Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശശിതരൂരിനെ വീഴ്‌ത്തി തുലാഭാര ത്രാസ് പൊട്ടിവീണതോടെ ബാലൻസ് തെറ്റി കോൺഗ്രസ് ഗ്രൂപ്പ് ബലാബലം; എരിവുകൂട്ടാൻ വി എസ്.ശിവകുമാറും നെയ്യാറ്റിൻകര സനലും തരൂരിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി; തുലാഭാര ത്രാസ് പൊട്ടിവീണ ചരിത്രമില്ലെന്ന് വാദം; വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വി എസ്.ശിവകുമാർ; അസ്വാഭാവികതയുണ്ടെങ്കിൽ പൊലീസ് കണ്ടെത്തട്ടെ എന്ന് തരൂരിന്റെ ഓഫീസ്; പരാതി ആയുധമാക്കി ഗ്രൂപ്പുപോര് തകൃതി

ശശിതരൂരിനെ വീഴ്‌ത്തി തുലാഭാര ത്രാസ് പൊട്ടിവീണതോടെ ബാലൻസ് തെറ്റി കോൺഗ്രസ് ഗ്രൂപ്പ് ബലാബലം; എരിവുകൂട്ടാൻ വി എസ്.ശിവകുമാറും നെയ്യാറ്റിൻകര സനലും തരൂരിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി; തുലാഭാര ത്രാസ് പൊട്ടിവീണ ചരിത്രമില്ലെന്ന് വാദം; വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വി എസ്.ശിവകുമാർ; അസ്വാഭാവികതയുണ്ടെങ്കിൽ പൊലീസ് കണ്ടെത്തട്ടെ എന്ന് തരൂരിന്റെ ഓഫീസ്; പരാതി ആയുധമാക്കി ഗ്രൂപ്പുപോര് തകൃതി

എം മനോജ് കുമാർ

തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരുക്കേറ്റ സംഭവം വീണ്ടും കത്തുന്നു. കോൺഗ്രസിലെ ഗ്രൂപ്പുകൾ ഈ പോര് ആയുധമാക്കിയതോടെയാണ് അണയാൻ തുടങ്ങിയ തുലാഭാര ത്രാസ് പൊട്ടൽ വിവാദം വീണ്ടും ശക്തിപ്രാപിക്കുന്നത്. ശശി തരൂരിനെ അപായപ്പെടുത്താൻ വി എസ്.ശിവകുമാർ എംഎൽഎയും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും ശ്രമിച്ചെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയതോടെ രാഷ്ട്രീയ വിവാദങ്ങൾക്ക് മറ്റൊരു മാനം കൈവരുകയും ചെയ്തു. വിഷു ദിവസം തിങ്കളാഴ്ച രാവിലെയാണ് ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരം ത്രാസ് പൊട്ടിവീണു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരുക്കേൽക്കുന്നത്. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ സംഭവം വിവാദമാക്കേണ്ടതില്ല എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വവും ശശി തരൂരും കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ പരാതിയിൽ നിന്ന് പിൻവലിയുന്ന സൂചനകളാണ് തിരുവനന്തപുരം ഡിസിസിയും തരൂരുമെല്ലാം കൈക്കൊണ്ടത്. പൊലീസും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അപകടത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്.

തുലാഭാര ത്രാസ് പൊട്ടുന്നത് കേരളത്തിലെ ആദ്യ സംഭവമെന്നും ഇത്തരം ഒരു സംഭവത്തെക്കുറിച്ച് കേട്ടുകേൾവികൾ ഇല്ലെന്നും കോൺഗ്രസിനുള്ളിൽ തന്നെ എതിർ സ്വരങ്ങൾ ഉയർന്നതോടെ ആദ്യം അയഞ്ഞ ശശി തരൂരും ഡിസിസിയും സംഭവം അന്വേഷിക്കണം എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. ഇതിനു എരിവ് പകരുകയാണ് വിവരാവാകാശ പ്രവർത്തകൻ നവാസ് പായിച്ചിറ നൽകിയ പരാതി. പായിച്ചിറ ഡിജിപിക്ക് നൽകിയ പരാതിയിൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും വി എസ്.ശിവകുമാറും തരൂരിനെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപിക്കുന്നത്. അക്കമിട്ടു നവാസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസിൽ ഉയർന്നുകേട്ട അസ്വാരസ്യങ്ങളുടെ കൂടെ പ്രതിഫലനമായി മാറുന്നതിനാൽ നവാസിന് പിന്നിലും കോൺഗ്രസ് ഗ്രൂപ്പുകൾ തന്നെ എന്ന ആരോപണമാണ് വരുന്നത്. അതുകൊണ്ട് തന്നെ അണഞ്ഞു തുടങ്ങിയ തുലാഭാര ത്രാസ് വിവാദത്തെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ നവാസിന്റെ പരാതിക്ക് കഴിയുകയും ചെയ്തു.

തരൂരിനെ അപായപ്പെടുത്താൻ ശിവകുമാറും നെയ്യാറ്റിൻകര സനലും ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഉയർത്തുന്നത്. തരൂരിനെ അപായപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഗാന്ധാരിയമ്മൻ കോവിലിൽ ഇവർ നടത്തിയത്. തരൂർ വീണ്ടും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ നെയ്യാറ്റിൻകര സനലും വി എസ്.ശിവകുമാറും എതിർത്ത് രംഗത്തു വന്നിരുന്നു. നെയ്യാറ്റിൻകര സനലിനും ശിവകുമാറിനും ഈ കാര്യത്തിൽ എഐസിസിയിൽ നിന്നും കെപിസിസിയിൽ നിന്നും താക്കീത് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഐസിസി തിരുവനന്തപുരത്ത് നിരീക്ഷണം ശക്തമാക്കിയത്. അപകടത്തിൽ പരുക്കേറ്റത് അൽപ്പം മാറിയിരുന്നെങ്കിൽ ജീവഹാനി വരെ സംഭവിക്കുമായിരുന്നു. പരാതിയിൽ പായിച്ചിറ നവാസ് ആരോപിക്കുന്നു. കോൺഗ്രസിലെ അണിയറ സംസാരങ്ങൾ പ്രതിഫലിക്കുന്ന പരാതിയാണിത്. അതുകൊണ്ട് തന്നെ പരാതിക്ക് പിന്നിലും കോൺഗ്രസ് ഗ്രൂപ്പുകളുടെ സാന്നിധ്യം തന്നെയാണ് വെളിയിൽ വരുന്നത്.

ഈ പരാതി വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുറച്ച് നാളുകളായുള്ള ചില തത്പ്പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമാണിത്-വി.എസ.ശിവകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ആളുകളുടെ മുന്നിൽ അപകീർത്തിപ്പെടുത്തൽ മാത്രമാണ് ഇത്തരമൊരു പരാതിക്ക് പിന്നിൽ. പായിച്ചിറയുടെ പരാതിയിലുള്ളത് മറുപടിപോലും അർഹിക്കാത്ത ആരോപണങ്ങളാണ്. എന്തായാലും ഡിസിസി നൽകിയ പരാതി പൊലീസിന് മുന്നിലുണ്ട്. അത് പിൻവലിച്ചിട്ടില്ല. പരാതിയിൽ പൊലീസ് അന്വേഷണം നടത്തി സത്യം കണ്ടുപിടിക്കട്ടെ-വി എസ്.ശിവകുമാർ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് ഗാന്ധാരിയമ്മൻ കോവിലിൽ നടന്നത്.

തുലാഭാരത്രാസ് പൊട്ടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അന്വേഷണം നടക്കട്ടെ-ശശി തരൂരിന്റെ ഓഫീസ് പറയുന്നു. സ്വാഭാവികമായാണ് ത്രാസ് പൊട്ടിയതെങ്കിൽ അത്തരം സംഭവങ്ങൾ ഇനി സംഭവിക്കരുത്. അഥവാ അസ്വാഭാവികമായ രീതിയിൽ ആണ് പൊട്ടിയതെങ്കിൽ അതേക്കുറിച്ച് അന്വേഷണം വരട്ടെ. വലിയ ഗുരുതരമായ ഒരു അപകടമാണ് നടന്നത്. ത്രാസ് വന്നുവീണത് ഒരൽപം മാറിയെങ്കിൽ തരൂരിന് എന്ത് സംഭവിക്കും എന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥയാണ്-തരൂരിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ഈ പ്രതികരണങ്ങളിൽ നിന്നും പരാതിയിൽ നിന്നുമെല്ലാം തുലാഭാരത്രാസ് പൊട്ടൽ വിവാദം കോൺഗ്രസിനുള്ളിൽ ശക്തി പ്രാപിക്കുകയാണെന്ന് സൂചനകൾ നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP