Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ഘട്ട കൊട്ടിക്കലാശം ഇന്ന്; വ്യാഴാഴ്‌ച്ച വോട്ടെടുപ്പ് നടക്കുന്ന 97ൽ 54 മണ്ഡലങ്ങളും ദക്ഷിണേന്ത്യയിൽ; രാഹുൽ കേരളത്തിൽ പര്യടനം നടത്തുമ്പോൾ നരേന്ദ്ര മോദി ഇന്ന് കൊട്ടിക്കലാശം നടക്കുന്ന ഒഡീഷയിൽ; ഇടതു പാർട്ടികൾക്ക് നിർണായകമാകുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ്

രണ്ടാം ഘട്ട കൊട്ടിക്കലാശം ഇന്ന്; വ്യാഴാഴ്‌ച്ച വോട്ടെടുപ്പ് നടക്കുന്ന 97ൽ 54 മണ്ഡലങ്ങളും ദക്ഷിണേന്ത്യയിൽ; രാഹുൽ കേരളത്തിൽ പര്യടനം നടത്തുമ്പോൾ നരേന്ദ്ര മോദി ഇന്ന് കൊട്ടിക്കലാശം നടക്കുന്ന ഒഡീഷയിൽ; ഇടതു പാർട്ടികൾക്ക് നിർണായകമാകുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 97 സീറ്റുകളിൽ 54 സീറ്റുകൾ തെക്കേ ഇന്ത്യയിലാണ്.

തമിഴ്‌നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകളിൽ വ്യാഴാഴ്‌ച്ച വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്‌ഗഡിലും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

ഇടത് പ്രതീക്ഷ വെക്കുന്ന തമിഴ്‌നാട്
ഇടതു പാർട്ടികളെ സംബന്ധിച്ച് ഇത്തവണ ഏറ്റവും പ്രധാനമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ മത്സരിക്കുന്ന സിപിഎമ്മിനും സിപിഐക്കും ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ളത് ഇവിടെയാണ്. സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളിൽ വീതമാണ് തമിഴ്‌നാട്ടിൽ മത്സരിക്കുന്നത്. ഡിഎംകെ സഖ്യം തമിഴ്‌നാട്ടിലെ ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരും എന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. തമിഴ്‌നാട്ടിൽ ലോക്‌സഭാ മണ്ഡലങ്ങളെ കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കമൽഹാസൻ , സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ഇന്ന് പ്രചാരണം നിശ്ചയിച്ചിരിക്കുന്നത് ചെന്നൈയിൽ ആണ്.

മൂന്നാം ഘട്ടത്തിൽ കേരളവും വിധിയെഴുതും
ഏപ്രിൽ 23 ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ കേരളത്തിൽ ഉൾപ്പെടെ ജനങ്ങൾ വിധിയെഴുതും. ഏപ്രിൽ 29 ന് നാലാം ഘട്ടവും മെയ് ആറിന് അഞ്ചാം ഘട്ടവും 12ന് ആറാം ഘട്ടവും വോട്ടെടുപ്പ് നടക്കും. മെയ് 19നാണ് അവസാന ഘട്ട വോട്ടെടുപ്പ്. വി.വി പാറ്റ് എല്ലാ ബൂത്തുകളിലും സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിങ് മെഷീനിൽ ഇത്തവണ സ്ഥാനാർത്ഥികളുടെ ചിത്രവുമുണ്ട് എന്നതാണ് പ്രത്യേകത. ഒരു കോടി പത്തുലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് രാജ്യമാകെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.

ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. ലോക്സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 55 ശതമാനത്തിന് മുകളിൽ പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ 2014ലെ അപേക്ഷിച്ച് പലയിടത്തും വോട്ടിങ് ശതമാനം കുറഞ്ഞു. അതേസമയം ദിവസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റ് ആക്രമണം നടത്തിയ ഛത്തീസ്‌ഗഡിലെ ബസ്തറിലടക്കം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

മെയ് 23ന് എല്ലാ ഘട്ടങ്ങളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. 2014-ൽ ഏപ്രിൽ ഏഴ് മുതൽ മെയ് 12 വരെയുള്ള കാലയളവിൽ ഒമ്പത് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 16-നായിരുന്നു വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP