Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത്തരക്കാരായ വ്യാപാരികളെ നേരത്തേ നോക്കി വയ്ക്കും; കട പൂട്ടി വീട്ടിൽ പോകുമ്പോൾ പിന്നാലെയെത്തി മുളകുപൊടി എറിഞ്ഞ് കൊള്ളയടിക്കും; കവർച്ച ചെയ്ത മൊബൈൽ ഫോണുമായി വിലസി; ഫോൺ പിന്തുടർന്ന് ഷാഡോ പൊലീസ് പൊക്കി; പത്തനംതിട്ടയിൽ പിടിയിലായത് രണ്ടു യുവാക്കൾ

ഇടത്തരക്കാരായ വ്യാപാരികളെ നേരത്തേ നോക്കി വയ്ക്കും; കട പൂട്ടി വീട്ടിൽ പോകുമ്പോൾ പിന്നാലെയെത്തി മുളകുപൊടി എറിഞ്ഞ് കൊള്ളയടിക്കും; കവർച്ച ചെയ്ത മൊബൈൽ ഫോണുമായി വിലസി; ഫോൺ പിന്തുടർന്ന് ഷാഡോ പൊലീസ് പൊക്കി; പത്തനംതിട്ടയിൽ പിടിയിലായത് രണ്ടു യുവാക്കൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വ്യാപാരികളെ പിന്തുടർന്ന് മുഖത്ത് മുളകുപൊടി വിതറി പണം തട്ടുന്ന സംഘത്തെ ഷാഡോ പൊലീസ് പിടികൂടി. ഇത്തരത്തിൽ കവർച്ച ചെയ്ത മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരെ വിളിച്ചതാണ് പ്രതികളിലേക്കെത്താൻ പൊലീസിന് തുണയായത്.

ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി (18), കരിമ്പനാക്കുഴിയിൽ ബിപിൻ (24) എന്നിവരെയാണ് എസ്‌പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. ഏപ്രിൽ 13 ന് രാത്രി 11.30 ന് പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിന് എതിർവശം പെട്ടിക്കട നടത്തുന്ന മണിലാലിനെയാണ് സംഘം  ആക്രമിച്ചത്. കടപൂട്ടി വീട്ടിലേക്ക് പോകാനിറങ്ങിയ മണിലാലിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മർദിച്ച് കൈയിലുണ്ടായിരുന്ന 8000 രൂപ കവർച്ച ചെയ്യുകയായിരുന്നു. പരുക്കേറ്റ മണിലാൽ പൊലീസിൽ പരാതി നൽകി.

എസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം മുന്നോട്ടു പോയത്. സമാനകേസുകളിലെ പ്രതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പക്ഷേ, തുമ്പൊന്നും കിട്ടിയില്ല. ഇതിനിടെ ഓമല്ലൂരിന് സമീപം ഒരു വർക്ഷോപ്പിലെ തൊഴിലാളി സമാന രീതിയിൽ കൊള്ളയടിക്കപ്പെട്ടുവെന്ന് പൊലീസിന് വിവരം കിട്ടി. ഇയാളിൽ നിന്ന് പണവും മൊബൈൽഫോണും സംഘം കവർന്നിരുന്നു. ഭയന്നു പോയ ഇയാൾ പരാതി നൽകിയിരുന്നതുമില്ല.

മൊബൈൽഫോണിന്റെ ഐഎംഇ നമ്പർ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചു സൂചന കിട്ടി. ഇവരുടെ ചിത്രം ശേഖരിച്ച പൊലീസ് മണിലാലിനെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ കൂടുതൽ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സംഘം പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP