Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

26കാരിയായ ഇതര സംസ്ഥാന വനിതയേയും അഞ്ചു വയസുകാരി മകളേയും കാണായി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് മൗനത്തിൽ; ഭാര്യ റോഷ്‌നിയേയും മകൾ അനന്യയേയും കാണാനില്ലെന്ന് കാട്ടി ഭർത്താവ് സോനു പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങിയിട്ടും ഫലമില്ല; കുടുംബം സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നുള്ളവർ; പ്രിയതമയേയും കുഞ്ഞിനേയും തിരികെ കിട്ടാൻ നിറകണ്ണുകളോടെ യുവാവ്; അന്നത്തിനായി എത്തുന്ന ഇതര സംസ്ഥാനക്കാർ കൊടുക്രൂരതയ്ക്ക് ഇരയാകുമ്പോൾ

26കാരിയായ ഇതര സംസ്ഥാന വനിതയേയും അഞ്ചു വയസുകാരി മകളേയും കാണായി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് മൗനത്തിൽ; ഭാര്യ റോഷ്‌നിയേയും മകൾ അനന്യയേയും കാണാനില്ലെന്ന് കാട്ടി ഭർത്താവ് സോനു പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങിയിട്ടും ഫലമില്ല; കുടുംബം സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നുള്ളവർ; പ്രിയതമയേയും കുഞ്ഞിനേയും തിരികെ കിട്ടാൻ നിറകണ്ണുകളോടെ യുവാവ്; അന്നത്തിനായി എത്തുന്ന ഇതര സംസ്ഥാനക്കാർ കൊടുക്രൂരതയ്ക്ക് ഇരയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു ചാൺ വയർ നിറയ്ക്കാനാണ് ഇതര സംസ്ഥാനത്ത് നിന്നും ഐശ്യര്യത്തിന്റെ പറുദീസയായ കേരളത്തിലേക്ക് തൊഴിലാളികൾ കുടുംബ സമേതം എത്തുന്നത്. എന്നാൽ ഇവർ അനുഭവിക്കുന്ന ക്രൂര പീഡനങ്ങളുടെ കഥകകൾ പുറം ലോകമറിയുന്നത് വിരളം. കൊച്ചി കലൂർ ജേർണലിസ്റ്റ് കോളനിയിൽ താമസിച്ച് വരികയായിരുന്ന റോഷ്‌നി (26) മകൾ അനന്യ(5) എന്നിവരെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തത്ത് ഏറെ വിമർശനത്തിനും വഴിവയ്ക്കുകയാണ്. കഴിഞ്ഞ മാർച്ച് മാസം 9 -ാം തീയതി മുതൽ ഇവരെ കാണാതായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഭർത്താവ് സോനു പിറ്റേ ദിവസം പരാതി നൽകിയിട്ടും ഫലമൊന്നുമുണ്ടായില്ല.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തതായി അറിയുന്നത്. എന്നാൽ കാണാതായ രോഷ്നിയെയും മകൾ അനന്യയെയും കണ്ടുപിടിക്കാൻ ഒരു തരത്തിലുള്ള അന്വേഷണവും ഇതുവരെ നോർത്ത് പൊലീസ് ചെയ്തിട്ടില്ലെന്നും കേസിന്റെ തൽസ്ഥിതി അറിയാൻ വേണ്ടി നിരന്തരം പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ തന്നെ നിരുത്സാഹപ്പെടുത്തി പറഞ്ഞയക്കുകയാണെന്ന് സോനു പറയുന്നു.

കേരളത്തിൽ ജോലിചെയ്യാൻ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പലതരത്തിലുള്ള പീഡനങ്ങൾക്കു വിധേയമാകുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ. എന്നാൽ അറിയാത്ത ഒട്ടനവധി പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങൾ അവർക്കു നേരെ നടക്കുന്നേണ്ടന്നതാണ് സത്യം. ഇതരസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല എന്നതുകൊണ്ടാവാം അവർക്കു നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വേണത്രെ ശ്രദ്ധ കിട്ടാതെ പോകുന്നതെന്ന് അക്ഷേപം ഉയരുന്നു.

കാണാതായ തന്റെ ഭാര്യയും കുഞ്ഞു മകളും തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയാണ് പാവപ്പെട്ട ഇതരസംസ്ഥാനത്ത് നിന്ന് ജീവിക്കാൻ വേറെ ഒരു വഴിയുമില്ലാതെ ഇവിടെയെത്തിയ സോനു. ദയവായി പൊതു ജനങ്ങൾ തനിക്ക് നീതി കിട്ടാനായി സഹായിക്കണമെന്നും സോനു പറയുന്നു. ഏതാനും ദിവസം മുൻപ് ഓച്ചിറയിൽ രാജസ്ഥാനി സ്വദേശികളായ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ട് പോസത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള കുടുംബങ്ങളോട് പൊലീസിന്റെ ഭാഗത്ത് നിന്നും വളരെ മോശം പരിഗണനയാണ് ലഭിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണാണ് ഈ സംഭവം.

ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാൻ സ്വദേശിനിയെ മുമ്പും പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോൾ അവരെ ആൺകുട്ടികളെ പോലെ വളർത്താനാണ് പൊലീസ് ഉപദേശിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയത് നാം ഞെട്ടലോടെയാണ് കേട്ടത്. ഓച്ചിറ പൊലീസിന്റെ ഇടപെടലിൽ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയിൽ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ളതെന്നാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവിന്റെ വെളിപ്പെടുത്തിയിരുന്നു. ഒരു വർഷം മുൻപ് തന്റെ പെൺമക്കൾക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമായിരുന്നു.

അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടപ്പോൾ പൊലീസുദ്യോഗസ്ഥർ പറഞ്ഞത് പെൺമക്കളെ ആൺകുട്ടികളായി തോന്നുന്ന വിധത്തിൽ വളർത്തിയാൽ മതിയെന്നായിരുന്നു. അതിനായുള്ള മാർഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചാൽ മതി എന്നായിരുന്നു. ഇതിൻ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്.

ഇയാൾക്ക് ഏഴ് കുട്ടികളാണ്. അഞ്ച് പെൺ കുട്ടികളും രണ്ട് ആൺകുട്ടികളും. ഇതര സംസ്ഥാനക്കാരൻ ആയതിനാൽ പൊലീസ് ഇപ്പോഴും കുട്ടിയെ കണ്ടെത്തുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലുൾപ്പെടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.

സോനുവിന്റെ മേൽവിലാസം

Sonu S.V.
Age:L 30 yrs
S/o. Suresh, Kanjikheda Village,
Post Somoda, Sareri, Raibareli, UP
Phone number: 9745033390, 8089887270

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP