Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണാ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളം; 2016ൽ പത്തനംതിട്ടയിൽ വീണാ ജോർജ്ജ് പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല; അന്നത്തെ സർവേ ഫലം എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്; ഏഷ്യാനെറ്റ് സർവേ തോൽക്കുമെന്ന് പറഞ്ഞിട്ടും ആറന്മുളയിൽ താൻ ജയിച്ചെന്ന അവകാശപ്പെട്ട വീണാ ജോർജിന് വിനു വി ജോണിന്റെ മറുപടി ഇങ്ങനെ

വീണാ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളം; 2016ൽ പത്തനംതിട്ടയിൽ വീണാ ജോർജ്ജ് പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല; അന്നത്തെ സർവേ ഫലം എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്; ഏഷ്യാനെറ്റ് സർവേ തോൽക്കുമെന്ന് പറഞ്ഞിട്ടും ആറന്മുളയിൽ താൻ ജയിച്ചെന്ന അവകാശപ്പെട്ട വീണാ ജോർജിന് വിനു വി ജോണിന്റെ മറുപടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇടതു സ്ഥാനാർത്ഥി വീണാ വി ജോർജ്ജ് പരാജയപ്പെടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തി അഭിപ്രായ സർവേയിൽ പറയുന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനും പിന്നിലായി വീണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സർവേയിൽ പറയുന്നത്. എന്നാൽ, ഈ സർവേ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് വീണയും രംഗത്തെത്തിയിരുന്നു. ആറന്മുളയിൽ താൻ തോൽക്കുമെന്ന് സർവേ നടത്തിയവരാണ് ഏഷ്യാനെറ്റെന്ന് പറഞ്ഞു കൊണ്ടാണ് വീണ ഈ വിഷയത്തിൽ മറുപടി നൽകിയത്. എന്നാൽ വീണയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ രംഗത്തെത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേയെക്കുറിച്ചുള്ള വീണാ ജോർജിന്റെ പ്രസംഗത്തിലെ വസ്തുതകളിൽ തെറ്റുണ്ടെന്നാണ് വിനു വി ജോൺ അവകാശപ്പെട്ടത്. ന്യൂസ് അവർ ചർച്ചക്കിടെയാണ് ഈ വിഷയത്തിൽ വീണയുടെ ആരോപണത്തിന് വിനു മറുപടി നൽകിയത്. 2016ലെ തെരഞ്ഞെടുപ്പിൽ താനും എൽഡിഎഫും തോൽക്കുമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോൽക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചിരുന്നെന്നാണ് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശം. ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടറുമായി ചേർന്ന് നടത്തിയ സർവേയിൽ 81 സീറ്റ് വരെ നേടി ഇടതുപക്ഷം കേരളത്തിൽ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചത്. ഭരണത്തുടർച്ചയ്ക്കല്ല ഭരണമാറ്റത്തിന് തന്നെയാണ് സാധ്യതയെന്നും 40 ശതമാനം വോട്ട് ഇടതുപക്ഷം നേടും എന്നുമാണ് സർവേ പ്രവചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് 2016ൽ സംപ്രേഷണം ചെയ്ത സർവേ ഫലം സംബന്ധിച്ച വാർത്തയുടെ പ്രസക്ത ഭാഗം ന്യൂസ് അവറിൽ വീണ്ടും സംപ്രേഷണം ചെയ്യുകയും ചെയ്തു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വീണ ജോർജ് പരാജയപ്പെടുമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സർവേകൾ പ്രവചിച്ചിട്ടില്ലെന്നും വിനു വി ജോൺ പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് സർവേ തന്നെ നടത്തിയിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽ പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ എല്ലാ തെരഞ്ഞെടുപ്പ് സർവേകളുടേയും വാർത്ത യുട്യൂബിൽ ലഭ്യമാണ്. 2016ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ സർവേ ഫലം എന്നപേരിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സർവേകൾ തെറ്റില്ലെന്ന് അവകാശപ്പെടുന്നില്ല. ഇപ്പോൾ സർവേ നടത്തിയ ഏജൻസിക്കും തെറ്റുപറ്റിയേക്കാം. സർവേ ഫലത്തെ വിമർശിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും അവകാശമുണ്ട്. എന്നാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചാനലിനെതിരെ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇത് പറയേണ്ടിവന്നതെന്നും വിനു വി ജോൺ പറഞ്ഞു. അതേസമയം ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം വീണയുടെ വാക്കകളെ പിന്തുണക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ട വിധത്തിൽ വിജയിച്ചില്ല.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചതിനേക്കാൾ പത്ത് സീറ്റിലേറെ അധികം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു എന്നായിരുന്നു റഹീമി എതിർവാദം. തെരഞ്ഞെടുപ്പ് സർവേകൾ കൃത്യമായി ഫലം പ്രവചിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ മൂന്ന് ചാനലുകളുടെ അവരുടെ അഭിപ്രായ സർവേകൾ പുറത്തുവിട്ടതിന് പിന്നാലെ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ കക്ഷികൾ രംഗത്ത് വന്നിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി 37 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 35 ശതമാനവും എൽഡിഎഫിന്റെ വീണാ ജോർജ്ജ് 20 ശതമാനവും വോട്ടുകൾ നേടുമെന്നാണ് ഏഷ്യാനെറ്റ്- എ ഇസഡ് റിസർച്ച് പാർട്ണർ സർവേ അഭിപ്രായപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജ് മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സർവേയോട് പ്രചരണ യോഗത്തിനിടെ വീണാ ജോർജ്ജ് പ്രതികരിക്കുകയായിരുന്നു.

വീണാ ജോർജ്ജ പത്തനംതിട്ടയിൽ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു:

''ആറന്മുള നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ ഇറങ്ങിത്തോൽപ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്, പക്ഷേ ആറന്മുളയിലെ ജനങ്ങൾ അവരെ ഉൾപ്പെടെ തോൽപ്പിച്ചു. ഏഴായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ചരിത്രഭൂരിപക്ഷത്തിന്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ ഏഷ്യാനെറ്റിന്റെ ആളുകളോട്, പത്രാധിപരോട് അവരുടെ പത്രാധിപസമിതിയോട് ചോദിക്കുന്നത്, നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായമാണെന്ന് പറയൂ. നിങ്ങൾ ഇത് ചെങ്ങന്നൂരിൽ പറഞ്ഞു, ആറന്മുളയിൽ പറഞ്ഞു. 2016ൽ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരില്ലായെന്നും യുഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നും നിങ്ങൾ പറഞ്ഞു. നിങ്ങളെ ജനങ്ങൾ തോൽപ്പിച്ചു. എഴുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ഇവിടെ വിജയിച്ചിരിക്കും. നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല. യുപിയിൽ ആജ്തക്കിനെ കൂട്ടുപിടിച്ച് ബിജെപി ഇത് ചെയ്തതാണ്. ഉത്തർപ്രദേശിലെ അതേ തന്ത്രം കേരളത്തിൽ അവർ പ്രയോഗിക്കുകയാണ്. നിങ്ങൾക്ക് ആർജ്ജവമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയൂ. നമ്മൾ കമ്യൂണിസ്റ്റുകാരെയും പാർട്ടി പ്രവർത്തകരെയും നിങ്ങൾക്ക് അറിഞ്ഞുകൂടായെന്ന് ഏഷ്യാനെറ്റിനോട് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP