Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ ഫാസിസ്റ്റു വിരുദ്ധർ ആണെങ്കിൽ എന്തിനാണ് നിങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നത് ? പാർട്ടി സ്ഥാനാർത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം ആയിരത്തിൽ കവിയുകയില്ല; നിങ്ങൾ എന്തിനാണ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനായി ഇറങ്ങി പുറപ്പെടുന്നത്? എസ്ഡിപിഐ എന്തിനുവേണ്ടി മത്സരിക്കുന്നു? റസാക് ബാവു കൊണ്ടോട്ടി എഴുതുന്നു

നിങ്ങൾ ഫാസിസ്റ്റു വിരുദ്ധർ ആണെങ്കിൽ എന്തിനാണ് നിങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നത് ? പാർട്ടി  സ്ഥാനാർത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം ആയിരത്തിൽ കവിയുകയില്ല; നിങ്ങൾ എന്തിനാണ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനായി ഇറങ്ങി പുറപ്പെടുന്നത്? എസ്ഡിപിഐ എന്തിനുവേണ്ടി മത്സരിക്കുന്നു? റസാക് ബാവു കൊണ്ടോട്ടി എഴുതുന്നു

റസാക് ബാവു കൊണ്ടോട്ടി

സുഡാപ്പികൾ തിരഞ്ഞെടുപ്പിൽ എന്തിനു വേണ്ടി മത്സരിക്കുന്നു

പ്രിയപ്പെട്ട എസ്ഡിപിഐ കാരെ നിങ്ങൾ വോട്ടവകാശം വിനിയോഗിക്കുമ്പോൾ രണ്ടു വട്ടം ഒന്ന് ചിന്തിച്ചു കൂടെ? എന്തിനാണ് ഒരു വിലപ്പെട്ട വോട്ടു പാഴാക്കി കളയുന്നത് എന്ന് ..കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എല്ലാം നിങ്ങൾ മത്സര രംഗത്ത് ഉണ്ട് എന്താണ് നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപാട് കൊണ്ട് നിങ്ങൾക്ക് വോട്ടു ചെയ്യുന്ന വോട്ടർക്ക് തിരിച്ചു നൽകാൻ ഉള്ളത് ?

ഒരു തിരഞ്ഞെടുപ്പിൽ ജയം തോൽവി എല്ലാം സാധാരണമായ പ്രക്രിയകൾ ആണ് ..ഈ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഫാസിസവും മതേതര മൂല്യങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ആണ് ..നിങ്ങൾ ഫാസിസ്റ്റു വിരുദ്ധർ ആണെങ്കിൽ എന്തിനാണ് നിങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നത് ? നിങ്ങളുടെ പാർട്ടി സ്ഥാനാർത്ഥിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണം ആയിരത്തിൽ കവിയുകയില്ല എന്ന വ്യക്തമായ ബോധം ഉള്ള നിങ്ങൾ എന്തിനാണ് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനായി ഇറങ്ങി പുറപ്പെടുന്നത്? ... ഉവൈസിയും കൂട്ടരും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു ഫാസിസ്റ്റുകൾക്കു ജയിക്കാൻ ഉള്ള അവസരം ഉത്തരേന്ത്യയിൽ ഉണ്ടാക്കി കൊടുക്കുന്ന പ്രവണതയുടെ സാമ്പിൾ ഡോസ് ആണ് ഇന്ന് കേരളത്തിൽ നിങ്ങൾ മത്സരിക്കുമ്പോൾ ഉണ്ടാക്കപ്പെടുന്നത് ..

നിങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടിൽ എന്ത് ആത്മാർത്ഥയാണ് കേരളത്തിലെ മതേതര വിശ്വാസികൾക്ക് കാണുവാൻ ഉള്ളത്. പൊള്ളയായ ഫാസിസ്റ്റു വിരോധം മുന്നോട്ടു വച്ചു തൊണ്ട പോട്ടെ മുദ്രാവാക്യം വിളിക്കാൻ അണികളെ പ്രേരിപ്പിച്ചു അവരെ വിഡ്ഢികളാക്കി എന്തിനു ഈ നാടകം കേരളത്തിൽ കായ്ച്ച വയ്ക്കുന്നു ?നിങ്ങളുടെ വോട്ട് പാഴാക്കി കളയുന്നതിൽ നിങ്ങൾക്ക് വെഷമം ഉണ്ടാകില്ല എന്നാൽ ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത പോലും മനസിലാക്കാൻ ഉള്ള വിവേചനം നിങ്ങളുടെ നേതാക്കൾക്ക് പോലും ഉണ്ടായില്ലലോ എന്ന് ഓർക്കുമ്പോൾ വെഷമം ഉണ്ട് .

ചിന്തിക്കുക സുഡാപ്പീസ് വോട്ടുകൾ തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ വിലപ്പെട്ടതാണ് അത് പാഴാക്കി കളയുന്നവർ രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തവർ ആണ് .ഈ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ അന്ത്യ ശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന മതേരത്വ മൂല്യങ്ങൾ ക്കു ജീവ വായുവാണെന്നു ഓർത്താൽ നിങ്ങൾക്കും നന്ന് .

വോട്ടിങ് മെഷീനിൽ കൈവിരൽ അമർത്തുമ്പോൾ ഓർക്കുക എന്തിനു ഒരു വോട്ടു പാഴാക്കി കളയണം എന്ന് !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP