Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലയിൽ തേങ്ങ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം; നടുക്കുന്ന സംഭവം കരുനാഗപ്പള്ളിയിൽ; കുരുന്നിന്റെ മരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ; അപകടം പിതാവിന്റെ സഹോദരിയോടൊപ്പം വീടിന് സമീപം നിൽക്കുമ്പോൾ

തലയിൽ തേങ്ങ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം; നടുക്കുന്ന സംഭവം കരുനാഗപ്പള്ളിയിൽ; കുരുന്നിന്റെ മരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ; അപകടം പിതാവിന്റെ സഹോദരിയോടൊപ്പം വീടിന് സമീപം നിൽക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കരുനാഗപ്പള്ളി : പിതാവിന്റെ സഹോദരിയ്‌ക്കൊപ്പം വീടിന് സമീപം നിൽക്കവേ തേങ്ങ തലയിൽ വീണ് ഒരു വയസുകാന് ദാരുണാന്ത്യം. കരുനാഗപ്പള്ളി മുഴങ്ങോട്ടുവിള കുളക്കടയിൽ വീട്ടിൽ എസ്.കെ.ശ്രീജിത്തിന്റെയും (കെ.എ.പി. ബറ്റാലിയൻ, അടൂർ) ബി.എസ്.ഷൈനി(കിളിമാനൂർ പഞ്ചായത്ത്)യുടെയും മകൻ ദേവനാരായണൻ (ഒരു വയസ്സ്) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു നടുക്കുന്ന സംഭവം. രാവിലെ എട്ട് മണിയോടെ പിതാവ് ശ്രീജിത്തിന്റെ സഹോദരി ശ്രീനയുമൊത്ത് വീടിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. ശ്രീനയുടെ തലയിൽ വീണ തേങ്ങ കുഞ്ഞിന്റെ തലയിലും വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ശ്രീജിത്തിന്റെയും ഷൈനിയുടെയും ഏക മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP