Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിക്ക് ടോക്ക് മരിച്ചു പിണറായി കൊന്നു!വിവാഹം കഴിഞ്ഞ് മടങ്ങാൻ നേരം പൊട്ടിക്കരയുന്ന പെങ്ങളോട് ചേട്ടൻ; ഓവറാക്കി ചളമാക്കിയിട്ട് കാര്യമില്ല ടിക്ക് ടോക്ക് നിർത്തലാക്കിയടി പുല്ലേ; ആപ്പിനെ ഫ്രെയിം ചെയ്ത് തിരികത്തിച്ച് ഹാരമിട്ട് സോഷ്യൽ മീഡിയ; ടിക് ടോക് ചങ്കുകൾ ഇനി മേലനങ്ങി പണിയെടുക്കട്ടെയെന്ന് ട്രോളന്മാർ

ടിക്ക് ടോക്ക് മരിച്ചു പിണറായി കൊന്നു!വിവാഹം കഴിഞ്ഞ് മടങ്ങാൻ നേരം പൊട്ടിക്കരയുന്ന പെങ്ങളോട് ചേട്ടൻ; ഓവറാക്കി ചളമാക്കിയിട്ട് കാര്യമില്ല ടിക്ക് ടോക്ക് നിർത്തലാക്കിയടി പുല്ലേ; ആപ്പിനെ ഫ്രെയിം ചെയ്ത് തിരികത്തിച്ച് ഹാരമിട്ട് സോഷ്യൽ മീഡിയ; ടിക് ടോക് ചങ്കുകൾ ഇനി മേലനങ്ങി പണിയെടുക്കട്ടെയെന്ന് ട്രോളന്മാർ

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടുമുള്ള ജനങ്ങളുടെ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതോടെ ടിക് ടോക്കിന് ആദരാഞ്ലിയർപ്പിക്കുകയാണ് സോഷ്യൽമീഡിയ. ദുരന്തമൊഴിഞ്ഞെന്നാണ് മിക്കവരും സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. അതേസമയം ടിക് ടോക്ക് ചങ്കുകളുടെ കണ്ണീരിൽ കുതിർന്ന് ആദരാഞ്ജലികളും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന ട്രോളായി വരുന്നുണ്ട്.

ടിക് ടോക്ക് വീഡിയോ ഫ്രെയിം ചെയ്ത് ഹാരമിട്ടും, കണ്ണുനീരോടെ ടിക് ടോക്ക് ആപ്പിന് വിടനൽകുന്ന വീഡിയോ പോസ്റ്റ് ചെയ്തുമൊക്കെയാണ് സോഷ്യൽമീഡിയ ടിക് ടോക്കിന് യാത്ര നൽകുന്നത്. ടിക്ക് ടോക്ക് ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളും ആപ്പിളും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. വിലക്ക് തടയാനുള്ള ഹർജി സുപ്രീം കോടതിയും തള്ളിയുരുന്നു.

ചലച്ചിത്രങ്ങളിലെ ഉഗ്രൻ ഡയലോഗുകളും പിന്നീട് സ്വന്തം ശബ്ദത്തിൽ ചെയ്യുന്ന ചെറു വീഡിയോകളുമെല്ലാം ടിക് ടോക്കിൽ വൻ പ്രാചാരം നേടിയിരുന്നു. ചൈനീസ് നിർമ്മിതമായ ആപ്ലിക്കേഷന്റെ ഉപയോക്താക്കളിൽ ഭൂരിപക്ഷവും കൗമാരക്കാരാണെങ്കിലും പ്രായഭേദമന്യേയുള്ള വീഡിയോകളാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.

'നില്ല് നില്ല് എന്റെ നീലക്കുയിലേ' എന്ന ജാസിഗിഫ്റ്റിന്റെ ഗാനം ചലഞ്ചായി എത്തിയതും 'കുട്ട കുട്ട കരയല്ലേ കുട്ടാ' എന്നാ ഗാനവുമൊക്കെ ടിക് ടോക്കിലും അതിലൂടെ സാമൂഹികമാധ്യമങ്ങളിലും വൻ തരംഗമായിരുന്നു. വീട്ടിലെ മാതാപിതാക്കൾ മുതൽ മക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ടിക് ടോക്ക് കഥാപാത്രങ്ങളായി സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതും വിവിധ തരം ചലഞ്ചുകളും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയുമാണ് ടിക് ടോക്ക് എന്ന ആപ്പിനെ കൂടുതൽ ജനപ്രിയമാക്കിയത്.എന്നാൽ വിനോദവും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുമുള്ള വേദി എന്നതിലുപരിയായി ആപ്പിൽ അശ്ലീലം നിറഞ്ഞ വീഡിയോകണ്ടന്റുകൾ അടുത്തിടെ വർധിച്ച് വരുകയായിരുന്നു.

പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ മോർഫ് ചെയ്തും മറ്റുമായും കുട്ടികളുടേയും സ്ത്രീകളുടേയും അസ്ലീലം നിറഞ്ഞ വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകൾ സുതാര്യമല്ലെന്നതും അത് പല സാമൂഹിക വിപത്തുകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്നതും കണക്കിലെടുത്താണ് ആപ്പിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചില ടിക് ടോക്ക് ട്രോളുകൾ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP