Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രുചിമേളം തീർക്കാൻ മാസ്റ്റർഷെഫ് പത്മശ്രീ സഞ്ജീവ് കപൂർ ഷാർജയിൽ

രുചിമേളം തീർക്കാൻ മാസ്റ്റർഷെഫ് പത്മശ്രീ സഞ്ജീവ് കപൂർ ഷാർജയിൽ

രാജ്യാന്തരവേദികളിൽ ഇന്ത്യൻ രുചികൾ കൊണ്ട് വിസ്മയം തീർക്കുന്ന ലോകപ്രശസ്ത പാചകവിദഗ്ധൻ സഞ്ജീവ് കപൂർ ഷാർജയിലെത്തുന്നു. കുടുംബസഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രമായ ഷാർജ അൽ ഖസ്ബയിലാണ് അദ്ദേഹത്തിന്റെ പാചക പ്രദർശനം അരങ്ങേറുക. ഈയടുത്ത് പ്രവർത്തനമാരംഭിച്ച 'ദി യെല്ലോ ചില്ലി' എന്ന റസ്റ്ററന്റിൽ നടക്കുന്ന തത്സമയപാചകം കാണാനും പങ്കാളികളാവാനും രുചിപ്രേമികൾക്കും മാധ്യമങ്ങൾക്കും അവസരമുണ്ടാകും. തന്റെ ചില വിഭവങ്ങളുടെ റെസിപ്പിയും അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കും. വ്യാഴാഴ്ച (18 ഏപ്രിൽ) വൈകുന്നേരം ഏഴു മുതലാണ് തത്സമയ പാചകമേള അരങ്ങേറുക.

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്കു ഏറെ പരിചിതമായ പേരാണ് സഞ്ജീവ് കപൂറിന്റേത്. രാജ്യാന്തര വേദികളിൽ ഇന്ത്യൻ വിഭവങ്ങൾ വേറിട്ട രീതിയിൽ അവതരിപ്പിക്കുന്ന സഞ്ജീവ് കപൂറിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഫോബ്സിന്റെ ഏറ്റവും പ്രശസ്തരായ നൂറു ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ എഴുപത്തിമൂന്നാം സ്ഥാനവും ഈ മാസ്റ്റർ ഷെഫിനായിരുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന 'ഖാന ഖസാന' എന്ന ടെലിവിഷൻ കുക്കറി ഷോക്ക്, ഏഷ്യയിലെ ഏറ്റവും കൂടുതൽ കാലമായി തുടരുന്ന ഷോ എന്ന ഖ്യാതിയുണ്ട്.

പരമ്പരാഗത രുചികളും പുതിയ തലമുറയുടെ താല്പര്യങ്ങളും ഒരേപോലെ ഉൾകൊള്ളുന്ന അദ്ദേഹത്തിന്റെ പാചക രീതികൾ നേരിട്ട് കാണാനും രുചിച്ചറിയാനുമുള്ള അവസരമാണ് അൽ ഖസ്ബയിലെ ദി യെല്ലോ ചില്ലിയിലൂടെ ഒരുങ്ങുന്നത്. കൂടെ അദ്ദേഹത്തിന്റെ റെസിപ്പികളും മനസിലാക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP