Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്തി ദാറുസ്സലാം ചതുർദിന സമ്മേളനം; പ്രവാസികൾക്കായി തൽസമയ സംപ്രേഷണം ഓൺലൈനിൽ

നന്തി ദാറുസ്സലാം ചതുർദിന സമ്മേളനം; പ്രവാസികൾക്കായി തൽസമയ സംപ്രേഷണം ഓൺലൈനിൽ

മനാമ: കോഴിക്കോട് ജില്ലയിലെ നന്തിയിൽ ആരംഭിച്ച ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യയുടെ 43-ാം വാർഷിക 14-ാം സനദ്ദാന സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ഓൺലൈനിൽ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

SKICR TV എന്ന യൂടൂബ് ചാനലിലൂടെയും ബൈലക്സ് മെസഞ്ചറിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം എഛ്ഡി മികവോടെ വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന SKICR ഇന്റർനെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തൽസമയം കേൾക്കാം.

'ഉലുൽ ഇൽമിന്റെ ഉൽകൃഷ്ടത' എന്നതാണ് ഇത്തവണത്തെ സമ്മേളനപ്രമേയം.
നാലു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം പൊതു സമ്മേളനത്തോടെ ഏപ്രിൽ 18ന് വ്യാഴാഴ്ച സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP