Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകരയിൽ പ്രചരണ രംഗത്ത് കത്തി നിൽക്കുന്നത് അക്രമ രാഷട്രീയം തന്നെ; രക്തസാക്ഷി കുടുംബ സംഗമവുമായി യു.ഡി.എഫിനെ നേരിടാൻ എൽ.ഡി.എഫും; ബ്രിട്ടീഷ് ഭരണകാലത്ത് വെടിയേറ്റു മരിച്ച അബു-ചാത്തുക്കുട്ടി മുതൽ തൂണേരിയിൽ കൊല്ലപ്പെട്ട ഷിബിന്റെ കടുംബാംഗങ്ങളെ വരെ അണി നിരത്തി നാളെ കോട്ടപ്പറമ്പിൽ മഹാസംഗമം

വടകരയിൽ പ്രചരണ രംഗത്ത് കത്തി നിൽക്കുന്നത് അക്രമ രാഷട്രീയം തന്നെ; രക്തസാക്ഷി കുടുംബ സംഗമവുമായി യു.ഡി.എഫിനെ നേരിടാൻ എൽ.ഡി.എഫും; ബ്രിട്ടീഷ് ഭരണകാലത്ത് വെടിയേറ്റു മരിച്ച അബു-ചാത്തുക്കുട്ടി മുതൽ തൂണേരിയിൽ കൊല്ലപ്പെട്ട ഷിബിന്റെ കടുംബാംഗങ്ങളെ വരെ അണി നിരത്തി നാളെ കോട്ടപ്പറമ്പിൽ മഹാസംഗമം

സജീവൻ വടക്കുമ്പാട്

വടകര: പി.ജയരാജൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായത് മുതൽ മുഴങ്ങിക്കേട്ട അക്രമ രാഷട്രീയം തന്നെ പ്രചരണത്തിന്റെ അവസാന വാളുകളിലും ഇവിടെ കത്തി നിൽക്കുകയാണ്. ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ, അരിയിൽ ശുക്കൂറിന്റെ സഹോദരന് ദാവൂദ്, എടയന്നൂരിലെ ശുഹൈഹിന്റെ പിതാവ് മഹമൂദ്, കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും പിതാക്കളായ കൃഷ്ണനെയും സത്യനാരായണനെയും ഒരു വേദിലെത്തിച്ച് അക്രരാഷട്രീയത്തിന്റെ തീഷ്ണത വിവരിക്കുന്ന യു.ഡി.എഫിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ എൽ.ഡി.എഫും ഒരുങ്ങുന്നു. വടകര കോട്ടപ്പറമ്പിൽ രക്തസാക്ഷി കുടുംബ സംഗമം നടത്തിയാണ് ഇതിനെ ഇടതുപക്ഷം പ്രതിരോധിക്കുന്നത്. 18ന് വൈകിട്ട് അഞ്ച് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും.

ബ്രിട്ടീഷ് നിയമ വാഴ്‌ച്ചക്കെതിരെ പോരാടി തലശ്ശേരി കടപ്പുറത്ത് വെച്ച് ജീവൻ ബലിയർപ്പിച്ച സഖാക്കളായ അബു, ചാത്തുക്കുട്ടി എന്നിവരുടെ കുടുംബാംഗങ്ങൾ മുതൽ തൂണേരിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷിബിന്റെ കുടുംബാംഗങ്ങലെ വരെ സംഗമത്തിൽ അണിനിരത്തിയാണ് സിപിഎം യു.ഡി.എഫിനെ പ്രതിരോധിക്കുന്നത്. ചീമേനിയുൾപ്പെടെയുള്ള സ്ഥലത്ത് കൂട്ടകൊലപാതകങ്ങൾ നടത്തിയുള്ള ക്രിമിനൽ പശ്ചാത്തലമാണ് കോൺഗ്രസിനും ബിജെപിക്കും ഉള്ളതെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പി.ജയരാജൻ വടകരയിലെ സ്ഥാനാർത്ഥിയായതോടെ ജയരാജനെ മുന്നിൽ നിർത്തി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് യു.ഡി.എഫും ബിജെപിയും.

ഇവിടെ അക്രമികൾ ആരാണെന്നുള്ള ചിത്രം ഇടതുപക്ഷം ജനങ്ങൾക്ക് മുമ്പാകെ വെക്കുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. സ്ഥാനാർത്ഥിയെ ലക്ഷ്യം വെച്ചുള്ള പ്രചരണം ഇവിടെ വിലപ്പോവില്ലെന്നും പി.ജയരാജൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മനയത്ത് ചന്ദ്രൻ പറഞ്ഞു. അതത് പ്രദേശത്തെ രക്തസാക്ഷി സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കുടുംബാംഗങ്ങൾ കോട്ടപ്പറമ്പിലെ സംഗമവേദിയിലെത്തുക. പരിപാടി വൻ വിജയമാക്കാൻ സിപിഎം അണികളെ കൂട്ടത്തോടെ സംഗമ നഗരിയിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.

അതിനിടെ വാളെടുക്കുന്ന രാഷട്രീയം വോട്ടിനാൽ തീരട്ടെയെന്ന മുദ്രാവാക്യം ഉയർത്തി ഏപ്രിൽ 20ന് വൈകിട്ട് നാല് മണിക്ക് വടകര കോട്ടപ്പറമ്പിൽ തന്നെ വടകര സാംസ്കാരിക വേദിയുടെ ലേബലിൽ യു.ഡി.എഫ് ഷുക്കൂറിന്റെയും ശുഹൈബിന്റെയും ടി.പിയുടെയും കുടുംബാംഗങ്ങളെ ്ണി നിരത്തി വിപലമായ പരിപാടിക്കും നേതൃത്വം നൽകി പ്രചരണം കൊഴുപ്പിക്കുകയാണ്. ഇന്നലെ തലശ്ശേരിയിൽ യു.ഡി.എഫ് അനുകൂല അഭിഭാഷകർ ഇരകളുടെ സംഗമം ഒരുക്കിയത് വൻ വിജയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP