Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ യുവതികളെ കയറ്റണമെന്ന പിണറായിയുടെ മർക്കട മുഷ്ടിയിൽ ഖജനാവും ചോർന്നു! മണ്ഡല-മകരവിളക്കു കാലത്ത് മാത്രം പൊലീസ് വിന്യാസത്തിനായി ചിലവഴിച്ച് പത്ത് കോടി രൂപ; സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കാൻ മാത്രം മുടക്കിയത് ആറ് കോടിയോളം രൂപ; 12,000 പൊലീസുകാരെയും ഡിഐജി റാങ്കിലുള്ള 10 പേരെയും 42 എസ്‌പിമാരെയും മുന്നൂറിലധികം സിഐമാരെയും നിയോഗിച്ചപ്പോൾ വന്നത് വമ്പൻ ചെലവ്

ശബരിമലയിൽ യുവതികളെ കയറ്റണമെന്ന പിണറായിയുടെ മർക്കട മുഷ്ടിയിൽ ഖജനാവും ചോർന്നു! മണ്ഡല-മകരവിളക്കു കാലത്ത് മാത്രം പൊലീസ് വിന്യാസത്തിനായി ചിലവഴിച്ച് പത്ത് കോടി രൂപ; സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കാൻ മാത്രം മുടക്കിയത് ആറ് കോടിയോളം രൂപ; 12,000 പൊലീസുകാരെയും ഡിഐജി റാങ്കിലുള്ള 10 പേരെയും 42 എസ്‌പിമാരെയും മുന്നൂറിലധികം സിഐമാരെയും നിയോഗിച്ചപ്പോൾ വന്നത് വമ്പൻ ചെലവ്

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സുഗമമാക്കാൻ ഈ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല പൊലീസ് വിന്യാസത്തിനു പിണറായി സർക്കാർ ചിലവഴിച്ചത് കോടികൾ. ഏകദേശം പത്ത് കോടിയോളം രൂപയാണ് സുരക്ഷാ സംഘർഭരിതമായ തീർത്ഥാടന കാലത്തിനിടെ ചെലവായത്. ശബരിമലയിൽ നാല് ടേമിലായി പന്ത്രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചപ്പോൾ മെസ് ഇനത്തിൽ മാത്രം സർക്കാർ ചിലവഴിച്ചത് 3,18,77,200 രൂപയാണ്.

അഞ്ചു കോടി രൂപ ഭക്ഷണ ഇനത്തിൽ മാത്രം സർക്കാർ വകയിരുത്തിയപ്പോൾ അതിൽ 3,18,77,200 രൂപ ചെലവാക്കുകയും ചെയ്തു. 2018-19 വർഷത്തിൽ വിവിധ ജില്ലകളിൽ പ്രത്യേക പൊലീസ് ഓഫീസർമാരെ 5,80.50,000 രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒപ്പം ശബരിമലയിലെ അപ്രതീക്ഷിത ചെലവുകൾക്കായി അമ്പത് ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്.

കോഴിക്കോടുള്ള വിവരാവകാശ പ്രവർത്തകനായ അഖിൽ ബാബു വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് ശബരിമലയിലെ പൊലീസ് വിന്യാസത്തിനുള്ള കോടികളുടെ കണക്കുകൾ സർക്കാർ വെളിപ്പെടുത്തിയത്. വൻ പൊലീസ് വിന്യാസമാണ് ശബരിമല യുവതികളെ പ്രവേശിപ്പിക്കുക ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയത്. എസ്‌പിമാരുടെ കണക്ക് എടുത്താൽ വരെ ഇത് വളരെ വ്യക്തമാണ്. 42 എസ്‌പിമാരാണ് പൊതുവെ ശാന്തമായി നിലകൊള്ളുന്ന ശബരിമല തീർത്ഥാടന കാലത്ത് നാല് ടേമുകളിലായി സേവനമനുഷ്ടിച്ചത്. ഇവരെ കൂടാതെ മുതിർന്ന ഉദ്യോഗസ്ഥർ വേറെയും.

ഡിഐജി റാങ്കിലുള്ള പത്ത് ഉദ്യോഗസ്ഥർ ഈ ടേമിൽ ശബരിമല സേവനത്തിനെത്തി. 12 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ സേവനത്തിനു എത്തിയപ്പോൾ നൂറിലധികം ഡിവൈഎസ്‌പിമാരും ഇവർക്കൊപ്പമെത്തി. 312 സിഐമാർ എത്തിയപ്പോൾ 1300 ലധികം എഎസ്‌ഐമാരും ഈ കാലയളവിൽ ശബരിമലയിൽ സേവനമനുഷ്ഠിച്ചു.12000 ത്തോളം പൊലീസുകാരാണ് ഇക്കുറി മലയിൽ എത്തിയത്. അമ്പതിലധികം വനിതാ സിഐമാർ മലയിൽ എത്തിയപ്പോൾ 700 ഓളം വനിതാ പൊലീസ് കോൺസ്റ്റബിൾമാരും ഈ കാലത്ത് മലയിലെത്തി.

ശക്തമായ ഈ പൊലീസ് വിന്യാസത്തിന്റെയും സർക്കാർ നടത്തിയ ഒരുക്കത്തിന്റെയുമെല്ലാം ലക്ഷ്യം ശബരിമലയിലെ യുവതീ പ്രവേശനം ഉറപ്പുവരുത്തുകയായിരുന്നു എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. വിരോധാഭാസമായി നിലനിൽക്കുന്ന കാര്യം ഇതേ പൊലീസ് വിന്യാസത്തിന്റെയും യുവതീ പ്രവേശനത്തിന്റെയും പേരിൽ ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പ്രത്യേകിച്ചും സിപിഎം ആശങ്കയിലാണ്. ഇതേ പൊലീസ് വിന്യാസവും ശബരിമല സംഘർഷവും യുവതീ പ്രവേശനവും ഏത് രീതിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് ഇപ്പോൾ സിപിഎമ്മിന് തന്നെ വ്യക്തമല്ലാതിരിക്കുന്നത്. ഇതിന്നിടയിൽ തന്നെയാണ് വിവരാവകാശ പ്രകാരം പൊലീസ് വിന്യാസത്തിന്റെ കണക്കുകൾ സർക്കാർ പുറത്തുവിടുകയും ചെയ്യുന്നത്.

കഴിഞ്ഞ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശിച്ച പോലുള്ള ഒരു സംഘർഷ കാലം ശബരിമല അതിന്റെ ചരിത്രത്തിൽ ദൃശ്യമായിരുന്നില്ല. തീർത്ഥാടനകാലം എന്നതിനപ്പുറം ഒരു സംഘർഷ കാലമായിരുന്നു ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലം എന്നാണ് പൊലീസ് വിന്യാസത്തിന്റെ, തുക വകയിരുത്തലിന്റെ കാര്യങ്ങളിൽ ഇപ്പോൾ വെളിയിൽ വരുന്നത്. ഈ പൊലീസ് വിന്യാസം ശബരിമലയിലെ വരുമാനത്തേയും ബാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ശബരിമല തീർത്ഥാടനം അവസാനിക്കുമ്പോൾ ദേവസ്വം ബോർഡ് വരുമാനത്തിൽ 95.65 കോടി കുറവായിരുന്നു. എല്ലാ കാലവും വരുമാനം ഉയർന്നു പോവുകയാണ് ഉണ്ടായത്. എന്നാൽ ഇത്തവണ മാത്രമായാണ് 95.65 കോടി രൂപയുടെ നഷ്ടക്കണക്ക് പുറത്തുവന്നത്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP