Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തന്നെ കഷ്ടപ്പെട്ട് തിരികെയെത്തിച്ചതിനോ പെറ്റമ്മയോടിങ്ങനെ ചെയ്തത്? ചായ ചൂടാക്കി നൽകിയില്ലെന്ന് പറഞ്ഞ് വിഷുദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു! കൊടും ക്രൂരതയുടെ പര്യായമായ 24കാരൻ അറസ്റ്റിൽ; 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പ്രതി ലഹരിക്കടിമയെന്നും സൂചന

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തന്നെ കഷ്ടപ്പെട്ട് തിരികെയെത്തിച്ചതിനോ പെറ്റമ്മയോടിങ്ങനെ ചെയ്തത്? ചായ ചൂടാക്കി നൽകിയില്ലെന്ന് പറഞ്ഞ് വിഷുദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു! കൊടും ക്രൂരതയുടെ പര്യായമായ 24കാരൻ അറസ്റ്റിൽ; 50  ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ;  പ്രതി ലഹരിക്കടിമയെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ഇരിങ്ങാലക്കുട: അപകടത്തിൽപെട്ട മകനെ ചോര നീരാക്കി രക്ഷിച്ചിട്ടും അമ്മയ്ക്ക് ഏൽക്കേണ്ടി വന്നതുകൊടും ക്രൂരത. ചായ ചൂടാക്കി നൽകിയില്ല എന്ന് പറഞ്ഞ് അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച മകൻ അറസ്റ്റിൽ. സംഭവത്തിൽ വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടിൽ വിഷ്ണു(24)വിനെയാണ് ഇരിങ്ങാലക്കുട സിഐ. നിസ്സാമും എസ്‌ഐ. ശിവശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ (53) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷുദിനത്തിൽ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് സംഭവം. പ്രതി വിഷ്ണുവിന്റെ മേൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം വൈകീട്ട് തണുത്ത ചായ കുടിക്കാൻ കൊടുത്തതുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. പെട്ടെന്ന് പ്രകോപിതനായ വിഷ്ണു ' നിന്നെ ഇപ്പോ കാണിച്ചുതരാമെന്ന് ' പറഞ്ഞ് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് അമ്മ ലീലയുടെ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ശരീരത്തിൽ തീ ആളിപ്പടർന്നിട്ടും മകൻ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിന് മുൻപും ഇയാൾ അമ്മയുമായി സ്ഥിരം വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്നുമാണ് വിവരം. ആറു മാസംമുമ്പ് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്.

അപകടത്തിൽ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. വിവിധതരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP