Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിൾ ചതിച്ചാലും നിങ്ങൾക്ക് ഞാനുണ്ട് മക്കളെ; ടിക്ക് ടോക്ക് നിരോധനത്തിൽ മനസ്സു വിഷമിക്കുന്നവർക്ക് ആശ്വാസമായി സന്തോഷ് പണ്ഡിറ്റിന്റെ പരിഹാരം; പണ്ഡിറ്റിന്റെ ലീലാവിലാസങ്ങൾക്കു മുന്നിൽ എന്തോന്ന് ടിക്ക് ടോക്കെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

ഗൂഗിൾ ചതിച്ചാലും നിങ്ങൾക്ക് ഞാനുണ്ട് മക്കളെ; ടിക്ക് ടോക്ക് നിരോധനത്തിൽ മനസ്സു വിഷമിക്കുന്നവർക്ക് ആശ്വാസമായി സന്തോഷ് പണ്ഡിറ്റിന്റെ പരിഹാരം; പണ്ഡിറ്റിന്റെ ലീലാവിലാസങ്ങൾക്കു മുന്നിൽ എന്തോന്ന് ടിക്ക് ടോക്കെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗൂഗിൾ ചതിച്ചാലെന്താ ഞാനുണ്ടല്ലോ നിങ്ങൾക്ക് എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. ടിക് ടോക്ക് നിരോധനത്തിലൂടെ നിരാശരായവർക്ക് ആശ്വാസം നൽകാനാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ താരം എത്തിയിരിക്കുന്നത്. ഇപ്പോൾ ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നിൽക്കുന്നവർ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ടിക് ടോക്ക് നിരോധിച്ച വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.


തരംഗമായ ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ കടുത്ത നിരാശയിലാണ് ടിക് ടോക്ക് ആരാധകർ. അവരെ ആശ്വസിപ്പിച്ചുകൊാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

മക്കളേ..
അങ്ങനെ ടിക്-ടോക്ക് ഗൂഗിൾ നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകൾ അപകടകരമാം വിധം മിസ് യൂസ് ചെയ്തു, അഥവാ ചെയ്യുന്നു. അത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലർ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാൻ പലരും ശ്രമിക്കാറില്ല..

ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നിൽകുന്നവർ എന്റെ പാട്ടുകളും, വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

(വാൽ കഷ്ണം.. പണ്ഡിറ്റിന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. )

Pl comment by Santhosh Pandit(പണ്ഡിറ്റിൽ വിശ്വസിക്കൂ, ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP