Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശെടാ മലിംഗയ്ക്ക് നീലപ്പടയെ പേടിച്ച് പനി പിടിക്കുമോ? വരുന്ന ലോകകപ്പിൽ ഇന്ത്യൻ താരത്തിനെതിരെ പന്തെറിയാൻ ഭയമാണെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗയുടെ ട്വീറ്റ്; 'ഫാസ്റ്റ് ബോളിങ് സ്റ്റാർ' പറഞ്ഞത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ തന്നോടൊപ്പമുണ്ടായിരുന്ന ഇന്ത്യൻ താരത്തിന്റെ പേര്; ഭയന്നത് ഇന്ത്യൻ കടുവയുടെ 'ഇന്നിങ്‌സ്' കണ്ട്

ശെടാ മലിംഗയ്ക്ക് നീലപ്പടയെ പേടിച്ച് പനി പിടിക്കുമോ? വരുന്ന ലോകകപ്പിൽ ഇന്ത്യൻ താരത്തിനെതിരെ പന്തെറിയാൻ ഭയമാണെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗയുടെ ട്വീറ്റ്; 'ഫാസ്റ്റ് ബോളിങ് സ്റ്റാർ' പറഞ്ഞത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ തന്നോടൊപ്പമുണ്ടായിരുന്ന ഇന്ത്യൻ താരത്തിന്റെ പേര്; ഭയന്നത് ഇന്ത്യൻ കടുവയുടെ 'ഇന്നിങ്‌സ്' കണ്ട്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ലസിത് മലിംഗയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായം കാണുമ്പോൾ പേടിച്ച് പനി പിടിക്കാതിരുന്നാൽ മതിയായിരുന്നെന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന കമന്റ്. എന്നാൽ സംഗതിക്ക് പിന്നിൽ മലിംഗ തന്നെയാണ് കാരണം. വരുന്ന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ താരം ഹാർദിക്ക് പാണ്ഡ്യയ്‌ക്കെതിരെ പന്തെറിയാൻ തനിക്ക് ഭയമാണെന്ന് മലിംഗ ഇട്ട ട്വീറ്റാണ് പുത്തൻ ചർച്ചയ്ക്ക് വഴി തെളിയിച്ചത്. ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്സ് കണ്ടാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണെന്നും ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അയാൾക്കെതിരെ പന്തെറിയാൻ താൻ ഭയക്കുമെന്നുമാണ് മലിംഗ പറഞ്ഞത്. ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാണ്ഡ്യയെ അടിച്ചുതകർക്കാൻ വിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയൽ ചാലഞ്ചേഴ്‌സിനെതിരേ 16 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സുമടക്കം പുറത്താകാതെ 37 റൺസെടുത്ത പാണ്ഡ്യ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. അവസാന 2 ഓവറിൽ 22 റൺസ് വേണമെന്നിരിക്കെയാണ് പവൻ നേഗിയെറിഞ്ഞ 19-ാം ഓവറിൽ തന്നെ പാണ്ഡ്യ കളി തീർത്തു.

ഹാർദിക്കിനെതിരെ ബോളെറിയാൻ ഭയമാണെന്ന് പറഞ്ഞതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തെരഞ്ഞെടുത്ത് ശ്രീലങ്കൻ നായകൻ ലസിത് മലിംഗ. മുംബൈ ഇന്ത്യൻസിലെ സഹതാരമായ ജസ്പ്രീത് ബൂമ്രയാണ് നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് മലിംഗ പറഞ്ഞു.

ബൂമ്രയുടെ മികവിനെക്കുറിച്ച് നമുക്കെല്ലാം ആറിയാം. മുംബൈ ഇന്ത്യൻസിലും ലോക ക്രിക്കറ്റിലും ബൂമ്രയാണ് ഒന്നാം നമ്പർ ബൗളർ-മലിംഗ പറഞ്ഞു. ഐപിഎല്ലിൽ എട്ടു കളികളിൽ നിന്ന് എട്ടു വിക്കറ്റാണ് ബൂമ്രയുടെ ഇതുവരെയുള്ള നേട്ടം.മെയ് അവസാനം ഇംഗ്ലണ്ടിലും വെയിൽസിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാകും ബൂമ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP