Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാടൻ പോരിനെത്തിയ രാഹുലിനോട് അരിശം തീരാതെ ഇടതു നേതാക്കൾ; നെഹ്‌റു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന്റെ കരണത്ത് അടിക്കുമായിരുന്നു എന്ന് ബിനോയ് വിശ്വം; കർഷകരെ തകർത്ത ആസിയാൻ കരാറിനെക്കുറിച്ച് രാഹുൽ വയനാട്ടിൽ സംസാരിക്കുമോ എന്നും സിപിഐ നേതാവ്

വയനാടൻ പോരിനെത്തിയ രാഹുലിനോട് അരിശം തീരാതെ ഇടതു നേതാക്കൾ; നെഹ്‌റു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന്റെ കരണത്ത് അടിക്കുമായിരുന്നു എന്ന് ബിനോയ് വിശ്വം; കർഷകരെ തകർത്ത ആസിയാൻ കരാറിനെക്കുറിച്ച് രാഹുൽ വയനാട്ടിൽ സംസാരിക്കുമോ എന്നും സിപിഐ നേതാവ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഇടതു മുന്നണിക്കെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തിയതിന്റെ പരിഭവം തീരാതെ ഇടതു നേതാക്കൾ. നെഹ്‌റു ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസിന്റെ കരണത്ത് അടിച്ചേനെയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. കർഷകരെ തകർത്ത ആസിയാൻ കരാറിനെതിരെ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ സംസാരിക്കുമോ എന്ന് ചോദിച്ച ബിനോയ് വിശ്വം കരാറിൽ രാഹുൽ പശ്ചാത്തപിക്കുമോ എന്നും ചോദിച്ചു. അധികാരം കിട്ടിയാൽ കരാർ പിൻവലിക്കുമോ എന്നും ബിനോയ് വിശ്വം ചോദ്യം ഉന്നയിച്ചു.

വയനാട്ടിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമെന്നും ബിനോയ് വിശ്വം ആരോപിച്ചു. വയനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വം കോൺഗ്രസിനും രാഹുലിനുമെതിരെ ആഞ്ഞടിച്ചത്.

അതേസമയം ഇന്ന് കേരളത്തിൽ പര്യടനം നടത്തുന്ന വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ എഐസിസി അദ്യക്ഷൻ രാഹുൽ ഗാന്ധി സിപിഎമ്മിനെയോ ഇടതു പക്ഷത്തെയോ കടന്നാക്രമിക്കാതെയാണ് പ്രസംഗിച്ചത്. പത്തനാപുരത്തും പത്തനംതിട്ടയിലും നടന്ന റാലികളിൽ ബിജെപിയെ കടന്നാക്രമിച്ച രാഹുൽ, കേരളത്തിലെ പ്രധാന എതിരാളികളായ ഇടതുപക്ഷത്തെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് യുഡിഎഫിന് കേരളത്തിലാകെ നേട്ടമുണ്ടാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അതുതന്നെയാണ് ഇടതുപക്ഷത്തെ അസ്വസ്ഥമാക്കുന്നതും. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് മാത്രമാണ് ഇടതുപക്ഷത്തിന് ലോക്‌സഭയിൽ പ്രാതിനിധ്യം ഉറപ്പിക്കാനാകുക. ഡിഎംകെയും കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുന്ന തമിഴ്‌നാട്ടിൽ രണ്ടു സീറ്റുകളിൽ വീതം സിപിഐയും സിപിഎമ്മും മത്സരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP