Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുദിവസം രണ്ടുമണിക്കൂർ നിങ്ങളുടെ കുട്ടികൾ ടിവി കാണുന്നുണ്ടോ? അവരുടെ സ്വഭാവം നശിക്കാനും അസുഖങ്ങൾ തുടങ്ങാനും മറ്റൊരു കാരണവും വേണ്ട; ഏറ്റവും പുതിയ റിപ്പോർട്ട് നോക്കൂ

ഒരുദിവസം രണ്ടുമണിക്കൂർ നിങ്ങളുടെ കുട്ടികൾ ടിവി കാണുന്നുണ്ടോ? അവരുടെ സ്വഭാവം നശിക്കാനും അസുഖങ്ങൾ തുടങ്ങാനും മറ്റൊരു കാരണവും വേണ്ട; ഏറ്റവും പുതിയ റിപ്പോർട്ട് നോക്കൂ

കുട്ടികൾ ടിവിയിലെ കാർട്ടൂണും മറ്റും കണ്ടോട്ടെ എന്നുവിചാരിക്കുന്നവരാകും രക്ഷിതാക്കളിൽ പലരും. എന്നാൽ, ദിവസം രണ്ടുമണിക്കൂറിലേറെ ടിവി കാണുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണതത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒപ്പം പലതരം അസുഖങ്ങൾക്കും അത് കാരണമാകും. അഞ്ചുവയസ്സിൽത്താഴെയുള്ള കുട്ടികൾ സ്മാർട്ട്‌ഫോണും ടാബ്‌ലറ്റും മറ്റ് ഗാഡ്‌ജെറ്റുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലം ഇതുതന്നെ.

അഞ്ചുവയസ്സിൽത്താഴെ പ്രായമുള്ള കുട്ടികൾ കൂടുതൽ നേരം ടിവി കാണുന്നതും സ്മാർട്ട്‌ഫോണുകളിൽ സമയം ചെലവിടുന്നതും അവരെ ഗുരുതരമായ ഘട്ടത്തിലെത്തിക്കുമെന്നാണ് പുതിയ ഗവേഷണഫലം സൂചിപ്പിക്കുന്നത്. ഇത്തരം കുട്ടികൾ അഞ്ചുവയസ്സാകുമ്പോഴേക്കും അവരുടെ സ്വഭാവം കൂടുതൽ മോശമായിട്ടുണ്ടാകും. പലതരം അസുഖങ്ങളും അവരെ ബാധിക്കും. അറ്റെൻഷൻ ഡെഫിസിറ്റ്/ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ബാധിക്കാനുള്ള സാധ്യത ഇത്തരത്തിലുള്ള കുട്ടികളിൽ കൂടുമെന്നും ഗവേഷകർ പറയുന്നു.

എത്രസമയം സ്‌ക്രീനിനുമുന്നിൽ ചെലവിടുന്നു എന്നതിനെ ആശ്രയിച്ചാകും കുട്ടികളുടെ മാനസിക, ശാരീരിക ആരരോഗ്യ വികാസം നടക്കുക. ടിവിയുടെയും സ്മാർട്ട്‌ഫോണുകളുടെയും മുന്നിൽ ചെലവിടുന്ന സമയം കുറയ്ക്കുകയാണ് അതിനുള്ള പോംവഴി. കുട്ടികളുടെ ആരോഗ്യം രൂപപ്പെടുത്തുന്നതിന് അടിസ്ഥാനപരമായ ആവശ്യം കളിയും ഉറക്കവുമാണ്. സ്‌ക്രീനിനുമുന്നിൽ അവർ കൂടുതൽ സമയം ചെലവിടുമ്പോൾ നഷ്ടമാകുന്നത് കളിക്കും ഉറക്കത്തിനുമുള്ള സമയമാണ്.

അഞ്ചുവയസ്സിൽത്താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം ടിവി കാണാനോ ഫോണിൽ കളിക്കാനോ കൊടുക്കാവുന്ന സമയം പരമാവധി അരമണിക്കൂർ മാത്രമാണെന്നും ആൽബെർട്ട സർവകലാശാലയിലെ ഗവേഷകർ പറയുന്നു. കുട്ടികളെ കൂടുതൽ സമയം സ്‌ക്രീനിന് മുന്നിൽ ചെലവിടാൻ അനുവദിക്കുന്ന 2400-ഓളം കുടുംബങ്ങൾ പഠനവിധേയമാക്കിയാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പിയൂഷ്് മന്ധാനെ പറഞ്ഞു.

കുട്ടികൾക്ക് ഉറക്കത്തിലൂടെയും മറ്റും ലഭിക്കേണ്ട ശരിയായ ആരോഗ്യം ഇതിലൂടെ ഇല്ലാതാകുന്നുണ്ട്. അതവരുടെ ഏകാഗ്രതയെയും ബുദ്ധി ശക്തിയെയും പഠനമികവിനെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഉറക്കക്കുറവ് സ്ഥിരമാകുന്നതോടെ, തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന മുൻകാല പഠനങ്ങളെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തലുകളും. എന്നാൽ, സ്‌ക്രീനിന് മുന്നിൽ ചെലവിടുന്ന സമയവും സ്വഭാവ രൂപീകരണവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ ഗവേഷകർക്കായിട്ടില്ലെന്ന് മറുവാദവും ഉയരുന്നുണ്ട്.

ഒറ്റാവയിലെ സിഎച്ച്ഇഒ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും സമാനമായൊരു ഗവേഷണം മുമ്പ് നടത്തിയിരുന്നു. ദിവസം രണ്ടുമണിക്കൂറിൽക്കൂടുതൽ ടിവി കാണുന്ന എട്ടിനും പതിനൊന്നിനും മധ്യേ പ്രായമുള്ള കുട്ടികളുടെ തലച്ചോറിന്റെ വികാസം അങ്ങനെയല്ലാത്തവരുടേതിനെക്കാൾ മോശമായിരിക്കുമെന്നാണ് ഇവർ കണ്ടെത്തിയത്. പുസ്തകം വായിക്കുമ്പോൾ തലച്ചോറിനുണ്ടാകുന്ന വികാസംപോലെ ഗെയിമിലേർപ്പെടുമ്പോഴോ വീഡിയോ കാണുമ്പോഴോ ലഭിക്കുകയി്െല്ലന്നും അവർ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP