Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച മനുവിനെ പൊലീസ് വലയിലാക്കിയത് തന്ത്രപൂർവം; സംഭവത്തിന് ശേഷം അബുദാബിയിലേക്ക് കടന്ന പ്രതിയെ ഒരുമാസത്തിനുള്ളിൽ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കേരള പൊലീസ്; പെൺകുട്ടികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും മുഖംമൂടി ധരിച്ചിട്ടും മനുവിന് കെണിയായി

കൊച്ചിയിൽ പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച മനുവിനെ പൊലീസ് വലയിലാക്കിയത് തന്ത്രപൂർവം; സംഭവത്തിന് ശേഷം അബുദാബിയിലേക്ക് കടന്ന പ്രതിയെ ഒരുമാസത്തിനുള്ളിൽ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കേരള പൊലീസ്; പെൺകുട്ടികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും മുഖംമൂടി ധരിച്ചിട്ടും മനുവിന് കെണിയായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ വെച്ച് രണ്ടു വിദ്യാർത്ഥിനികളുടെ മേൽ പെട്രോളൊഴിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്. ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയാണ് മനു പെൺകുട്ടികളുടെ നേരെ പെട്രോൾ ഒഴിച്ചത്. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് നേരെയായിരുന്നു ആക്രമണം.

ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടയിലാണ് മനു ബൈക്കിലെത്തി, കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ഇവരുടെ ദേഹത്ത് ഒഴിച്ചത്. ഉടൻ ഓടി പെൺകുട്ടികൾ സമീപത്തെ കടയിൽ അഭയം തേടുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനനിന്ന് ഓടി രക്ഷപ്പെട്ടു.

സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും പെൺകുട്ടികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മനു അബുദാബിയിലേക്ക് കടന്നുകഴിഞ്ഞിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

തിരുവല്ലയിൽ നടുറോഡിൽ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP