Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിക്ക് ടോക്കിനിട്ട് 'ആപ്പ്' വച്ച് ഗൂഗിൾ വക എട്ടിന്റെ പണി; അപകടമരണങ്ങൾക്ക് വരെ കാരണമായ ആപ്പിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തുടച്ചു നീക്കി ഐടി ഭീമൻ; നടപടി ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് കോടതി ഉത്തരവിട്ടതിന് പിന്നാലെ; അശ്ശീല ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിച്ച് ജനമനസുകളിലെ 'ബ്ലാക്ക് ലിസ്റ്റിൽ' കയറിയ ആപ്പിനോട് ഗുഡ് ബൈ പറയാം

ടിക്ക് ടോക്കിനിട്ട് 'ആപ്പ്' വച്ച് ഗൂഗിൾ വക എട്ടിന്റെ പണി;  അപകടമരണങ്ങൾക്ക് വരെ കാരണമായ ആപ്പിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തുടച്ചു നീക്കി ഐടി ഭീമൻ; നടപടി ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് കോടതി ഉത്തരവിട്ടതിന് പിന്നാലെ; അശ്ശീല ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിച്ച് ജനമനസുകളിലെ 'ബ്ലാക്ക് ലിസ്റ്റിൽ' കയറിയ ആപ്പിനോട് ഗുഡ് ബൈ പറയാം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സമൂഹ മാധ്യമം എന്നത് തരംഗമായി മാറിയപ്പോൾ ജനഹൃദയങ്ങളിൽ പറ്റിപ്പിടിച്ചവയാണ് ഫേസ്‌ബുക്കും വാട്‌സാപ്പും. നെല്ലിക്കാ ചാക്ക് പൊട്ടിയത് പോലെ മറ്റ് ആപ്പുകൾ ഇതിന് ശേഷം ഇറങ്ങിയെങ്കിലും ശര വേഗത്തിൽ ക്ലച്ച് പിടിച്ച ഒന്നായിരുന്നു ടിക്ക് ടോക്ക് ആപ്പ്. അത് മലയാളികൾക്കിടയിലാണ് ഏറ്റവുമധികം വൈറലായത് എന്നും കൗതുകകരമായ സംഗതിയാണ്. കുട്ടികളും യുവതീ യുവാക്കളും ദമ്പതികളും ഉപയോഗിച്ചിരുന്ന ആപ്പ് വഴി വിട്ട ഘട്ടത്തിലേക്ക് പോയ അവസരത്തിൽ ഇതിന് നിരോധനം വരണമെന്ന ആവശ്യം ഉയർന്നിരുന്നു.

ടിക്ക് ടോക്കിലൂടെ പുറത്ത് വരുന്ന വീഡിയോ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് എല്ലാ സ്ഥലങ്ങളിൽ നിന്നും പരാതിയുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂർണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. കുട്ടികളിൽ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടർന്ന് ഗൂഗിൾ ടിക് ടോക്കിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇന്നലെ മുതൽ ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമല്ല.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതാണ് ഇന്ത്യയിൽ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങൾ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP