Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനാപുരത്ത് ഗണേശ്‌കുമാറിന്റെ വീടിന് നേരെ കല്ലേറ്; കിടപ്പ് മുറിയുടെ ജനൽ ചില്ലുകൾ തകർന്നു; സംഭവ സമയത്ത് എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല; ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

പത്തനാപുരത്ത് ഗണേശ്‌കുമാറിന്റെ വീടിന് നേരെ കല്ലേറ്; കിടപ്പ് മുറിയുടെ ജനൽ ചില്ലുകൾ തകർന്നു; സംഭവ സമയത്ത് എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല; ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം : പത്തനാപുരത്ത് കെബി ഗണേശ്‌കുമാർ എംഎൽഎയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലേറിൽ വീടിന്റെ കിടപ്പ് മുറിയുടെ ജനൽ ചില്ലുകൾ തകർന്നു. കല്ലുകൾ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന കോൺഗ്രസ് പ്രവർത്തകർ ആണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ ആരോപണം. സംഭവ സമയത്ത് കെബി ഗണേശ് കുമാർ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല.

എന്നാൽ രാത്രി പന്ത്രണ്ട് മണിവരെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഗണേശ് കുമാർ പറയുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP