Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടുരുത്'; സുപ്രീം കോടതി വീണ്ടും പറഞ്ഞു; ബലാത്സംഗത്തിന്റെ പേരിൽ പലരെയും കള്ളക്കേസിൽ കുടുക്കിയ സ്ത്രീക്കെതിരെ സുപ്രീംകോടതി; സമസ്തിപ്പൂർ ജില്ലാ കോടതിയും പട്‌ന ഹൈക്കോടതിയും ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ച വിധി പരമോന്നത നീതിപീഠം റദ്ദാക്കി; ഒരൊറ്റ ഡോക്ടറെ പോലും വിസ്തരിക്കാതെ സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചുവെന്ന് കോടതി കണ്ടെത്തി

'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടുരുത്'; സുപ്രീം കോടതി വീണ്ടും പറഞ്ഞു;  ബലാത്സംഗത്തിന്റെ പേരിൽ പലരെയും കള്ളക്കേസിൽ കുടുക്കിയ സ്ത്രീക്കെതിരെ സുപ്രീംകോടതി; സമസ്തിപ്പൂർ ജില്ലാ കോടതിയും പട്‌ന ഹൈക്കോടതിയും ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ച വിധി പരമോന്നത നീതിപീഠം റദ്ദാക്കി; ഒരൊറ്റ ഡോക്ടറെ പോലും വിസ്തരിക്കാതെ സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചുവെന്ന് കോടതി കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

23വർഷം മുൻപ് സംഭവിച്ച ഒരു ബലാൽത്സംഗ കേസിൽ സുപ്രധാന വിധിയുമായി രാജ്യത്തെ പരമോന്നത നീതിപീഠം. പ്രതിയായി ചിത്രീകരിക്കപ്പെട്ടിരുന്ന വ്യക്തിയെ വെറുതെവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണയാക ഇടപെടൽ. സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്. വർഷങ്ങളോളം ശിക്ഷ അനുഭവിക്കേണ്ടി വന്ന പ്രതിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുമ്പോൾ നിരപരാധിയെ കേസിൽ പ്രതിയാക്കിയ കീഴ് കോടതികൾക്കെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു.

ഒരു സ്ത്രീ പച്ചക്കള്ളം പറഞ്ഞ് എത്രയോ പേരെ കള്ളക്കേസുകളിൽ കുടുക്കി. ഈ അനീതി ജില്ലാകോടതിയും ഹൈക്കോടതിയും എന്തുകൊണ്ട് ശ്രദ്ധിച്ചില്ല? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടുരുത്' -ഉന്നത നീതിപീഠമായ സുപ്രീം കോടതിക്ക് ഇത് വീണ്ടും പറയേണ്ടി വന്നു.

23 വർഷം മുമ്പാണ് സംഭവം. പ്രതി തന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി കൈത്തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീ പൊലീസിൽ പരാതിപ്പെട്ടു.ബലാത്സംഗകേസിൽ അതിന് ഇരയായ സ്ത്രീയെ ഡോക്ടർ പരിശോധിക്കണമെന്നാണ് കർശന വ്യവസ്ഥ. പക്ഷേ അങ്ങനെ ഒന്ന് ഈ കേസിൽ ഉണ്ടായില്ല, അതാണ് കൊടിയ അനീതി. വിചാരണ കോടതി ഒരൊറ്റ ഡോക്ടറെ പോലും വിസ്തരിക്കാതെ സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചു.

കേസിലെ മറ്റ് സാഹചര്യങ്ങളും സുപ്രീംകോടതി പരിശോധിച്ചു. മറ്റ് നിരവധി പേർക്കെതിരെ ഈ സ്ത്രീ കള്ളപ്പരാതികൾ പറഞ്ഞിട്ടുള്ളതായി സുപ്രീംകോടതി കണ്ടെത്തി. ആ പരാതികൾക്കൊക്കെ യാതൊരു അടിസ്ഥാനവുമില്ലായിരുന്നു. സ്ത്രീക്ക് വൈരാഗ്യമുള്ളവർക്ക് എതിരെ അവർ പരാതി കൊടുത്തിട്ടുണ്ട്. സംഭവ ദിവസം ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നുവെന്നും തെളിഞ്ഞു.

ബലാത്സംഗ കേസിൽ ഗംഗാ പ്രസാദ് മഹ്‌തോ എന്ന വ്യക്തിയെയാണ് ബിഹാറിലെ സമസ്തിപ്പൂർ ജില്ലാ കോടതിയും പട്‌ന ഹൈക്കോടതിയും ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്. സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയത്. പ്രതിയെ പരാതിക്കാരി കള്ളക്കേസിൽ കുടുക്കിയതായിരുന്നുവെന്ന് സുപ്രീം കോടതി അസന്ദിഗ്ധമായി പറഞ്ഞു.

സ്ത്രീ നൽകിയിട്ടുള്ള മൊഴികളിൽ സത്യത്തിന്റെ കണികപോലും ഇല്ല, അത് പൂർണമായും കളവാണെന്ന് സുപ്രീംകോടതി പറഞ്ഞു. അങ്ങനെ പ്രതിയുടെ ശിക്ഷ റദ്ദാക്കി.സ്ത്രീയുടെ മൊഴികളിൽ നിന്ന് കള്ളപ്പരാതിയായിരുന്നു അവ എന്ന് കണ്ടെത്താൻ എന്തുകൊണ്ട് ജില്ലാകോടതിക്കും ഹൈക്കോടതിക്കും കഴിഞ്ഞില്ല? പ്രതിയെ ശിക്ഷിച്ച കീഴ്‌ക്കോടതിയും അത് ശരിവെച്ച ഹൈക്കോടതിയും ചെയ്തത് ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരു നിരപരാധി അങ്ങനെ കള്ളക്കേസിൽ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയുണ്ടായി.

സ്ത്രീപീഡന കേസുകൾ അതീവ ജാഗ്രതയോടെ കോടതികൾ കൈകാര്യം ചെയ്യണമെന്ന് പലവട്ടം സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ്. കാരണം നിരവധി കേസുകളിൽ നിരപരാധികളെ കോടതിയിൽ കയറ്റിയിട്ടുണ്ട്. സ്ത്രീധന പീഡന കേസുകളിൽ എത്രയോ നിരപരാധികളായ അച്ഛനമ്മമാരും ബന്ധുക്കളും കോടതി കയറേണ്ടി വന്നിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമം ദുരുപയോഗം ചെയ്തുകൊണ്ട് എത്രയോ നിരപരാധികളെ കോടതി കയറ്റിയിട്ടുണ്ടെന്നും സുപ്രീം കോടതിയും സംസ്ഥാന ഹൈക്കോടതികളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിയമത്തിന്റെ ദുരുപയോഗം തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP