Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളാ കോൺഗ്രസ് ചെയർമാന്റെ ചിത്രത്തിന് മുൻപിൽ പൂക്കളർപ്പിച്ച് രാഹുൽ ഗാന്ധി; 'കേരളാ രാഷ്ട്രീയത്തിൽ കെ.എം.മാണി നൽകിയ സംഭാവനകൾ മറക്കാനാവാത്തത്'; മാണിയുടെ പാലായിലെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഒപ്പം മുകുൾ വാസനിക്ക് മുതൽ കെ.സി വേണുഗോപാൽ വരെയുള്ള നേതാക്കൾ

കേരളാ കോൺഗ്രസ് ചെയർമാന്റെ ചിത്രത്തിന് മുൻപിൽ പൂക്കളർപ്പിച്ച് രാഹുൽ ഗാന്ധി; 'കേരളാ രാഷ്ട്രീയത്തിൽ കെ.എം.മാണി നൽകിയ സംഭാവനകൾ മറക്കാനാവാത്തത്'; മാണിയുടെ പാലായിലെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഒപ്പം മുകുൾ വാസനിക്ക് മുതൽ കെ.സി വേണുഗോപാൽ വരെയുള്ള നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ ഓർമ്മകളിൽ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ രാഹുൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ കെ.എം.മാണി നൽകിയ സംഭാവനകൾ വലുതാണെന്ന് രാഹുൽ പറഞ്ഞു. മാണി മരിച്ച വേളയിൽ രാഹുൽ ജോസ്.കെ മാണിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാൻ രാഹുൽ പാലായിൽ എത്തിത്. കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു.

ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

കേരളത്തെയും മലയാളികളെയും വാനോളം പുകഴ്‌ത്തിയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചും പത്താനാപുരത്തെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി. തന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തുടക്കമിട്ടാണ് രാഹുൽ പത്തനാപുരത്തെത്തിയത്. കേരളത്തെയും മലയാളികളെയും പുകഴ്‌ത്തി സംസാരിച്ച രാഹുൽ ക്രമേണ ബിജെപി സർക്കാറിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. കേരളത്തിൽ എല്ലാവരോടും സൗഹാർദ്ദത്തോടെ താമസിക്കുന്നവരാണെന്ന് രാഹുൽ പറഞ്ഞു.

താൻ ഇവിടെ മത്സരിക്കുന്നത് രാജ്യത്തിന് സന്ദേശം നൽകനാണെന്ന് രാഹുൽ പറഞ്ഞു. അസഹിഷ്ണുതകൾ നിറയുന്ന രാജ്യത്തിൽ കേരളം മാതൃകയാണെന്നും രാഹുൽ പറഞ്ഞു. കേരളത്തെ ഇകഴ്‌ത്തി സംസാരിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായെയും രാഹുൽ ഗാന്ധി വിമർശിച്ചു. അമിത്ഷാ പറയുന്നത് പോലെയല്ല, ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങൾക്കും നാട്ടുകാർക്കും മാതൃകയാണെന്നും രാഹുൽ പറഞ്ഞു. പത്തനാപുരത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആർഎസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിൽ നിങ്ങളെ തകർത്തുകളയുമെന്നാണ് ബിജെപി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP