Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടിങ് മെഷിനിൽ ആദ്യ ബട്ടണിൽ മാത്രം വിരലമർത്തുക; മറ്റ് ബട്ടണുകളിൽ തൊട്ടാൽ ഷോക്കടിക്കും; ഉഡായിപ്പുമായി ഇറങ്ങിയ കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച കവാസി ലഖ്മ നക്‌സലുകളുടെ തോക്കിൽ തുമ്പിൽ നിന്നും രക്ഷപെട്ട നേതാവ്

വോട്ടിങ് മെഷിനിൽ ആദ്യ ബട്ടണിൽ മാത്രം വിരലമർത്തുക; മറ്റ് ബട്ടണുകളിൽ തൊട്ടാൽ ഷോക്കടിക്കും; ഉഡായിപ്പുമായി ഇറങ്ങിയ കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ച കവാസി ലഖ്മ നക്‌സലുകളുടെ തോക്കിൽ തുമ്പിൽ നിന്നും രക്ഷപെട്ട നേതാവ്

മറുനാടൻ ഡെസ്‌ക്‌

റായ്പുർ: തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കുറുക്കു വഴികൾ തേടുന്നത് സാധാരണമാണ്. പണം നൽകിയുള്ള പ്രലോഭനം മുതൽ ഭീഷണിയും ബൂത്തു പിടിത്തവും വരെ ഇന്ത്യൻ ജനാധിപത്യത്തിൽ പലരും പലയിടങ്ങളിലും പയറ്റാറുണ്ട്. എന്നാൽ, അറിവില്ലായ്മ പറഞ്ഞും ജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കാൻ ശ്രമിക്കുകയുമാണ് ഛത്തിസ്ഗഡിലെ കോൺഗ്രസ് നേതാവ്.

വോട്ടിങ് മെഷീന്റെ സാങ്കേതികതെയക്കുറിച്ച് അറിവില്ലാത്ത നാട്ടുകാരോട് തനിക്ക് വോട്ട് ലഭിക്കുന്നതിനുള്ള സൂത്രം പറഞ്ഞാണ് സംസ്ഥാനത്തെ മന്ത്രി കൂടിയായ കവാസി ലഖ്മ പുലിവാല് പിടിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കോൺഗ്രസിന്റെ അല്ലാതെ മറ്റേതെങ്കിലും ബട്ടണിൽ വിരൽ അമർത്തിയാൽ നിങ്ങൾക്ക് ഷോക്കടിക്കും' എന്ന കവാസി ലഖ്മയുടെ പ്രസംഗം വിവാദമായി.

ആദ്യ ബട്ടൺ ബിറേഷ് താക്കൂറിന്റേതാണ്. രണ്ടാമത്തെ ബട്ടണിൽ സ്പർശിച്ചാൽ നിങ്ങൾക്ക് ഷോക്ക് ഏൽക്കും. മൂന്നാമത്തെ ബട്ടണും അതുപോലെ തന്നെയാണ്. പക്ഷേ ആദ്യ ബട്ടണിൽ അമർത്തിയാൽ കുഴപ്പമില്ല' മന്ത്രി പറയുന്നു. കങ്കേർ ജില്ലയിൽ ചൊവ്വാഴ്ച സംസാരിക്കുകയായിരുന്നു മന്ത്രി.

പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന ഘടകം പരാതി നൽകിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലഖ്മയ്ക്ക് നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ ഡിസംബർ 17ന് അധികാരമേറ്റ ഛത്തിസ്ഗഢ് മിഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സർക്കാരിലെ മന്ത്രിയായ ലഖ്മയ്ക്ക് എഴുത്തും വായനയും അറിയില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവർണർ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു.

പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എനിക്ക് മത്സരിക്കാൻ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ എന്നെ ഇഷ്ടപ്പെടുന്നു.ഈശ്വരൻ തനിക്ക് ബുദ്ധി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയിൽ ഭരണം കാഴ്ച വെക്കാനാവുമെന്നുമായിരുന്നു ലഖ്മയുടെ നിലപാട്. 2013 ൽ കോൺഗ്രസിന്റെ നേതൃനിര ഭൂരിഭാഗവും തുടച്ചുനീക്കപ്പെട്ട നക്‌സൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നേതാക്കളിലൊരാളാണ് ലഖ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP