Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വേണ്ടെന്നു വയ്ക്കാനുള്ള ഞങ്ങളുടെ നിലപാട് നിങ്ങൾ ശരിവയ്ക്കുമോ? വിമർശിക്കാനും സത്യം പറയാനുമുള്ള അവകാശത്തിനുവേണ്ടി ഞങ്ങൾ എത്രയോ നഷ്ടങ്ങൾ സഹിക്കുന്നു; എന്നിട്ടും നിങ്ങളിൽ ചിലർ എന്തുകൊണ്ട് ഞങ്ങളെ സംഘിയെന്നും കൊങ്ങിയെന്നും പണം വാങ്ങി വാർത്ത ചെയ്യുന്നവരെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്? ഞങ്ങളുടെ അഴിമതി തുറന്നുകാട്ടിയാൽ അതും ഞങ്ങൾ മുക്കില്ല എന്നുറപ്പുതരട്ടെ

രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വേണ്ടെന്നു വയ്ക്കാനുള്ള ഞങ്ങളുടെ നിലപാട് നിങ്ങൾ ശരിവയ്ക്കുമോ? വിമർശിക്കാനും സത്യം പറയാനുമുള്ള അവകാശത്തിനുവേണ്ടി ഞങ്ങൾ എത്രയോ നഷ്ടങ്ങൾ സഹിക്കുന്നു; എന്നിട്ടും നിങ്ങളിൽ ചിലർ എന്തുകൊണ്ട് ഞങ്ങളെ സംഘിയെന്നും കൊങ്ങിയെന്നും പണം വാങ്ങി വാർത്ത ചെയ്യുന്നവരെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്? ഞങ്ങളുടെ അഴിമതി തുറന്നുകാട്ടിയാൽ അതും ഞങ്ങൾ മുക്കില്ല എന്നുറപ്പുതരട്ടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ന് എഐസിസിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ഒരാൾ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടു. കെപിസിസിയുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിന് പരസ്യം നൽകുന്നതിന് വേണ്ടി മറുനാടൻ മലയാളിയെക്കൂടി തെരഞ്ഞെടുത്തിരിക്കുന്നു എന്ന സന്തോഷ വാർത്ത പറയാനായിട്ടായിരുന്നു ഈ വിളി. ഞങ്ങൾ അപ്പോൾതന്നെ നോ പറഞ്ഞു. ഞങ്ങളുടെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ എന്നല്ല, ഞങ്ങൾക്ക് ഇങ്ങനെയൊക്കെ മുൻപോട്ട് പോകാൻ കഴിയുന്നിടത്തോളം കാലം ഒരു തെരഞ്ഞെടുപ്പിലും ഒരു രാഷട്രീയ പാർട്ടിയുടെയും പരസ്യം വേണ്ട എന്നു തന്നെയാണ്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ബിജെപിയുടെ കേരളത്തിലെ മാധ്യമ വിഭാഗ ചുമതലയുള്ള ഒരാൾ ഇതേ ആവശ്യവുമായി വിളിച്ചിരുന്നു. കേരളത്തിലെ ചില മാധ്യമങ്ങൾക്ക് പരസ്യം നൽകുമ്പോൾ ഓൺലൈനിൽ ബിജെപി പരിഗണിക്കുന്ന ആദ്യത്തെ പത്രം മറുനാടൻ ആണെന്നും അതുകൊണ്ട് മറുനാടന്റെ ക്വട്ടേഷൻ നൽകണം എന്നുമായിരുന്നു ആവശ്യം. സമാനമായ ആവശ്യങ്ങൾ ഞങ്ങളോട് ഒന്നിലധികം സ്ഥാനാർത്ഥികൾക്കു വേണ്ടി അവരുടെ പ്രതിനിധികൾ ചോദിച്ചിട്ടുണ്ട്. ഒരു അറിയപ്പെടുന്ന പരസ്യ ഏജൻസിയുടെ ഉടമ തന്നെ നേരിട്ട് വിളിച്ച് മലബാറിലെ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി പരസ്യമോ അല്ലെങ്കിൽ പ്രമോഷൻ വാർത്തകളോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എല്ലാവരോടും ഞങ്ങൾ നോ പറഞ്ഞു.

ഇത് സാമ്പത്തികമായി നഷ്ടം വരുത്തുന്ന ഒരു തീരുമാനമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ്. അതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരു പാർട്ടിയോടോ ഒരു സ്ഥാനാർത്ഥിയോടോ ഞങ്ങൾ കാശ് വാങ്ങി പരസ്യം കൊടുത്താൽ സ്വാഭാവികമായും അവർ ചില ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾക്ക് മുട്ടു മടക്കേണ്ടി വരും. നടു കുനിക്കേണ്ടി വരും. അത് പാടില്ല എന്നതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു നിലപാട് എടുത്തത്. വിജയ സാധ്യത പോലുമില്ലാത്ത ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രനും തൃശ്ശൂർ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കുമൊക്കെ വേണ്ടി ഞങ്ങൾ ഏറെ ഇടം ചെലവഴിക്കുന്നതു കൊണ്ടു തന്നെ അത്തരക്കാരുടെ പരസ്യം വാങ്ങിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്.

എന്നാൽ, ഞങ്ങൾക്ക് പറയാനുള്ളത് ഏതുനിമിഷവും ഇവരെക്കുറിച്ച് ഞങ്ങൾക്ക് ഉറച്ച ബോധ്യമുള്ള ഒരു വാർത്ത കൊടുക്കേണ്ടി വന്നാൽ അവർ ഞങ്ങൾക്ക് പണം നൽകി എന്നത് ഒരു കമ്മിറ്റ്‌മെന്റായി ബാക്കി കിടക്കും എന്നതു കൊണ്ട് ഞങ്ങൾ നോ പറയും എന്നതാണ്. മാത്രമല്ല, നാളെ ഒരിക്കൽ ഞങ്ങൾക്ക് പണം തന്നിട്ടുണ്ട് എന്ന് ഇവരാരെങ്കിലും ആരോപിക്കാൻ ഇടയാവുന്നത് ഇത്തരം ഒരു സാമ്പത്തിക ഇടപാടിന്റെ കണക്കുകൾ വെളിയിൽ വിട്ടുകൊണ്ടാകും. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റന്റ് റെസ്‌പോൺസ് സന്ദർശിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP