Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലുൾപ്പടെ 600 ക്ഷേത്രങ്ങളിൽ തന്ത്രിയായിരുന്ന പുതുമന ഡി. ശ്രീധരൻ നമ്പൂതിരി ഇനി ഓർമ്മ; വിടപറഞ്ഞത് താന്ത്രികപാരമ്പര്യത്തിന്റെ മഹത്വം സമൂഹത്തിലേക്കു പ്രസരിപ്പിച്ച വ്യക്തിത്വം; വിയോഗ വാർത്തയറിഞ്ഞ് പുതുമന തറവാട്ടിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയത് ശിഷ്യരടക്കം ഒട്ടേറെ പേർ

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലുൾപ്പടെ 600 ക്ഷേത്രങ്ങളിൽ തന്ത്രിയായിരുന്ന പുതുമന ഡി. ശ്രീധരൻ നമ്പൂതിരി ഇനി ഓർമ്മ; വിടപറഞ്ഞത് താന്ത്രികപാരമ്പര്യത്തിന്റെ മഹത്വം സമൂഹത്തിലേക്കു പ്രസരിപ്പിച്ച വ്യക്തിത്വം; വിയോഗ വാർത്തയറിഞ്ഞ് പുതുമന തറവാട്ടിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയത് ശിഷ്യരടക്കം ഒട്ടേറെ പേർ

മറുനാടൻ ഡെസ്‌ക്‌

അമ്പലപ്പുഴ : താന്ത്രികപാരമ്പര്യത്തിന്റെ മഹത്വം സമൂഹത്തിലേക്കു പ്രസരിപ്പിച്ച ശോഭിക്കുന്ന വ്യക്തിത്വം ഇനി ഓർമ്മ. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം അടക്കം 600ൽ അധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന പുതുമന ഡി. ശ്രീധരൻ നമ്പൂതിരി (71) ഇനി ഓർമ്മ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വിഷുദിനത്തിൽ രാവിലെ ഏഴ് മണിയോടെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. നാടിന്റെ അഭിവൃദ്ധിക്കായി മൂന്നര പതിറ്റാണ്ട് കാലഘട്ടമാണ് അദ്ദേഹം താന്ത്രീക ജീവിതം നയിച്ചത്.

അദ്ദേഹത്തിന്റെ സാന്നിധ്യം പൂജാ കർമ്മങ്ങളിൽ വേണമെന്ന് ഭക്തർക്ക് എന്നും നിർബന്ധമായിരുന്നു. അതിനാൽ തന്നെ താന്ത്രീക ജീവിത്തിന്റെ തുടക്ക കാലത്ത് തന്നെ അദ്ദേഹത്തിന് തിരക്കും വർധിച്ചു. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കുടുംബപാരമ്പര്യം നിലനിർത്തുന്നതിനാണ് താന്ത്രിക വിദ്യയിലേക്കു തിരിഞ്ഞത്. പിതാവിൽ നിന്നും തുടർന്ന് കണ്ണമംഗലം കേശവൻ നമ്പൂതിരിയിൽ നിന്നു താന്ത്രിക വിദ്യ പഠിച്ചു. അഖിലകേരള തന്ത്രി സമാജത്തിന്റെ താന്ത്രിക കുലപതി പുരസ്‌കാരം, അമ്പലപ്പുഴ പൗരാവലിയുടെ തന്ത്ര വിദ്യാരത്‌ന പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി നൂറിലധികം ശിഷ്യന്മാരാണ് അദ്ദേഹത്തിനുള്ളത്.

പിതാവ് പുതുമന ദാമോദരൻ നമ്പൂതിരിയുടെ കൃതികൾ സമാഹരിച്ച് 'പുതുമന: വ്യക്തിയും കൃതികളും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ആയിരുന്നു പുസ്തകപ്രകാശനം നടത്തിയത്. വിയോഗം അറിഞ്ഞ് പുതുമന തറവാട്ടിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നു ഒട്ടേറെ പേർ എത്തി. മകൻ ദാമോദരൻ നമ്പൂതിരി അന്ത്യകർമങ്ങൾ നടത്തി.

തുറവൂർ മഹാദേവക്ഷേത്രം, മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ദേവീക്ഷേത്രം, തിരുവനന്തപുരം ഉദിയന്നൂർ ദേവീക്ഷേത്രം, പാരിപ്പള്ളി കൊടിമൂട്ടിൽ ഭഗവതി ക്ഷേത്രം, ഡൽഹി ആർകെ പുരം അയ്യപ്പ ക്ഷേത്രം, പുഷ്പവിഹാർ അയ്യപ്പക്ഷേത്രം തുടങ്ങിയ ഒട്ടേറെ ക്ഷേത്രങ്ങളിലെ താന്ത്രികാവകാശം ഉണ്ടായിരുന്നു.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, മൂടാമ്പാടി ക്ഷേത്രം എന്നിവയുടെ വികസന ട്രസ്റ്റുകളുടെ രക്ഷാധികാരി സ്ഥാനവും ഉണ്ടായിരുന്നു. പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മൂന്നാമത്തെ മകനായാണ് ജനനം. ഭാര്യ: കോട്ടയം വയസ്‌കര ഇല്ലത്ത് രമാദേവി. മക്കൾ: പാർവതി, സാവിത്രി, ദാമോദരൻ നമ്പൂതിരി. മരുമക്കൾ: പ്രസാദ് നമ്പൂതിരി, അഭയദേവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP