Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ പുകവലിക്ക് വിലക്ക് വരുന്നു; നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ

സൗദിയിൽ സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ പുകവലിക്ക് വിലക്ക് വരുന്നു; നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ

റിയാദ്: സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ പുകവലിക്കുന്നത് വിലക്കിക്കൊണ്ട് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിറക്കി.

പുകവലിയുടെ ദോഷവശങ്ങളെ കുറിച്ച് തൊഴിലാളികളെയും സ്ഥാപനങ്ങളെയും ബോധവൽകരിക്കണമെന്നും നിയമം പരസ്യമായി പ്രദർശിപ്പിക്കണമെന്നും സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകവലിക്കും നിരോധനമുണ്ട്.
തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും പരിഗണിച്ചും പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുമാണു പുതിയ നടപടി. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. 5000 റിയാൽ വരെയാണു പിഴ. പൊതു സ്ഥലങ്ങളിൽ നേരത്തെ തന്നെ രാജ്യത്ത് പുകവലിക്ക് വിലക്കുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP