Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത്തിഹാദിൽ സിറ്റിക്ക് ടോട്ടനത്തിന്റെ ഷോക്ക്; ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് ടോട്ടനം മാർച്ച് ചെയ്തത് എവേ ഗോളിന്റെ ആനുകൂല്യത്തിൽ; ഇരട്ടഗോളുമായി കളം നിറഞ്ഞത് ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്ന്

ഇത്തിഹാദിൽ സിറ്റിക്ക് ടോട്ടനത്തിന്റെ ഷോക്ക്; ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് ടോട്ടനം മാർച്ച് ചെയ്തത് എവേ ഗോളിന്റെ ആനുകൂല്യത്തിൽ; ഇരട്ടഗോളുമായി കളം നിറഞ്ഞത് ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്ന്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ:എത്തിഹാദിൽ സിറ്റിക്ക് ടോട്ടനത്തിന്റെ ഷോക്ക്. ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് സിറ്റിയെ അട്ടിമറിച്ച് ട്ടോട്ടനം മാർച്ച് ചെയ്തത് എവേ ഗോളിന്റെ ആനുകൂല്യത്തിൽ. രണ്ടാം പാദത്തിൽ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോർ 4-4 വരികയായിരുന്നു. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തിൽ ടോട്ടനം അവസാന നാലിലെത്തി. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ ടോട്ടനം 1-0ത്തിന് വിജയിച്ചിരുന്നു.

ഏഴു ഗോളുകൾ, എക്സ്ട്രാ ടൈമിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സെമിയിലേക്കുള്ള ഗോൾ വന്നിട്ടും വാറിലൂടെ ഓഫ് സൈഡ് വിധി, ഒടുവിൽ സിറ്റിയെ അട്ടിമറിച്ച് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് കടക്കുകയായിരുന്നുഇരട്ടഗോളുമായി കളം നിറഞ്ഞ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയ ശിൽപ്പി. ആദ്യ പാദത്തിൽ ടോട്ടനത്തിന്റെ വിജയഗോൾ നേടിയ സൺ ഹ്യൂങ് മിൻ രണ്ടാം പദത്തിൽ രണ്ടു ഗോളടിച്ചു. ഫെർണാണ്ടോ യൊറെന്റെയാണ് ടോട്ടനത്തിന്റെ മൂന്നാം ഗോൾ നേടിയത്. സിറ്റിക്കായി റഹീം സ്റ്റെർലിങ് ഇരട്ട ഗോൾ നേടി. ബെർണാഡോ സിൽവ, സെർജിയോ അഗ്യൂറോ എന്നിവരും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി ആദ്യ 11 മിനിറ്റിനുള്ളിൽ തന്നെ നാല് ഗോളുകൾ പിറന്നു. നാലാം മിനിറ്റിൽ തന്നെ റഹീം സ്റ്റെർലിങ്ങിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. ഡി ബ്രുയിന്റെ മനോഹര പാസ്സിൽ നിന്ന് സ്റ്റെർലിങ്ങിന്റെ മാരക ഫിനിഷിങ്. എന്നാൽ ആ ലീഡിന് മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിലടെ ടോട്ടനം ഒപ്പം പിടിച്ചു. അതിന്റെ ഞെട്ടൽ മാറും മുമ്പെ സിറ്റിയുടെ നെഞ്ചു പിളർത്തി അടുത്ത ഗോളെത്തി. പത്താം മിനിറ്റിൽ സൺ ഹ്യൂങ് മിൻ തന്നെയാണ് ലക്ഷ്യം കണ്ടത്. ഇത്തവണ പന്ത് ബോക്സിന്റെ വലതു മൂലയിൽ. 1-2.

എന്നാൽ വിട്ടു കൊടുക്കാൻ സിറ്റി തയ്യാറായിരുന്നില്ല. തൊട്ടടുത്ത മിനിറ്റിൽ ബെർണാഡോ സിൽവ സിറ്റിയുടെ ഗോൾ കണ്ടെത്തി. ഇതോടെ 11-ാം മിനിറ്റിൽ മത്സരം 2-2 എന്ന നിലയിലായി. 21-ാ മിനിറ്റിൽ റഹീം സ്റ്റെർലിങ് വീണ്ടും ലക്ഷ്യം കണ്ടു. അതും ഡി ബ്രുയിന്റെ പാസ്സിൽ. ഇതോടെ 3-2ന് സിറ്റി മുന്നിലെത്തി. രണ്ടാം പകുതിയിലും സിറ്റി ഗോൾ അടിക്കുന്നത് തുടർന്നു. 59-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയാണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്. അവിടെയും ഗോളിലേക്കുള്ള പന്ത് കൈമാറിയത് ഡി ബ്രുയിനാണ്. ഈ ഗോളോടെ 4-2 എന്ന ലീഡിലായി ആതിഥേയർ.

പക്ഷേ 73-ാം മിനിറ്റിൽ ഫെർണാണ്ടോ യൊറെന്റെയിലൂടെ ടോട്ടനം തിരിച്ചടിച്ചു. 4-3. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോർ 4-4 എന്ന അവസ്ഥയിലായി. സിറ്റി ഒരു ഗോൾ കൂടി കണ്ടെത്തിയില്ലെങ്കിൽ ടോട്ടനം എവേ ഗോളിന്റെ ആനുകൂല്യത്തിൽ സെമിയിലെത്തുമെന്ന അവസ്ഥ. എന്നാൽ ഇഞ്ചുറി ടൈമിൽ സ്റ്റെർലിങ് ഒരു ഗോളടിച്ചതോടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടി. സിറ്റി സെമിയിലേക്ക് എന്ന് തോന്നിച്ച നിമിഷം. പക്ഷേ ടോട്ടനം വാർ ആവശ്യപ്പെട്ടു. ഒടുവിൽ ആ ഗോൾ ഓഫ് സൈഡ് എന്ന് വിധി വന്നു. ഇത്തിഹാദ് സ്റ്റേഡിയം ഒരു നിമിഷം നിശബ്ദാമയി. സിറ്റി പുറത്തേക്ക്, ടോട്ടനം സെമിയിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP