Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയിലെന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും? ബ്രിട്ടീഷ് മാധ്യമ പ്രവർത്തക ഇന്ത്യ സന്ദർശിച്ച് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾ

മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയിലെന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും? ബ്രിട്ടീഷ് മാധ്യമ പ്രവർത്തക ഇന്ത്യ സന്ദർശിച്ച് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾ

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒരുവട്ടം കൂടി അധികാരത്തിലെത്തിയാൽ ഇന്ത്യയിൽ എന്തൊക്കെ മാറ്റമാകും സംഭവിക്കുക? മോദിയുടെ രണ്ടാം വരവുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്തകയായ റേച്ചൽ റസ്സൽ എഴുതിയ ലേഖനം ചർച്ചയാകുന്നത് പലതരത്തിലാണ്. ബിജെപി സർക്കാരിനെ ഇന്ത്യക്കുപുറത്തുള്ള ഒരാൾ വിലയിരുത്തുന്നുവെന്ന പ്രത്യേകതയും റേച്ചലിന്റെ ഈ ലേഖനത്തിനുണ്ട്.

പ്രധാനമന്ത്രിയും ചെറുസംഘം മന്ത്രിമാരും ഉപദേശകരും അടങ്ങുന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണസംവിധാനമെന്ന് റേച്ചൽ പറയുന്നു. പുതിയ നയങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതിന് പിന്നിൽ ഈ കേന്ദ്രീകൃത ഭരണസംവിധാനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പായതോടെ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന എട്ട് ഉദ്യോഗസ്ഥരെങ്കിലും സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയോ സ്വയം വിരമിക്കലിന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. മോദി സർക്കാർ വീണ്ടും വന്നാൽ ഒരുതരത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ തുടരാനാവില്ലെന്ന നിലപാടിലാണ് അവർ.

സർക്കാരും ഉദ്യോഗസ്ഥരുമായുള്ള സ്വാഭാവിക ബന്ധം ഇല്ലാതായതായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറയുന്നു. ഇരുകൂട്ടർക്കുമിടയിലുണ്ടാകേണ്ട ഇഴയടുപ്പം ഇപ്പോഴില്ല. മന്ത്രിമാർ അവർക്ക് തോന്നിയത് നടപ്പാക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥർക്കുണ്ട്. ഉദ്യോഗസ്ഥരുടെ ആശങ്കകളോ അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോ കേൾക്കുന്നില്ലെന്ന വികാരമാണ് പല മുതിർന്ന ഉദ്യോഗസ്ഥർക്കുമുള്ളതെന്നും റേച്ചൽ എഴുതുന്നു.

മോദി സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റുകയോ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ വോട്ടർമാരിൽ മഹാഭൂരിപക്ഷവും കരുതുന്നതായി റേച്ചൽ പറയുന്നു. ഇത് വോട്ടിങ്ങിൽ കാര്യമായ മാറ്റമുണ്ടാക്കിയേക്കാം. എന്നാൽ, ഇതൊന്നും മോദിയുടെ വിജയസാധ്യത കുറയ്ക്കുന്നില്ലെന്നാണ് സ്വിറ്റ്‌സർലൻഡിലെ സെന്റ് ഗാലൻ സർവകലാശാലയിലെ ഇന്റർനാഷണൽ മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ റോജർ മോസറുടെ അഭിപ്രായം. അതിന് വ്യക്തമായ മൂന്ന് കാരണങ്ങളും അദ്ദേഹം നിരത്തുന്നു.

മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളിൽ ഹിന്ദു മധ്യവർഗത്തിലെയും ഉപരിവർഗത്തിലെയും ഭൂരിപക്ഷവും നിരാശരാണ്. എന്നാൽ, കോൺഗ്രസിനും അതിന്റെ നേതാവ് രാഹുൽ ഗാന്ധിക്കും ഇത് പരിഹരിക്കാനാകുമെന്ന് അവർക്ക് വിശ്വാസവുമില്ലെന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, കോൺഗ്രസ് പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയായ ന്യായ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ആകർഷിക്കുമെങ്കിലും, മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള വാഗ്ദാന ലംഘനങ്ങൾ കോൺഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞതവണത്തെപ്പോലെ മോദി തരംഗമില്ലെങ്കിലും മറ്റൊന്ന് ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനാകുന്നില്ലെന്നതും മോദിയുടെ സാധ്യതകൾ നിലനിർത്തുന്നുവെന്ന് റോജർ മോസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP