Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂനിയർ കുഞ്ചോക്കോയെത്തി; അച്ഛനായ സന്തോഷം പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ; പ്രിയയ്ക്ക് ആൺ കുഞ്ഞ് പിറന്നത് 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആശംസകളറിയിച്ച് താരങ്ങളും

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂനിയർ കുഞ്ചോക്കോയെത്തി; അച്ഛനായ സന്തോഷം പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ; പ്രിയയ്ക്ക് ആൺ കുഞ്ഞ് പിറന്നത് 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആശംസകളറിയിച്ച് താരങ്ങളും

ർഷങ്ങളായുള്ള ചാക്കോച്ചന്റെയും പ്രിയയുടെ കാത്തിരിപ്പുകൾക്ക് അവസാനമായിരിക്കുകയാണ്.നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി. ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആൺ കുഞ്ഞാണ് താരത്തിന് പിറന്നത്.

എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും കരുതലിനും നന്ദി അറിയിച്ച താരം, ജൂനിയർ കുഞ്ചാക്കോയും എല്ലാവർക്കും സ്‌നേഹം അറിയിക്കുന്നു എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തി. ടോവിനോ, സംയുക്ത മേനോൻ, ഷറഫുദ്ദീൻ, ഷെയിൻ നിഗം,റിമ കലിങ്കൽ അനു സിതാര, വിനയ് ഫോർട്ട്,അപർണ്ണ ബാലമുരളി, ദുൽഖർ സൽമാന്റെ ഭാര്യ അമാൽ, ധർമജൻ ബോൾഗാട്ടി, ആൻ അഗസ്റ്റിൻ , പിഷാരടി തുടങ്ങിയവർ ചാക്കോച്ചന്റെ കുറിപ്പിനെ താഴെ സന്തോഷം അറിയിച്ചു കൊണ്ടെത്തി.

ഏപ്രിൽ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാർഷികം ആഘോഷിച്ചത്. ഈ വിവാഹവാർഷികം എക്‌സ്ട്രാ സ്പഷ്യൽ ആണെന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാർത്ത എത്തിയത്.

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. 2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP