Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി മീര വാസുദേവന്റെ മുൻഭർത്താവ് ജോൺ കോക്കൻ വീണ്ടും വിവാഹിതനായി; വിവാഹം കഴിച്ചത് ബിഗ് ബോസിലൂടെ ശ്രദ്ധേയയായ നടി പൂജ രാമചന്ദ്രനെ; നവദമ്പതികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് പൂജ

നടി മീര വാസുദേവന്റെ മുൻഭർത്താവ് ജോൺ കോക്കൻ വീണ്ടും വിവാഹിതനായി; വിവാഹം കഴിച്ചത് ബിഗ് ബോസിലൂടെ ശ്രദ്ധേയയായ നടി പൂജ രാമചന്ദ്രനെ; നവദമ്പതികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് പൂജ

കൊച്ചി: നടി മീര വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി. രണ്ടാം വിവാഹത്തിനും മറ്റൊരു നടിയെയാണ് കോക്കൻ വിവാഹം ചെയ്തത്. ഇത്തവണ നടിയും ബിഗ്‌ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോൺ കോക്കൻ താലിചാർത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താൻ വിവാഹിതയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ജോൺ കോക്കനുമായുള്ള വിവാഹ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു.

വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാർത്ഥികൾ താരങ്ങൾക്ക് അന്നേദിവസം ആശംസ അറിയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP