Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് നിന്നും അടിച്ചുമാറ്റിയത് 30,000 രൂപ മൂല്യമുള്ള അമേരിക്കൻ ഡോളർ; കിളിമാനൂരിൽ നിന്നും 58,000 രൂപ; ആറ്റിങ്ങലിൽ നിന്നും രണ്ടര ലക്ഷം മൂല്യമുള്ള സൗദി റിയാൽ അടിച്ചു മാറ്റിയ ഇറാനിയൻ ദമ്പതികൾ മോഷണ കലയിൽ അഗ്രഗണ്യർ; മോഷണം നടത്താനായി മുംബൈയും ഗോവയും അടക്കമുള്ള സ്ഥലങ്ങളിൽ ഹോട്ടൽ മുറിയിൽ താമസവും കറക്കവും; ഹൈദർ-ഹൊസ്‌ന ദമ്പതികളുടെ ഞെട്ടിക്കുന്ന കള്ളക്കളികളിങ്ങനെ

ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് നിന്നും അടിച്ചുമാറ്റിയത് 30,000 രൂപ മൂല്യമുള്ള അമേരിക്കൻ ഡോളർ; കിളിമാനൂരിൽ നിന്നും 58,000 രൂപ; ആറ്റിങ്ങലിൽ നിന്നും രണ്ടര ലക്ഷം മൂല്യമുള്ള സൗദി റിയാൽ അടിച്ചു മാറ്റിയ ഇറാനിയൻ ദമ്പതികൾ മോഷണ കലയിൽ അഗ്രഗണ്യർ; മോഷണം നടത്താനായി മുംബൈയും ഗോവയും അടക്കമുള്ള സ്ഥലങ്ങളിൽ ഹോട്ടൽ മുറിയിൽ താമസവും കറക്കവും; ഹൈദർ-ഹൊസ്‌ന ദമ്പതികളുടെ ഞെട്ടിക്കുന്ന കള്ളക്കളികളിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : വിദേശ കറൻസി മാറ്റാൻ എന്ന വ്യാജേന എത്തുകയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം മോഷ്ടിക്കുകയും ചെയ്ത ഇറാനിയൻ ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകൾ. സെറാജുദീൻ ഹൈദർ (വയസ്സ് 57) ,ഇയാളുടെ ഭാര്യ ഹെൻഡാരി ഹൊസ്‌ന (വയസ്സ് 53) എന്നിവരാണ്  കഴിഞ്ഞ ദിവസം അറസ്റ്റിലായ വിദേശികൾ. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള വി എസ്.അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സെപ്റ്റംബർ മാസം 17 ന് രണ്ടര ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലും, കുവൈറ്റ് ദിനാറും മോഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിൽ ആകുന്നത്.

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് വിദേശികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള എയർപോർട്ടിന് സമീപത്തും ,റെയിൽവേ സ്റ്റേഷനുകളിലും, ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന അനിൽ കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള പിക്‌സൽ ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 മെയ്‌ മാസം 18 ന് 30,000 ഇന്ത്യൻ രൂപയോളം മൂല്യമുള്ള അമേരിക്കൻ ഡോളർ മോഷണം ചെയ്തതും ,കിളിമാനൂർ കാരേറ്റ് പ്രവർത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 58,000 ഇന്ത്യൻ രൂപ മോഷണം ചെയ്തതും ഇതേ സംഘമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാത്രമല്ല തിരുവനന്തപുരം മാത്തൊരിക്കുളത്തെ ഷെരീഫ് ഫോറ്റ്‌സിലും, മറ്റ് നിരവധി സ്ഥലങ്ങളിലും ഇവർ മോഷണത്തിന് ശ്രമം നടത്തിയിരുന്നു.

ഇവർ മുംബൈ, ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളിൽ നേരത്തേ ഹോട്ടലുകളിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിൽ ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാകും എന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം ഇവർ എറണാകുളം , അങ്കമാലി മേഖലയിൽ എത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസ്സിലാക്കി പ്രതികളെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.

കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ബെന്നി വർഗ്ഗീസ് എന്ന ആളിന്റെ ഉടമസ്ഥതയിൽ ഉള്ള ലാവണ്യ ഷോപ്പിങ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ രണ്ടര ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബർ മാസം 19 ന് മോഷണം നടത്തിയിരുന്നു. ആറ്റിങ്ങൽ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീൻ ഹൗദറും ഇയാളുടെ മറ്റൊരു സുഹൃത്തും ആയിരുന്നു ഇതിന് പിന്നിൽ എന്ന് തിരിച്ചറിഞ്ഞ് കോതമംഗലം പൊലീസ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇയാളുടെ ഭാര്യയായ ഹെൻഡാരി ഹൊസ്‌നയെ ആറ്റിങ്ങൽ പൊലീസ് കൂട്ടികൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു. കോതമംഗലം, ആറ്റിങ്ങൽ കോടതികളിൽ ഹാജരാക്കി ഇവരെ മൂവാറ്റുപുഴ, അട്ടകുളങ്ങര ജയിലുകളിൽ പാർപ്പിച്ചു.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്‌പി ഫേമസ്സ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ സിബിച്ചൻ ജോസഫ് , എസ്‌ഐ മാരായ ശ്യാം , ബാലകൃഷ്ണൻ ആശാരി , അടക പ്രദീപ് , ഷാഡോ ടീമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബി. ദിലീപ് , മഹേഷ് , ഷിനോദ് ,ഉദയകുമാർ വനിത സി.പി.ഒ സഫീജ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP