Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ

രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ നടന്ന രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവൻഷനിൽ വില്ലൻ വേഷത്തിൽ വന്നത് മുൻരാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പ്രഫ. പിജെ കുര്യൻ. രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതല കുര്യനായിരുന്നു. ലളിതമായ ഇംഗ്ലീഷിൽ സാവധാനം തുടങ്ങിയ രാഹുൽ പതുക്കെ കത്തിക്കയറി. രാഹുലിന്റെ പ്രസംഗം പരിഭാഷ തുടങ്ങിയപ്പോൾ തന്നെ കുര്യൻ കുഴപ്പത്തിലുമായി. രാഹുൽ പറയുന്നത് എന്താണെന്ന് കുര്യന് പലപ്പോഴും മനസിലായില്ല. രണ്ടാമത് കുര്യൻ എടുത്തു ചോദിച്ചു. രാഹുൽ ഒരു മടിയും കൂടാതെ താൻ പറഞ്ഞത് ആവർത്തിക്കുകയും ചെയ്തു.

രാഹുലിൽ നിന്ന് നിശ്ചിത അകലം പാലിച്ചാണ് കുര്യൻ പരിഭാഷ നടത്താൻ മറ്റൊരു മൈക്കിന് മുന്നിൽ നിന്നത്. രാഹുലിന്റെ പ്രസംഗം മനസിലാകാതെ വന്നതോടെ കുര്യൻ അദ്ദേഹത്തിന്റെ പ്രസംഗ പീഠത്തിന് തൊട്ടടുത്തെത്തി. എന്നിട്ടും കുര്യൻ തപ്പിത്തടയാൻ തുടങ്ങിയതോടെ സദസ് പ്രതികരിച്ചു. കുര്യൻ ഗോബാക്ക് വിളികൾ ഉയർന്നു. വേദിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർ അനിഷ്ടം പ്രകടമാക്കുകയും ചെയ്തു. പരിഭാഷകൻ രാഹുലിന്റെ അടുത്തെത്തിയിട്ടും പരിഭാഷ തടസപ്പെട്ടു. പിന്നെ രാഹുലിനോട് ചേർന്ന് നിന്നാണ് രണ്ടാമത് ചോദിക്കാൻ തുടങ്ങിയത്. തെറ്റു പറ്റിയപ്പോഴെല്ലാം കുര്യനെ പ്രവർത്തകർ കൂവി വിളിച്ചു. അയാളെ ഇറക്കി വിടാനായിരുന്നു ആവശ്യം. ഒരു പടികൂടി കടന്ന ചിലർ കുര്യൻ ബിജെപിയുടെ അച്ചാരം പറ്റിയാണ് ഈ പരിപാടി കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി.

പ്രസംഗത്തിലുട നീളം പരിഭാഷയിൽ തടസം നേരിട്ടു. ഓരോ കുടുംബത്തിനും 72,000 രൂപ വീതം നൽകുമെന്ന് രാഹുൽ പ്രസംഗിച്ചത് കുര്യൻ പരിഭാഷപ്പെടുത്തിയത് 72,000 കോടി നൽകുമെന്നായിരുന്നു. പ്രസംഗം അവസാനിക്കുന്നതിന് മുൻപ് തനിക്ക് മലയാളം പറയാൻ അറിയില്ലെങ്കിലും കുറച്ചൊക്കെ കേട്ടാൽ അറിയാം എന്നും രാഹുൽ പറഞ്ഞു. യഥാർഥത്തിൽ വേദിയിലേക്ക് തിരിച്ച് ബോക്സ് വയ്ക്കാതിരുന്നതും പ്രവർത്തകർക്കിടയിൽ നിന്നുള്ള ബഹളം കാരണം ഒന്നും കേൾക്കാൻ കഴിയാതെ പോയതുമാണ് കുര്യനെ ചതിച്ചത്. പലപ്പോഴും തെറ്റു പറ്റിയതോടെ അദ്ദേഹം പരിഭ്രമിക്കുകയും ചെയ്തു. മോദിക്കെതിരേ കത്തിക്കയറി, കോൺഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ചും വാചാലനായ രാഹുൽ ആന്റോ ആന്റണിക്ക് വോട്ടു ചെയ്യണമെന്ന് പറയാൻ മറന്നു. പ്രസംഗം അവസാനിപ്പിച്ച് ഡിസിസി പ്രസിഡന്റ് നൽകിയ ഉപഹാരവും ഏറ്റുവാങ്ങി മടങ്ങാൻ നേരമാണ് ഇക്കാര്യം ഓർത്തത്. പിന്നീട് ആന്റോയെ മൈക്കിന് അരികിലേക്ക് വിളിച്ച് അടുത്തു നിർത്തി വോട്ടു ചെയ്യണമെന്ന് പറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP