Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖിയ ചാമ്പിയൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് മുതൽ

ഖിയ ചാമ്പിയൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് മുതൽ

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ മണി ഏഴാമത് ഖിയ ചാമ്പിയൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾക്ക് ദോഹ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ അലി ഇന്റർനാഷണൽ FC , ഈഗ്ൾസ് FC യെ നേരിടും. ഗ്രൂപ്പ് B യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച അലി ഇന്റർനാഷണൽ FC ഗ്രൂപ്പ് ചാമ്പ്യമാരായാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബുജൈറും ആഷിഖും ആണ് അലി ഇന്റർനാഷനലിന്റെ ഗോൾ വേട്ടക്കാർ. ഇരുവർക്കും ഇതുവരെ 3 ഗോൾ വീതം ഉണ്ട്. ഗ്രൂപ്പ് c യിൽ മൂന്നാം സ്ഥാനക്കരായാണ് ഈഗ്ൾസ് FC ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. അൻസാർ ടി ഫ്സിയും ആയിട്ടുള്ള കളിയിൽ ഈഗ്ൾസ് താരം ഷൗക്കത് അലിയുടെ ഹാറ്റ്-ട്രിക്ക് പ്രകടനം കാണികളുടെ ശ്രദ്ധ പിടിച്ചിട്ടുണ്ട്.

രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യൂത്ത് ഫോറം ഖത്തറും ക്രെസെന്റ് ഒമേഗ എഫ്സിയും ഏറ്റുമുട്ടും. ഗ്രൂപ്പ് A യിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയും ആയി രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രെസെന്റ് ഒമേഗ fc ക്വാർട്ടറിൽ എത്തിയത്. മൂന്നു കളികളിൽ നിന്നും 5 ഗോൾ അടിച്ച ക്രെസെന്റ് ഒമേഗ താരം ഹാരിസ് റഹ്മാനാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ. ടൂർണമെന്റിൽ നിന്ന് വിട പറയേണ്ട ഘട്ടത്തിൽ അശ്വിൻ അടിച്ച വിജയഗോൾ ആണ് യൂത്ത് ഫോറം ഖത്തറിനെ ക്വാർട്ടറിൽ എത്തിച്ചത്. അവസാന ഗ്രൂപ്പ് പോരാട്ടം ജയിച്ചുകൊണ്ട് യൂത്ത് ഫോറം ഗ്രൂപ്പ് സീയിൽ രണ്ടാം സ്ഥാനക്കാരായി.

അവശേഷിക്കുന്ന മറ്റു രണ്ടു ക്വാർട്ടർ മത്സരങ്ങൾ വെള്ളിയാഴ്ച അതെ വേദിയിൽ നടക്കും. ഗ്രൂപ്പ്എ ജേതാക്കൾ ആയ കെയർ N ക്യൂർ വൺ എഫ് എം ഗ്രൂപ്പ് സീയിൽ മൂന്നാം സ്ഥാനക്കാരായ QIE സൗത്ത് ഇന്ത്യൻ FC യെയും, ഏഷ്യൻ മെഡിക്കൽ മേറ്റ്‌സ് ഖത്തർ നിലവിലെ ചാമ്പ്യന്മാരായ ടീ ടൈം ഫ്സിയെയും നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP