Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരൂരിന്റെ തലയിൽ ത്രാസ് വീണ സംഭവത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്; ഗൂഢാലോചനയുണ്ടെന്ന പരാതി പിൻവലിക്കാൻ കോൺഗ്രസ്; നിർമ്മലാ സീതാരാമന്റെ സന്ദർശനം രാഷ്ട്രീയ മാന്യതയുടെ പ്രതീകമെന്ന് തരൂർ; ത്രാസിന്റെ പഴക്കവും അമിത ഭാരം കയറിയതുമാണ് കൊളുത്ത് അടർന്നു മാറാൻ കാരണമെന്ന വിശദീകരണത്തിന് പിന്നാലെ പരാതി പിൻവലിക്കാനുറച്ച് ഡിസിസി

തരൂരിന്റെ തലയിൽ ത്രാസ് വീണ സംഭവത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്; ഗൂഢാലോചനയുണ്ടെന്ന പരാതി പിൻവലിക്കാൻ കോൺഗ്രസ്; നിർമ്മലാ സീതാരാമന്റെ സന്ദർശനം രാഷ്ട്രീയ മാന്യതയുടെ പ്രതീകമെന്ന് തരൂർ; ത്രാസിന്റെ പഴക്കവും അമിത ഭാരം കയറിയതുമാണ് കൊളുത്ത് അടർന്നു മാറാൻ കാരണമെന്ന വിശദീകരണത്തിന് പിന്നാലെ പരാതി പിൻവലിക്കാനുറച്ച് ഡിസിസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി പരാതി നൽകിയ കോൺഗ്രസ് ജില്ലാ നേതൃത്വവും ആരോപണത്തിൽ നിന്ന് പിന്മാറി. തുലാഭാര ത്രാസ് പൊട്ടി വീണ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പരാതി നൽകിയിരുന്നത്. തുലാഭാരത്തിനിടെ ശശിതരൂരിന്റെ തലയിൽ ത്രാസ് പൊട്ടിവീണതിന് പിന്നിൽ അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. ഇതിൽ ഒരു അട്ടിമറിയും ഇല്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഗൂഢാലോചന വാദം പൂർണ്ണമായും പൊലീസ് തള്ളുകയാണ്. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടർന്ന് മാറുകായിരുന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. അടുത്ത ദിവസങ്ങളിലൊന്നും ത്രാസിന്റെ കൊളുത്ത് മാറ്റുകയോ, മറ്റ് അറ്റപ്പണികൾ എന്തെങ്കിലും നടത്തുകയോ ചെയ്തിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തും.ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഡിസിസി നേതൃത്വവും പരാതിയിൽ നിന്ന് പിന്മാറുകയാണ്. അമിത ഭാരം കൊണ്ടാണ് അപകടമുണ്ടായതെന്ന വിശദീകരണം തൃപ്തികരമാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇനി വിവാദങ്ങൾക്കോ പരസ്യപ്രതികരണത്തിനോ ഇല്ലെന്നും ഡിസിസി പ്രസിഡൻറ് വ്യക്തമാക്കി.

അതിനിടെ ശശി തൂരിരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു. രാവിലെ ഒൻപതു മണിയോടെ മെഡിക്കൽ കോളേജിലെത്തിയ നിർമ്മലാ സീതാരാമൻ അഞ്ചു മിനുറ്റോളം ആശുപത്രിയിൽ ചിലവഴിച്ചു.

തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തന്നെ വന്ന് സന്ദർശിച്ച നിർമല സീതാരാമന്റെ നടപടി തന്നെ സ്പർശിച്ചുവെന്നും മന്ത്രിയുടെ സന്ദർശനം ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായിക്കൊണ്ടിരിക്കുന്ന മാന്യതയുടെ പ്രതീകമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. അതേസമയം ശശി തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം തുടർ ചികിത്സ വേണമോയെന്നു തീരുമാനിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP