധിക്കുപ്പെട്ടുവെന്ന് കാട്ടിയാണ് ഹർജി. സുന്നി പള്ളികൽ പ്രാർത്ഥനകൾക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേർതിരിവാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ശബരിമല വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP