Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പല്ലവിയായി പാർവ്വതി; ഒപ്പം കൂട്ടായി ആസിഫും ടോവിനോയും; ആകാംക്ഷയുണർത്തുന്ന ഉയരെയുടെ ട്രയിലറെത്തി; അടുത്ത ടേക്ക് ഓഫെന്ന് ആരാധകർ

പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പല്ലവിയായി പാർവ്വതി; ഒപ്പം കൂട്ടായി ആസിഫും ടോവിനോയും; ആകാംക്ഷയുണർത്തുന്ന ഉയരെയുടെ ട്രയിലറെത്തി; അടുത്ത ടേക്ക് ഓഫെന്ന് ആരാധകർ

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'ഉയരെ' എന്ന സിനിമയുടെ ട്രെയിലർ പുറത്തെത്തി.ആകാംക്ഷയുണർത്തുന്നതാണ് ട്രെയിലർ.പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെ ട്രെയിലറിൽ കാണാം.ചിത്രത്തിൽ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാൽ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്

ഇവരെ കൂടാതെ 'ലില്ലി'യിലൂടെയും 'തീവണ്ടി'യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും 'ആനന്ദ'ത്തിലൂടെയും 'മന്ദാര'ത്തിലൂടെയും ശ്രദ്ധേയയായ അനാർക്കലി മരയ്ക്കാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.എസ്‌ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സിനിമാനിർമ്മാണ രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. എസ് ക്യൂബ് എന്ന പേരിൽ പി.വി ഗംഗാധരന്റെ പെൺമക്കളായ ഷെനുഗയും ഷെഗ്‌നയും ഷെർഗയും ചേർന്നാണ് പുതിയ തുടക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്മാർ സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP