Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റുഡന്റസ് ഇന്ത്യ ബുക്ക് ബാങ്ക് സമാപിച്ചു

സ്റ്റുഡന്റസ് ഇന്ത്യ ബുക്ക് ബാങ്ക് സമാപിച്ചു

 


ദോഹ: ഖത്തറിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ സ്റ്റുഡൻസ് ഇന്ത്യ ബുക്ക് ബാങ്ക് സമാപിച്ചു.പത്തു ദിവസം നീണ്ടു നിന്ന പരിപാടി ഫിലിം പ്രൊഡ്യൂസർ ചന്ദ്ര മോഹൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് പുതുതലമുറ ഇത്തരം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്ലാഘനീയമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ ഉപയോഗം കഴിഞ്ഞ പാഠപുസ്തകങ്ങളാണ് ശേഖരിച്ച് വ്യവസ്ഥാപിതമായി തരം തിരിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. യൂത്ത് ഫോറത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻസ് ഇന്ത്യതുടർച്ചയായ എട്ടാം വർഷമാണ് ബുക്ക് ബാങ്ക് സംഘടിപ്പിച്ചത്.

ഖത്തറിലെ വർധിച്ചുവരുന്ന ജീവിത ചെലവുകൾക്കിടയിൽ വിദ്യാർത്ഥികളുടെ പഠന ചെലവ് കുറയ്ക്കാൻ ബുക്ക് ബാങ്ക് ഏറെ സഹായകമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. മലയാളികളും അല്ലാത്തവരുമായ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ബുക് ബാങ്ക് സേവനം ഉപയോഗപ്പെടുത്തിയതായി സ്റ്റുഡന്റസ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

പൂർണമായും സ്റ്റുഡന്റസ് ഇന്ത്യയുടെ മേൽനോട്ടത്തിലും സന്നദ്ധ സേവനത്തിലും നടന്നുവെന്നത് ഇതിന്റെ ആകർഷണീയതയാണ്. വൈസ് പ്രസിഡന്റ് ഉസാമ, സെക്രട്ടറി ശബാന , സൽമാൻ, നബീൽ, നജാദ്, ശമ്മാസ്, സിയാദ്, അമ്മാർ, ഫായിസ്, വസീം, യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP