Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലുവയിലെ ആ കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത് സ്വന്തം അമ്മ; കട്ടിയുള്ള തടികൊണ്ട് തല അടിച്ചു പൊട്ടിച്ചു; ചട്ടുകം പഴുപ്പിച്ച് ശരീരത്തിന്റെ പൃഷ്ടഭാഗത്തു വെച്ച് പൊള്ളിച്ചു; കടുംകൈ ചെയ്തത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചു ജാർഖണ്ഡുകാരിയായ മാതാവ്; അറസ്റ്റു ഉടൻ രേഖപ്പെടുത്തുമെന്ന് കമ്മീഷണർ; അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന മൂന്നു വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് സർക്കാർ; ശസ്ത്രക്രിയക്ക് ശേഷം തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ സാധിക്കാത്തതിൽ ആശങ്ക

ആലുവയിലെ ആ കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത് സ്വന്തം അമ്മ; കട്ടിയുള്ള തടികൊണ്ട് തല അടിച്ചു പൊട്ടിച്ചു; ചട്ടുകം പഴുപ്പിച്ച് ശരീരത്തിന്റെ പൃഷ്ടഭാഗത്തു വെച്ച് പൊള്ളിച്ചു; കടുംകൈ ചെയ്തത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചു ജാർഖണ്ഡുകാരിയായ മാതാവ്; അറസ്റ്റു ഉടൻ രേഖപ്പെടുത്തുമെന്ന് കമ്മീഷണർ; അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന മൂന്നു വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് സർക്കാർ; ശസ്ത്രക്രിയക്ക് ശേഷം തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ സാധിക്കാത്തതിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: തൊടുപുഴയിലെ ആ കുരുന്നിനെ ഓർത്ത് മലയാളികൾ കണ്ണൂനീർ തുടച്ചതേയുള്ളൂ. ഇപ്പോഴിതാ മറ്റൊരു കുരുന്നു കൂടി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയിൽ കഴിഞ്ഞു കൂടുന്നു. ആലുവയിൽ കുഞ്ഞിനെ മർദ്ദിച്ച് മൃതപ്രായ ആക്കിയത് പെറ്റമ്മ തന്നെയാണെന്നാണ് പുറത്തുവരുന്ന വാർത്ത. മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ചത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ജാർഖണ്ഡുകാരിയായ മാതാവ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും.

കുഞ്ഞിനെ മർദിച്ച് മൃതപ്രായനാക്കിയ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അമ്മയേയും അച്ഛനേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാതിവിന്റെ അടിയേറ്റാണ് കുഞ്ഞ് ഗുരുതരാവസ്ഥിൽ ആയതെന്ന് വ്യക്തമായത്. അയൽവാസികളുടേയും ഡോക്ടർമാരുടേയും വിശദമായ മൊഴി രേഖപ്പെടുത്തും.

അയൽവാസികളുടേയും ഡോക്ടർമാരുടേയും വിശദമായ മൊഴി രേഖപ്പെടുത്തു ംആലുവയിലെ കുട്ടി നേരിട്ടത് തുടർച്ചയായ ക്രൂരമർദനമെന്ന് കമ്മീഷണർ പറഞ്ഞു. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചുവെന്നും പൊലീസ് വിശദീകരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രനാണ് ഇക്കാര്യം ഇക്കാര്യം വെളിപ്പെടുത്തിയത്. വെളിപ്പെടുത്തിയത്.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. രാത്രി ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. അമ്മയുടെ കൈയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുഞ്ഞിനെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകൾക്കും പരിക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടർമാരുടെ സംശയം.

കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.കുഞ്ഞിന്റെ പരിക്കുകൾ സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദമാക്കിയിരുന്നു. വീടിന്റെ ടെറസിൽ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ പറയുന്നത്.

ഈ മാസം ആറിന് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായി ഏഴു വയസ്സുകാരൻ മരിച്ചിരുന്നു. നീണ്ട പത്ത് ദിവസം വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. മാതാവിന്റെ സുഹൃത്ത് നടത്തിയ മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാർച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മർദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികിൽസയിലിരുന്ന കുട്ടിക്ക് സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു ചികിൽസ ഒരുക്കിയത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ സന്ദർശിക്കാനും തയ്യാറായിരുന്നു. കുട്ടിക്ക് സാധ്യമായ എല്ലാ ചികിൽസയും നൽകാനായിരുന്നു സർക്കാർ നിർദ്ദേശം. കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരൻ ഉറക്കത്തിനിടെ കിടക്കയിൽ മുത്രമൊഴിച്ചതിനാണ് ഏഴുവയസുകാരനെ ക്രൂരമായി മർദിക്കാനിടയാക്കിയത്. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് അരുൺ ആനന്ദ്. ഇയാളെ മാർച്ച് 28ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു കുരുനന്ം മർദ്ദനമേറ്റ് ഗുരുതരവാസ്ഥയിലായ വാർത്ത പുറത്തുവരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP