Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ ഇറങ്ങിത്തോൽപ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്..പക്ഷേ ആറന്മുളയിലെ ജനങ്ങൾ അവരെ ഉൾപ്പെടെ തോൽപ്പിച്ചു; നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല...ഇത് കേരളമാണ്; 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി പത്തനംതിട്ടയിൽ വിജയിച്ചിരിക്കും; തനിക്കെതിരെ പ്രതികൂല സർവേ റിപ്പോർട്ട് പുറത്തുവിട്ട ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് വീണ ജോർജ്

ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ ഇറങ്ങിത്തോൽപ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്..പക്ഷേ ആറന്മുളയിലെ ജനങ്ങൾ അവരെ ഉൾപ്പെടെ തോൽപ്പിച്ചു; നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല...ഇത് കേരളമാണ്; 75,000  വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി പത്തനംതിട്ടയിൽ വിജയിച്ചിരിക്കും; തനിക്കെതിരെ പ്രതികൂല സർവേ റിപ്പോർട്ട് പുറത്തുവിട്ട ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് വീണ ജോർജ്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ പാടേ തന്നെ വിവിധ ചാനലുകൾ ജനഹിതം അറിയാൻ അഭിപ്രായ സർവേകളുമായി രംഗത്തിറങ്ങിയിരുന്നു. വ്യത്യസ്ത ചാനലുകൾ വ്യത്യസ്തമായ രീതിയിലാണ് സർവേ ഫലങ്ങൾ പുറത്തുവിട്ടത്. ശബരിമല യുവതീപ്രവേശന വിഷയം ഏറ്റവുമധികം സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. രാഷ്ട്രീയ നിരീക്ഷകരുടെയാകെ ശ്രദ്ധ ഈ മണ്ഡലത്തിൽ പതിഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണെന്ന് ചില സർവേകളിൽ പറയുന്നു. ഏഷ്യാനെറ്റ് -എഇസഡ് റിസർച്ച് പാർട്‌സണർ സർവേ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി 37 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 35 ശതമാനവും എൽഡിഎഫിന്റെ വീണാ ജോർജ്ജ് 20 ശതമാനവും വോട്ടുകൾ നേടുമെന്നാണ് പ്രവചനം. ഇത് എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെ പ്രകോപിപ്പിച്ചു. ഏഷ്യാനെറ്റ് ചാനലിനെതിരെ പ്രചാരണ യോഗത്തിൽ വീണ ആഞ്ഞടിച്ചു. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വീണ ജോർജിന്റെ പ്രസംഗം ഇങ്ങനെ:

'ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ ഇറങ്ങിത്തോൽപ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്, പക്ഷേ ആറന്മുളയിലെ ജനങ്ങൾ അവരെ ഉൾപ്പെടെ തോൽപ്പിച്ചു. ഏഴായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ചരിത്രഭൂരിപക്ഷത്തിന്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ ഏഷ്യാനെറ്റിന്റെ ആളുകളോട്, പത്രാധിപരോട് അവരുടെ പത്രാധിപസമിതിയോട് ചോദിക്കുന്നത്, നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായമാണെന്ന് പറയൂ. നിങ്ങൾ ഇത് ചെങ്ങന്നൂരിൽ പറഞ്ഞു, ആറന്മുളയിൽ പറഞ്ഞു. 2016ൽ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരില്ലായെന്നും യുഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നും നിങ്ങൾ പറഞ്ഞു. നിങ്ങളെ ജനങ്ങൾ തോൽപ്പിച്ചു. എഴുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ഇവിടെ വിജയിച്ചിരിക്കും. നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല. യുപിയിൽ ആജ്തക്കിനെ കൂട്ടുപിടിച്ച് ബിജെപി ഇത് ചെയ്തതാണ്. ഉത്തർപ്രദേശിലെ അതേ തന്ത്രം കേരളത്തിൽ അവർ പ്രയോഗിക്കുകയാണ്. നിങ്ങൾക്ക് ആർജ്ജവമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയൂ. നമ്മൾ കമ്യൂണിസ്റ്റുകാരെയും പാർട്ടി പ്രവർത്തകരെയും നിങ്ങൾക്ക് അറിഞ്ഞുകൂടായെന്ന് ഏഷ്യാനെറ്റിനോട് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.

യുപിയിൽ ഇത് പ്രയോഗിച്ചതാണ് ബിജെപി. 2017 ൽ മൂന്നാമത് നിൽക്കുന്ന സ്ഥാനാർത്ഥി ഒന്നാമതാകുമെന്നും ഒന്നാമത് നിൽക്കുന്ന സ്ഥാനാർത്ഥി മൂന്നാമതാകുമെന്നും പറഞ്ഞുകൊണ്ട് ബിജെപിക്ക് അവിടെ വോട്ടുകൂട്ടുവാൻ, അവിടെ ആജ്തക് എന്ന് ചാനലുമായി കൂട്ടുപിടിച്ചുകൊണ്ട്, യുപിയിൽ നടത്തിയ അതേ തന്ത്രം അവർ കേരളത്തിൽ പ്രയോഗിക്കാൻ പോകുകയാണ്. ഇനി ഒരുരസം കൂടിയുണ്ട്. ആറുദിവസം മുമ്പ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ എന്റെ കൂടെ ഓപ്പൺ ജീപ്പിൽ കയറി. എന്റെ കൂടെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഏഷ്യാനെറ്റിന്റെ സീനിയർ റിപ്പോർട്ടർ എന്നോട് പറഞ്ഞു: ഇവിടെ രണ്ടു സ്ഥാനാർത്ഥികളേയുള്ളു. ഒന്നാമത് നിങ്ങളാണ്..നിങ്ങളാണ് ഒന്നാമത് നിൽക്കുന്നത്. രണ്ടാമത് നിൽക്കുന്ന സ്ഥാനാർത്ഥി...അതാരാണെന്ന ഞാൻ പറയുന്നില്ല..മൂന്നാമതൊരു സ്ഥാനാർത്ഥി പാർലമെന്റ് മണ്ഡലത്തിലില്ല. അവർക്ക് പോസ്റ്റർ ഒട്ടിക്കാൻ ആളില്ല. അറിയാമല്ലോ. അവർക്ക് പ്രവർത്തിക്കാൻ ആളില്ല.എന്ന് ഏഷ്യാനെറ്റിന്റെ സീനിയർ റിപ്പോർട്ടർ ആറുദിവസം മുമ്പ് പറഞ്ഞെങ്കിൽ, കൃത്യം ആറുദിവസത്തിന് ശേഷം അവർ സർവേ റിപ്പോർട്ട് വിടുകയാണ്. ആലോചിച്ച് നോക്കണം. നിങ്ങൾക്കാർജ്ജവമുണ്ടെങ്കിൽ ഏഷ്യാനെറ്റിനോട് ഞാൻ പറയുകയാണ്..ജനാധിപത്യവിശ്വാസികള് ഇടതുമുന്നണിക്കൊപ്പമാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടും. യുപിയിൽ നിങ്ങൾ പയറ്റിയ തന്ത്രം ഇവിടെ വിലപ്പോവില്ല..ഇത് കേരളമാണ്. കഴിഞ്ഞ ദിവസം ഒരമ്മ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: മോളേ എന്റെ വോട്ട് നിനക്കാണ്..ഞാൻ നേരത്തെ കോൺഗ്രസിന് വോട്ടുചെയ്തുകൊണ്ടിരുന്നതാണ്. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ട് ഞാൻ എന്റെ മോളേ കൂട്ി വിളിച്ചുപറഞ്ഞു..നീയും ഇത്തവണ വോട്ട് എൽഡിഎഫിന് ചെയ്യണമെന്ന്..അതുകൊണ്ട് അവരുടെ തന്ത്രം നമ്മൾക്ക് ഗുണകരമായിട്ടാണ് വരാൻ പോകുന്നത്. നമ്മൾ കമ്യൂണിസിറ്റുകാരെയും പാർട്ടി പ്രവർത്തകരെയും നിങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഏഷ്യാനെറ്റിനോട് ഞാന് പറയുകയാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിന് ഇത്തവണ വോടട്ടുറപ്പിക്കാൻ നമ്മൾ കൂടുതൽ കരുത്തുറ്റ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്,'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP