Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു; സംഭവം റാന്നി വടശേരിക്കര ബംഗ്ലാകടവ് പാലത്തിന് സമീപം; കുളിക്കാനെത്തിയത് അഞ്ചു പേരുടെ സുഹൃദ് സംഘം; അപകടമുണ്ടായത് പമ്പാ നദിയും കക്കാട്ടാറും സംഗമിക്കുന്ന സ്ഥാനത്ത്; ശക്തമായ ചുഴിയുള്ള പ്രദേശമെന്നും സൂചന

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു; സംഭവം റാന്നി വടശേരിക്കര ബംഗ്ലാകടവ് പാലത്തിന് സമീപം; കുളിക്കാനെത്തിയത് അഞ്ചു പേരുടെ സുഹൃദ് സംഘം; അപകടമുണ്ടായത് പമ്പാ നദിയും കക്കാട്ടാറും സംഗമിക്കുന്ന സ്ഥാനത്ത്;  ശക്തമായ ചുഴിയുള്ള പ്രദേശമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

റാന്നി: വിഷുദിനത്തിൽ സുഹൃത്തുക്കൾ പമ്പാനദിയിൽ മുങ്ങി മരിച്ചു. വടശേരിക്കര ബംഗ്ലാംകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളാണ് മുങ്ങി മരിച്ചത്. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനത്തിൽ ഇ.കെ.ശശിയുടെ മകൻ (പാറക്കിഴക്കേതിൽ) കേരള കൗമുദി ഏജന്റെ സലിം തലച്ചിറയുടെ സഹോദര പുത്രൻ സുജിത്ത് (25), പുത്തൻപുരയിൽ രവിയുടെ മകൻ നന്ദു (23), ഹരി നിവാസിൽ ഹരിയുടെമകൻ പ്രശാന്ത് സായി (21) എന്നിവരാണ് മരിച്ചത്.

അഞ്ചു സുഹൃത്തുക്കൾ അടങ്ങിയ സംഘം ഇന്നലെ ഉച്ചക്ക് 12നാണ് നദിയിൽ കുളിക്കാനെത്തിയത്. രണ്ടു പേർ ആദ്യം കുളിച്ചു കരക്കു കയറി. പിന്നീട് ഇറങ്ങിയ നന്ദു ആദ്യം അപകടത്തിൽപ്പെടുകയും രക്ഷിക്കാനിറങ്ങിയ പ്രശാന്തും പിന്നാലെ സുജിത്തും നദിയിൽപെടുകയായിരുന്നു.

പമ്പാനദിയും കക്കാട്ടാറും സംഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ചുഴികളുള്ള ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളതാണ്. ശബരിമല വിഷു പൂജയുടെ ഭാഗമായി തീർത്ഥാടകർക്ക് കുളിക്കാൻ പമ്പയിലൂടെ വെള്ളം ഒഴുക്കി വിട്ടിരിക്കുകയാണ്.മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP