Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രീമാരിറ്റൽ ചെക്കപ്പിനായി അർജ്ജുനും മലൈകയും ആശുപത്രിയിൽ? വിവാഹം ഏപ്രിലിൽ ഉണ്ടാകുമെന്നും വിവരം; അർബാസ് ഖാന്റെ മുൻഭാര്യയുടെ വിവാഹത്തിൽ ബോണികപൂറിനും സൽമാൻഖാനും എതിർപ്പ്; 45കാരിയായ മലൈകയുടെയും 33കാരനായ അർജ്ജുൻകപൂറിന്റെ മാംഗല്യത്തിനായി കാത്ത് ബോളിവുഡും

പ്രീമാരിറ്റൽ ചെക്കപ്പിനായി അർജ്ജുനും മലൈകയും ആശുപത്രിയിൽ? വിവാഹം ഏപ്രിലിൽ ഉണ്ടാകുമെന്നും വിവരം; അർബാസ് ഖാന്റെ മുൻഭാര്യയുടെ വിവാഹത്തിൽ ബോണികപൂറിനും സൽമാൻഖാനും എതിർപ്പ്; 45കാരിയായ മലൈകയുടെയും 33കാരനായ അർജ്ജുൻകപൂറിന്റെ മാംഗല്യത്തിനായി കാത്ത് ബോളിവുഡും

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴത്തെ ചൂടൻ ചർച്ചാവിഷയം നടൻ അർജുൻ കപൂറും നടി മലൈക അറോറയും തമ്മിലുള്ള പ്രണയമാണ്. ഇവരുടെ വിവാഹം ഏപ്രിലിൽ ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇരുവരുമൊന്നിച്ച് ആശുപത്രി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇയ്യിടെ പുറത്തുവന്നിരുന്നു. പുതിയ കാലത്ത് ജീവിതപങ്കാളികളാകാൻ പോകുന്നവർക്കിടയിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന പ്രീമാരിറ്റൽ ചെക്കപ്പിന്റെ ഭാഗമായാണ് ഇവർ ഒന്നിച്ച് ആശുപത്രി സന്ദർശിച്ചതെന്നാണ് പറഞ്ഞുകേൾക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹം ഈസ്റ്ററിന് മുൻപ് തന്ന ഉണ്ടായേക്കും എന്ന അനുമാനത്തിലാണ ബോളിവുഡ്.

അർബ്ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹമോചനത്തിന് ശേഷമാണ് ഗോസിപ്പുകൾ തുടങ്ങിയത്. പിന്നീട് ഇരുവരേയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ ഗോസിപ്പിന്റെ ശക്തി കൂടി. അർജുൻ കപൂറിന്റെ കുടുംബ ചടങ്ങുകളിലും മലൈക അറോറ പങ്കെടുത്തിരുന്നു.45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അർജുൻ കപൂർ. 1998 ലാണ് സൽമാൻ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അർബാസ് ഖാൻ മലൈകയെ വിവാഹം ചെയ്യുന്നത്. 2017 ലാണ് ഇവർ വേർപിരിയുന്നത്. അർജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

കുറച്ച് നാൾ മുമ്പ് കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെ അർജുനും മലൈകയും തമ്മിലുള്ള വിവാഹത്തിന്റെ സൂചനകൾ പരിപാടിയുടെ അവതാരകനും നിർമ്മാതാവുമായ കരൺ ജോഹർ നൽകിയിരുന്നു. ആമിർ ഖാനോടൊപ്പമാണ് മലൈക ഷോയിൽ പങ്കെടുക്കാനെത്തിയത്. മലൈകയുടെ കൈപിടിച്ച് നടക്കുന്നതിനിടെ മലൈകയുടെ ജീവിതത്തിൽ ഉടൻ ഇങ്ങനെയൊരു നിമിഷമുണ്ടാകും എന്നാണ് കരൺ പറഞ്ഞത്. ഇതോടെ അർജുൻ- മലൈക വിവാഹ വാർത്തകളും ചൂട് പിടിക്കാൻ തുടങ്ങി.

ഇതോടെ സൗഹൃദത്തിലായിരുന്ന സൽമാനും അർജുനും ശത്രുക്കളായി മാറിയതും ബോളിവുഡ് കണ്ടു. മാത്രമല്ല, സൽമാന്റെ സഹോദരി അർപ്പിതയുമായി പ്രണയത്തിലായിരുന്ന അർജുൻ ആ ബന്ധം വേണ്ടെന്നു വച്ചതും ഇരുവർക്കുമിടയിൽ ശത്രുത വളരാൻ കാരണമായി. ഇതോടെയാണ് ഇരുവരും തമ്മിൽ കണ്ടാൽ പോലും മിണ്ടാതായത്. മലൈകയുമായുള്ള ബന്ധത്തിൽ അർജുൻ കപൂറിന്റെ അച്ഛൻ ബോണി കപൂറിന് ഉൾപ്പടെ നിരവധി പേർക്ക് അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP