Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം അതിരു കടന്നു! 'അണ്ണാക്കിൽ' മീൻ മുള്ളു കുടുങ്ങി സുരേഷ് ഗോപി; ഉച്ചഭക്ഷണത്തിനിടെ കുടുങ്ങിയ മുള്ള് നീക്കം ചെയ്തത് ആശുപത്രിയിൽ എത്തി; കുടുങ്ങിയത് സ്ഥാനാർത്ഥിയുടെ തൊണ്ടയിൽ അല്ല സെക്രട്ടറിയുടേതെന്ന് വിശദീകരിച്ച് ബിജെപി

ആവേശം അതിരു കടന്നു! 'അണ്ണാക്കിൽ' മീൻ മുള്ളു കുടുങ്ങി സുരേഷ് ഗോപി; ഉച്ചഭക്ഷണത്തിനിടെ കുടുങ്ങിയ മുള്ള് നീക്കം ചെയ്തത് ആശുപത്രിയിൽ എത്തി; കുടുങ്ങിയത് സ്ഥാനാർത്ഥിയുടെ തൊണ്ടയിൽ അല്ല സെക്രട്ടറിയുടേതെന്ന് വിശദീകരിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങി. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ തൊണ്ടയിൽ മുള്ള് കുടുങ്ങിയത്. തുടർന്ന് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മീൻ മുള്ള് നീക്കം ചെയ്യുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിക്ക് അപകടം സംഭവിച്ചത്.മണ്ഡലത്തിലെ തീരദേശങ്ങളിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് സംഭവം.മുള്ള് കുടുങ്ങിയതിന് ശേഷം എത്ര ശ്രമിച്ചിട്ടും അതിനെ എടുത്ത് കളയാൻ സാധിച്ചില്ല. തുടർന്ന് സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുള്ള് നീക്കം ചെയ്തതിന് ശേഷം പ്രചാരണ പരിപാടികൾ പുനരാരംഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തൃശൂരിൽ പ്രചരണരംഗത്ത് മൂന്ന് മുന്നണികളും രംഗത്തുണ്ട്. സുരേഷ് ഗോപി ഏറെ വൈകിയാണ് പ്രചാരണത്തിനെത്തിയതെങ്കിലും മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മണ്ഡലത്തിലെ വോട്ടർമാരുടെ വീടുകളിൽ കയറി ഭക്ഷണം കഴിക്കുന്നത് വാർത്തയായിരുന്നു. ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമകളിൽ അഭിനയിക്കുമ്പോഴും ലൊക്കേഷന് അടുത്തുള്ള വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം സുരേഷ് ഗോപിയുടെ തൊണ്ടയിൽ ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയെന്ന വാർത്ത തെറ്റെന്ന് ബിജെപി. സുരേഷ്‌ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്മുള്ളു കുടുങ്ങിയിതെന്നും തുടർന്ന് അദ്ദേഹം ചികിത്സ തേടിയതെന്നും ബിജെപിയുടെ വിശദീകരണം.

ബുധനാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിലെ തീരദേശ മേഖലയിൽ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീന്മുള്ള് കുടുങ്ങിയെന്നാണ് വാർത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാർത്ഥി പര്യടനം നിർത്തിവച്ചുവെന്നും ചികിത്സതേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാൽ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണ് മീന്മുള്ള് കുടുങ്ങിയതെന്നും ആശുപത്രിയിലേക്ക് സുരേഷ് ഗോപിയും കൂടെ പോയെന്നുമാണ് ബിജെപിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP