Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; കേരളം ഒരുമിച്ച് പ്രാർത്ഥനയോടെ കൈകോർത്ത പിഞ്ചോമനക്കെതിരെ വർഗീയ വിഷം തുപ്പി പ്രതീഷ് വിശ്വനാഥന്റെ അനുയായി; കാസർകോടു നിന്നും അമൃത ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് നേരെ വർഗീയപോസ്റ്റിട്ടത് ഹിന്ദു രാഷ്ട്ര പ്രവർത്തകൻ ബിനിൽ സോമസുന്ദരം; വിവാദമായപ്പോൾ പ്രൊഫൈൽ ഹാക്കു ചെയ്യപ്പെട്ടു എന്നു പറഞ്ഞ് തടിയൂരാനും ശ്രമം

ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; കേരളം ഒരുമിച്ച് പ്രാർത്ഥനയോടെ കൈകോർത്ത പിഞ്ചോമനക്കെതിരെ വർഗീയ വിഷം തുപ്പി പ്രതീഷ് വിശ്വനാഥന്റെ അനുയായി; കാസർകോടു നിന്നും അമൃത ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് നേരെ വർഗീയപോസ്റ്റിട്ടത് ഹിന്ദു രാഷ്ട്ര പ്രവർത്തകൻ ബിനിൽ സോമസുന്ദരം; വിവാദമായപ്പോൾ പ്രൊഫൈൽ ഹാക്കു ചെയ്യപ്പെട്ടു എന്നു പറഞ്ഞ് തടിയൂരാനും ശ്രമം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായാണ് ഇന്നലെ ഒരു പിഞ്ചോമനയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ മുഴുകിയ ഘട്ടത്തിലും വർഗീയ വിഷം ചീറ്റി ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ പേരു പറഞ്ഞു നടക്കുന്ന പ്രതീഷ് വിശ്വനാഥന്റെ അനുയായി. ഇന്നലെ രാവിലെയാണ് KL 60 J 7739 എന്ന നമ്പർ ആംബുലൻസിൽ കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സൻ യാത്ര പുറപ്പെട്ടത്. കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ സഞ്ചരിച്ചാണ് ആംബുലൻസ് കൊച്ചിയിലെത്തിച്ചത്. എന്നാൽ കേരളം മുഴുവൻ കുന്നിന്റെ ജീവനാനായാ മലയാളിൽ എല്ലാം മറന്ന് പ്രാർത്ഥിച്ചപ്പോൾ അവിടെയും വർഗീയ വിഷയം ചീറ്റി ഒരാൾ രംഗത്തുവരികയായിരുന്നു. ബിനിൽ സോമസുന്ദരം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റുന്ന പോസ്റ്റ് വരുന്നത്. 'ജിഹാദിയുടെ വിത്ത്' എന്നാണ് കുഞ്ഞിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇയാൾ വിശേഷിപ്പിച്ചത്. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പേര് പറഞ്ഞുകൊണ്ടാണ് ഇയാളുടെ പോസ്റ്റ്.

സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലൻസിനെ തടസ്സമില്ലാതെ കടത്തിവിടണമെന്ന് പറഞ്ഞുകൊണ്ട് കേരളമാകെ ഗതാഗത സൗകര്യം ഒരുക്കിയതെന്ന് ഇയാൾ പോസ്റ്റിൽ പറയുന്നു. 'ന്യൂനപക്ഷ വിത്താ'യതിനാലാണ് സർക്കാർ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞു.

വിവാദമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. ഇയ്യാൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് പോസ്റ്റ് കണ്ടവർ പ്രതികരിച്ചു. ശബരിമല ആചാരസംരക്ഷണ സംഘങ്ങളിൽ പ്രവർത്തിക്കുന്നയാലാണ് ബിനിൽ.

ശബരിമല ആചാരസംരക്ഷണ യജ്ഞത്തിന് താൻ ശബരിമലയിൽ പോയിരുന്നു എന്ന് പറഞ്ഞുകൊണ്ട് ബിനിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലിൽ കാണാം. എറണാകുളം കോതമംഗലത്തുള്ള കടവൂരാണ് ഇയാളുടെ സ്വദേശം എന്ന് ഫേസ്‌ബുക്ക് പ്രൊഫൈലിൽ കൊടുത്തിട്ടുണ്ട്. വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടും അത് സൈബർ ലോകത്ത് സ്‌ക്രീൻഷോട്ടുകളായി പറന്നു നടക്കുന്നുണ്ട്. ഇത് പിൻവലിക്കാൻ വൈകിയത് ചൂണ്ടികാട്ടി സോഷ്യൽ മീഡിയ അതിശക്തമായ വിമർശനമാണ് ഇയാൾക്കെതിരെ ഉയർത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്‌ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയർത്തുന്നവരുണ്ട്.

ഹിന്ദു രാഷ്ട്രയുടെ സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമല വിഷയത്തിൽ അടക്കം വർഗീയവീഷം വമിപ്പിച്ച് കലാപം ഉണ്ടാക്കാൻ ശ്രമം നടത്തിയത് പ്രതീഷ് വിശ്വനാഥന്റെ എഎച്ച്പിയായിരുന്നു. വർഗീയത മാത്രം മനസിൽ കൊണ്ടു നടക്കുന്ന ഒരു കൂട്ടം അനുയായികളെയാണ് പ്രതീഷ് വളർത്തിയെടുത്തത് എന്ന ആക്ഷേപം ശക്തമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP