Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിളച്ചുമറിയുന്ന പൊരിവെയിലിൽ പതിനായിരങ്ങൾ കാത്തുനിൽക്കുമ്പോൾ എസ്‌പിജിക്കാർ ദയവായി ക്ഷമിക്കണം! ഓടുന്ന കാറിൽനിന്നും ആരാധകന്റെ സെൽഫിക്ക് പോസ് ചെയ്ത് രാഹുൽ ഗാന്ധി; ആരാധകന്റെ മുഖം തെളിഞ്ഞപ്പോൾ സന്തോഷം പുഞ്ചിരിയിൽ ചാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; നാട്ടുകാരുടെ മനംകവർന്ന് രാഹുൽ വയനാട്ടിൽ നിന്ന് പറക്കുമ്പോൾ വൈറലായി സെൽഫിയും

തിളച്ചുമറിയുന്ന പൊരിവെയിലിൽ പതിനായിരങ്ങൾ കാത്തുനിൽക്കുമ്പോൾ എസ്‌പിജിക്കാർ ദയവായി ക്ഷമിക്കണം! ഓടുന്ന കാറിൽനിന്നും ആരാധകന്റെ സെൽഫിക്ക് പോസ് ചെയ്ത് രാഹുൽ ഗാന്ധി; ആരാധകന്റെ മുഖം തെളിഞ്ഞപ്പോൾ സന്തോഷം പുഞ്ചിരിയിൽ ചാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; നാട്ടുകാരുടെ മനംകവർന്ന് രാഹുൽ വയനാട്ടിൽ നിന്ന് പറക്കുമ്പോൾ വൈറലായി സെൽഫിയും

ജംഷാദ് മലപ്പുറം

മലപ്പുറം: തിരുവമ്പാടിയിൽ നിന്നും വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധി ഹെലിപാഡിൽനിന്നും വേദിയിലേക്കുള്ള യാത്രക്കിടയിൽ എസ്‌പി.ജി സുരക്ഷയുണ്ടായിട്ടും കാറിന്റെ കൂടെ ഓടിയ ആരാധകന് സെൽഫിക്ക് വേണ്ടി കൈവീശിക്കൊടുത്തും, ഇടപെടലുകളിലൂടെയും നാട്ടുകാരുടെ മനംകവർന്നു. രാഹുൽഗാന്ധി ഓടുന്ന കാറിൽനിന്നും പിറകെ ഓടിവരുന്ന ആരാധകന്റെ സെൽഫിക്ക് പോസ് ചെയ്യുന്ന വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആരാധകൻ എടുത്ത സെൽഫിയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തന്റെ ആരാധകന് വേണ്ടി പോസ് ചെയ്ത സന്തോഷം രാഹുൽ ഗാന്ധിയുടെ മുഖത്ത് തെളിഞ്ഞുകണ്ടു സെൽഫി കിട്ടിയതോടെ ആരാധകന്റെ മുഖവും തെളിഞ്ഞു. വയനാട് മത്സരിക്കാനെത്തിയ താൻ നിങ്ങളിൽ ഒരാളാണെന്ന സന്ദേശം നൽകിയാണു രാഹുൽഗാന്ധിയുടെ മടക്കം.

തിളച്ചുമറിയുന്ന പൊരിവെയിലിൽ കാത്തുനിന്ന പതിനായിരങ്ങളിൽ സ്‌നേഹവർഷമായി മാറുകയായരുന്നു രാഹുൽഗാന്ധി, ലളിതവും ഹൃദ്യവുമായ ഭാഷയിൽ കണ്ടും കേട്ടും നിന്നവരുടെ മനസ്സുകളിൽ ചേക്കേറി. വയനാട്ടിലെ സഹോദരിമാർക്ക് ഞാൻ സഹോദരനാണ്. ഇവിടുത്തെ കർഷകർക്ക് ഞാൻ മകനാണ്. യുവാക്കൾക്ക് ഞാൻ സുഹൃത്താണ്. ഈ ബന്ധം ആർക്കും തുടച്ചുനീക്കാനാവുന്നതല്ല...'' ചിരകാല ആത്മബന്ധത്തിന്റെ ഹൃദയകവാടം തുറന്നിട്ട് രാഹുൽ നിലപാട് വ്യക്തമാക്കിയപ്പോൾ തിരുവമ്പാടിയിൽ തടിച്ചുകൂടിയ ജനസഞ്ചയം ഇളകിമറിഞ്ഞു. ഹർഷാരവവും മുദ്രാവാക്യം വിളിയും പന്തലിൽ പ്രകമ്പനംകൊണ്ടു.

''നിങ്ങളുടെ ശബ്ദം വയനാടിന്റെ മാത്രം ശബ്ദമല്ല. അത് കേരളത്തിന്റേതാണ്, അതിനുമപ്പുറം ഇന്ത്യയുടെ സ്വരമാണ്. എല്ലാവരും ഒത്തൊരുമയോടെയും സ്‌നേഹത്തോടെയും ജീവിക്കുന്ന സ്ഥലമാണിത്. ഇവിടെ മത്സരിക്കാൻ സാധിച്ചത് ഒരു അംഗീകാരമായി ഞാൻ കാണുന്നു.'' -വയനാടിനോടുള്ള സ്‌നേഹം ഓരോ വാക്കിലും കാത്തുവച്ചായിരുന്നു പ്രസംഗം.

ദക്ഷിണേന്ത്യ രാജ്യത്തെ പ്രധാനപ്പെട്ടൊരിടമാണ്. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലെന്നും, തനിക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുൽ പറഞ്ഞു. ദക്ഷിണേന്ത്യയുടെ ശബ്ദമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് വയനാട്ടിൽ മത്സരിക്കുന്നത്. കേരളം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ലോകമെമ്പാടും കേൾക്കണമെന്നും രാഹുൽ പറഞ്ഞു. രാത്രി യാത്രാനിരോധനം, വന്യമൃഗ ശല്യം, മെഡിക്കൽ രംഗത്തെ സൗകര്യമില്ലായ്മ തുടങ്ങി വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എന്നും ഒപ്പമുണ്ടാകും. വ്യാജ വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കില്ല. എന്നും ഈ മണ്ണിനോട് സത്യസന്ധനായിരിക്കും. വയനാടിൽ നിന്നും ജനവിധി തേടാൻ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ വാക്കുകളിലെ ആശയങ്ങൾ തർജ്ജമ ചെയ്ത ജ്യോതി വിജയകുമാറും വേദിയിൽ തിളങ്ങി.

രാവിലെ എട്ടര മുതൽ തിരുവമ്പാടിയിലേക്ക് ചെറു കൈവഴികളായി ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ പതിനായിരങ്ങൾക്ക് കൊടുംചൂടിൽ രാഹുൽ കുളിർമഴയായി നിറഞ്ഞുപെയ്ത പ്രതീതി. നിശ്ചയിച്ചതിലും വൈകി 1.18ന് രാഹുലിനെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ തിരുവമ്പാടിക്ക് മുകളിലൂടെ പറന്നപ്പോൾ ജനക്കൂട്ടം ആരവമുയർത്തി. 1.22ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർക്കൊപ്പം രാഹുൽ സമ്മേളന നഗരിയിലെത്തിയപ്പോൾ ആവേശം അണപൊട്ടി. 1.45ന് തുടങ്ങിയ പ്രസംഗം 2.21ന് അവസാനിപ്പിച്ച് കൈവീശി വേദിയിൽ നിന്നിറങ്ങിയപ്പോൾ കാണാൻ കാത്തിരുന്നവർ ബാരിക്കേഡുകൾക്ക് സമീപത്തേക്ക് പ്രവഹിച്ചു. ബാരിക്കേഡിന് അരികിലെത്തി കൈ വീശിയും കൈ നൽകിയും രാഹുൽ മടങ്ങുമ്പോഴും ആരവം നിലച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP